twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപൂര്‍വ്വം പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യം, ആദ്യം മമ്മൂട്ടിയോടൊപ്പം പിന്നെ ഡിക്യുവിനും അതും ഏട്ടന്‍ വേഷം

    മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. പിന്നീട് ഡിക്യുവിനും ഒപ്പം ആരാണീ ഇരട്ട ലോട്ടറിയടിച്ച അഭിനേതാവ് ???

    By Nihara
    |

    ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച കലാകാരനാണ് ഹരീഷ് പേരടി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍, വര്‍ഷം, വിശുദ്ധന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിച്ചത്.

    നാടകത്തില്‍ നിന്നുമാണ് ഈ കലാകാരന്‍ വെള്ളിത്തിരയിലേക്കെത്തിയത്. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവനിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന്‍ ഹരീഷിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ഹരീഷ് തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.

    മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം അഭിനയിച്ചു

    മമ്മൂട്ടിയുടേയും ഡിക്യുവിന്റെയും ജ്യേഷ്ഠനായി

    വര്‍ഷം എന്ന സിനിമയിലാണ് ഹരീഷ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. പിന്നീടാണ് ദുല്‍ഖറിനൊപ്പം ഞാന്‍ ചെയ്തത്. ഇരുവര്‍ക്കൊപ്പം അഭിനയിക്കുകയെന്നത് ഏതൊരു അഭിനേതാവിന്റെയും സ്വപ്‌നമാണ്. വര്‍ഷത്തിലെ ജ്യേഷ്ഠന്‍ കഥാപാത്രം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നല്ല മേല്‍വിലാസം ഉണ്ടാക്കിത്തന്നുവെന്നും ഹരീഷ് പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്ന്

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ഹരീഷും

    അരുണ്‍കുമാര്‍ ആനന്ദും മുരളി ഗോപിയും ചേര്‍ന്നൊരുക്കിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ കണ്ടവരാരും കൈതേരി സഹദേവനെ മറക്കില്ല. ഹരീഷിന്റെ കരിയറു തന്നെ മാറ്റി മറിച്ച ചിത്രമാണ് ഈ സിനിമ. കഥാപാത്രത്തിന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയാണ് സഹദേവനായി മാറിയത്.

    പിണറായി വിജയനുമായുള്ള സാമ്യം

    കൈതേരി സഹദേവനും പിണറായി വിജയനും

    പിണറായി വിജയനെ അനുകരിക്കാന്‍ ശ്രമിച്ചതാണോ എന്ന് ആരും ചോദിച്ചിട്ടില്ല. എന്നാല്‍ ഇരുവരും തമ്മില്‍ നല്ല സാമ്യമുണ്ടെന്ന് പ്രമുഖരടക്കം പലരും പറഞ്ഞിരുന്നു. കൈതേരി സഹദേവനായി അഭിനയച്ചതുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയോ സമ്മര്‍ദമോ തനിക്ക് ലഭിച്ചിട്ടില്ല. മുന്‍പ് അത്തരത്തിലുള്ള ആരോപണങ്ങള്‍ പ്രചരിച്ചിരുന്നു.

    വിശുദ്ധനിലെ വില്ലന്‍ വേഷത്തെക്കുറിച്ച്

    അര്‍മ്മാദിച്ച ചെയ്ത വില്ലന്‍ വേഷം

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കഴിഞ്ഞയുടന്‍ ചെയ്ത ചിത്രമാണ് വിശുദ്ധന്‍. വളരെ അര്‍മ്മാദിച്ച് ചെയ്ത വിവ്വന്‍ വേഷം. നന്‍മയും തിന്‍മയും ഒരേ പോലെ ചേര്‍ന്ന മനുഷ്യനാണ് വിശുദ്ധനിലെ വാവച്ചന്‍. ഏറെ പ്രതീക്ഷകളോടെ ചെയ്ത ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

    ലൈഫ് ഓഫ് ജോസൂട്ടി

    ജോസൂട്ടിയുടെ അച്ഛന്‍

    മകനെ ഏറെ സ്‌നേഹിക്കുന്ന പിതാവായാണ് ലൈഫ് ഓഫ് ജോസൂട്ടിയില്‍ ഹരീഷ് പിഷാരടി വേഷമിട്ടത്. വിദേശത്തുള്ള ഭാര്യയുടെ അടുത്തേക്ക് പോകുന്ന ജോസൂട്ടിയെ യാത്രയാക്കുന്ന രംഗം ചിത്രീകരിക്കാന്‍ ഏഴു ടേക്കുകള്‍ വേണ്ടിവന്നിരുന്നു.

    പുലിമിരുകന് വേണ്ടി മറ്റു സിനിമകള്‍ ഒഴിവാക്കി

    പുലിമുരുകന്‍ സമ്മാനിച്ച ചരിത്രവിജയം

    ബോക്‌സോഫീസില്‍ പരാജയപ്പെട്ട വിശുദ്ധന് ശേഷം വൈശാഖും പഹീഷ് പേരടിയും ഒരുമിച്ചത് പുലിമുരുകന് വേണ്ടിയായിരുന്നു. ബ്രഹ്മാണ്ഡ ചിത്രമായിരുന്നതുകൊണ്ട് പുലിമുരുകന് വേണ്ടി മറ്റു സിനിമകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഷൂട്ടിങ്ങിന് ഇടയില്‍ത്തന്നെ ചിത്രം വിജയിക്കുമെന്ന് തോന്നിയിരുന്നു. എന്നാല്‍ ഇത്തരമൊരു ചരിത്ര വിജയം പ്രതീക്ഷിച്ചിരുന്നില്ല.

    English summary
    Hareesh Peradi is talking about his acting experience with Mammotty and Dulquer Salman.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X