For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിനൊപ്പം അതിഥിയായി മമ്മൂട്ടി! ഹരിഹരന്‍റെ സ്വപ്‌നചിത്രം കുഞ്ചന്‍ നമ്പ്യാര്‍ വൈകുന്നതിന് കാരണം

  |

  മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. പോക്കിരി രാജയ്ക്ക് ശേഷം മധുരരാജയില്‍ പൃഥ്വി ഇല്ലാത്തതിന്റെ നിരാശയെക്കുറിച്ച് പറഞ്ഞും ആരാധകരെത്തിയിരുന്നു. ഇവര്‍ ഇരുവരും എന്നാണ് ഒരുമിച്ചെത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനവുമായി ഇടയ്ക്ക് ഹരിഹരന്‍ എത്തിയിരുന്നു.

  ശശിയേട്ടന്‍റെ ആദ്യഭാര്യ അതാണെന്ന് സീമ! അച്ഛന്‍ വിവാഹത്തില്‍ പങ്കെടുത്തില്ല! എനിക്കും വാശിയായിരുന്നു!

  കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ എന്ന പേരില്‍ സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഏപ്രില്‍ 14ന് ചെന്നൈയില്‍ വെച്ച് സിനിമയുടെ പൂജ നടത്താനും അദ്ദേഹം തീരുമാനിച്ചിരുന്നു. അതിനിടയിലാണ് വില്ലനായി കൊവിഡ് 19 എത്തിയത്. കുഞ്ചന്‍ നമ്പ്യാരായി പൃഥ്വിരാജ് എത്തുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മയെന്ന അതിഥി കഥാപാത്രമായി മമ്മൂട്ടിയും എത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. മമ്മൂട്ടി അതിഥിയായി എത്താമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

  Mammootty

  വിഷു ദിനത്തില്‍ പൂജ നടത്താനായിരുന്നു തീരുമാനം. മറ്റ് താരങ്ങളേയും പിന്നണി പ്രവര്‍ത്തകരേയുമെല്ലാം തീരുമാനിക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സിനിമാമേഖലയും കടുത്ത പ്രതിസന്ധിയിലായതോടെ ഈ സിനിമയുടെ കാര്യവും അനിശ്ചിതത്വത്തിലാവുകയായിരുന്നുവെന്ന് ഹരിഹരന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംവിധായകന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

  സത്യം പുറത്തായതിന്‍റെ നാണക്കേട് കണ്ടില്ലേ? അഭിരാമിക്കും അമൃതയ്ക്കും മറുപടിയുമായി ദയ അശ്വതി!

  ലോക് ഡൗണ്‍ സമയം എങ്ങനെ ചെലവഴിക്കുന്നുവെന്ന് ചോദിച്ച് ഇടയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചിരുന്നു. സിനിമയൊന്നും ഇല്ലാത്തതിനാല്‍ അടുക്കളയുടെ ഇന്‍ചാര്‍ജ് ഭാര്യ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് അവരോട് പറയാനാവുമോ, കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍ പഠിച്ചിരുന്ന സമയത്ത് റെയില്‍വേയില്‍ ജോലിയുണ്ടായിരുന്ന അമ്മാവന്റെ നളന്‍ താനായിരുന്നുവെന്നും ഹരിഹരന്‍ പറയുന്നു. അതിനാല്‍ ഭാര്യയുടെ മുന്നില്‍ എനിക്ക് തോല്‍ക്കേണ്ടി വന്നിട്ടില്ല. സാമ്പാറ്, അവിയല്‍, പിസ തുടങ്ങിയവയെല്ലാം ഉണ്ടാക്കിയിരുന്നു. സഹായത്തിനായി മകനും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  അലംകൃതയും കൂട്ടുകാരിയും അവധിയാഘോഷിക്കുകയാണ്! വീഡിയോ പങ്കുവെച്ച് സുപ്രിയ മേനോന്‍! കാണൂ!

  കെ ജയകുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലെ നവോത്ഥാനത്തിന് തിരികൊളുത്തിയ ഹാസ്യസാഹിത്യകാരന്റെ ബയോപിക് എന്ന നിലയിലാണ് ചിത്രത്തെ സമീപിക്കുന്നതെന്നും ഹരിഹരന്‍ പറഞ്ഞിരുന്നു. എംടി വാസുദേവന്‍ നായരായിരുന്നു ജയകുമാറിന്റെ പേര് പറഞ്ഞത്. ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

  വിവാഹമോചനത്തെക്കുറിച്ച് രേവതി! വല്ലാത്ത മനോവേദനയായിരുന്നു! ! ഇപ്പോള്‍ സുഹൃത്തുക്കളാണ്!

  English summary
  Hariharan about Kunjan Nambiar movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X