twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു

    By Aswathi
    |

    ഏഴ് വര്‍ഷത്തെ ജീവിതം കൊണ്ട് 25000 ല്‍ അധികം ചിത്രങ്ങള്‍ വരച്ചിട്ട് അകാലത്തില്‍ പൊലിഞ്ഞുപോയ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു. ഹരികുമാറാണ് കൊച്ചു ക്ലിന്റിന്റെ ജീവിതം അഭ്രപാളിയില്‍ പകര്‍ത്താനൊരുങ്ങുന്നത്.

    ക്ലിന്റനെയും ക്ലിന്റന്റെ വരകളെയും കുറിച്ച് ധാരാളം പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ക്ലിന്റിനെ കുറിച്ച് കളിക്കൂട്ടുകാരിയായ അമ്മു നായര്‍ എഴുതിയ ജീവചരിത്രം വായിച്ചപ്പോഴാണ് എന്തുകൊണ്ട് കൊച്ചുമഹാന്റെ ജീവിതം സിനിമയാക്കിക്കൂട എന്ന ചിന്തയില്‍ ഹരികുമാര്‍ എത്തിയത്.

    clint

    ഇക്കാര്യം കിന്റന്റെ രക്ഷിതാക്കളോട് സംസാരിച്ചിട്ടുണ്ട്. മകന്റെ തിരിച്ചുവരവ് വെള്ളിത്തിരയിലൂടെ കാണാന്‍ കാത്തിരിക്കുകയാണ് ആ മാതാപിതാക്കളും. മലയാളത്തിലെ മുന്‍നിര നായിക നായകന്മാരായിരിക്കും ക്ലന്റിന്റെ മാതാപിതാക്കളുടെ വേഷം ചെയ്യുക. പക്ഷെ ക്ലിന്റനെ ആര് ചെയ്യും എന്ന കാര്യം തീരുമാനമായിട്ടില്ല.

    ഏഴ് വയസ്സ് പൂര്‍ത്തിയാക്കാന്‍ ഒരു മാസം ശേഷിക്കുമ്പോഴാണ് 1983 ഏപ്രില്‍ 15 ന് ക്ലിന്റ് എന്ന കൊച്ചു ചിത്രകാരന്‍ ലോകത്തോട് വിടപറഞ്ഞത്. എന്നാല്‍ എന്നും ഓര്‍മിക്കാന്‍ പോന്ന ഒരുപിടി ചിത്രങ്ങളാണ് അവന്‍ ഈ ലോകത്തിന് സമ്മാനിച്ചത്.

    ഏഴ് വയസ്സിനുള്ളില്‍ കുഞ്ഞു ക്ലിന്റ് വരച്ചിട്ടത് 25000 ല്‍ അധികം ചിത്രങ്ങളാണ്. പാഴ്ക്കടലാസുകളില്‍ ചാര്‍ക്കോളും ക്രയോണ്‍സും, പെന്‍സിലും എന്തിന് ബോള്‍പോയന്റ് പെന്നുകൊണ്ടുപോലും ക്ലിന്റ് ചിത്ര വിസ്മയങ്ങള്‍ തീര്‍ത്തു. ഒരു കുഞ്ഞുകുട്ടിയുടെ മനസ്സിനപ്പുറത്തേക്ക് വളര്‍ന്നതായിരുന്നു ക്ലിന്റിന്റെ ചിത്രങ്ങള്‍.

    English summary
    Even after three decades, Edmund Thomas Clint, the child prodigy from Kochi, is remembered for his exceptional talent. Now, director Harikumar is all set to make a film on the prodigy's life.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X