twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹരിശ്രീ അശോകന്റെ സിനിമയല്ലേ ദിലീപേട്ടന്‍ വരാതിരിക്കുമോ? പൂജ ചടങ്ങുകളില്‍ സാന്നിധ്യമായി ദിലീപ്..

    |

    മലയാള സിനിമയിലെ മികച്ച ഹാസ്യതാരമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്ന നടന്‍ ഹരിശ്രീ അശോകന്‍ നടനില്‍ നിന്നും മറ്റൊരു ചുവടുമാറ്റം കൂടി നടത്താന്‍ പോവുകയാണ്. ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരുന്നതിന് ശേഷം സംവിധാനത്തിലേക്കാണ് ഹരിശ്രീ അശോകന്‍ എത്തിയിരിക്കുന്നത്. സിനിമയുടെ പൂജ ചടങ്ങുകള്‍ ഇന്ന് കഴിഞ്ഞിരിക്കുകയാണ്.

    ജയറാമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു! രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! സംഭവം ഓഫ് റോഡ് ഡ്രൈവിംഗിനിടെ?

    ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ ഇന്ന് കഴിഞ്ഞിരിക്കുകയാണ്. നടന്‍ ദിലീപിന്റെ ഹിറ്റ് സിനിമകളില്ലൊം ഹരിശ്രീ അശോകന്റെ സാന്നിധ്യമുണ്ടായിരുന്നു. അതിനാല്‍ സംവിധായകനാവുന്ന സഹപ്രവര്‍ത്തകന് ആശംസകളുമായി ജനപ്രിയനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

    ഹരിശ്രീ അശോകനും സംവിധാനത്തിലേക്ക്

    ഹരിശ്രീ അശോകനും സംവിധാനത്തിലേക്ക്

    ഹരിശ്രീ അശോകന്റെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു നടനില്‍ നിന്നും സംവിധായകനാവാണം എന്ന തീരുമാനം താരമെടുക്കുന്നത്. അന്ന് മുതലുള്ള സ്വപ്‌നമായിരുന്നു ഇത്. ഒരു കഥയും പശ്ചാതലവുമായിരുന്നു വേണ്ടിയിരുന്നത്. അതിന് വേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നതുമെന്നാണ് സംവിധാനത്തിലേക്ക് എത്തുന്നതിനെ കുറിച്ച് ഹരിശ്രീ അശോകന്‍ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നത്.

    ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി

    ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി

    കോമഡി എന്റര്‍ടെയിനറായി നിര്‍മ്മിക്കുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയില്‍ രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, മനോജ് കെ ജയന്‍, സുരഭി സന്തോഷ് എന്നിങ്ങനെയുള്ള താരങ്ങളാണ് അഭിനയിക്കുന്നത്. സെപ്റ്റംബര്‍ 3 ന് എറണാകുളം ടൗണ്‍ ഹാളില്‍ നിന്നുമായിരുന്നു സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞത്. ചടങ്ങില്‍ ജനപ്രിയ നടന്‍ ദിലീപിന്റെ സാന്നിധ്യമായിരുന്നു ശ്രദ്ധേയമായിരുന്നത്.

    ദിലീപിന്റെ വാക്കുകള്‍

    ദിലീപിന്റെ വാക്കുകള്‍

    എന്റെ സുഹൃത്തുക്കളും സഹോദര സ്‌നേഹമുള്ളവരും സംവിധായകന്മാരായിട്ടുണ്ട്. വലിയ സന്തോഷമുണ്ട്. അശോകന്‍ ചേട്ടനും ഞാനും തമ്മില്‍ ഒരുപാട് സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നെ പോലും ഒരുപാട് ചിരിപ്പിക്കുന്ന.. കൂടെ അഭിനയിക്കുമ്പോള്‍ ഞാന്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്. അശോകന്‍ ചേട്ടന്‍ സംവിധായകനാവുന്നു എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വലിയ സന്തോഷമുള്ള ഒന്ന് തന്നെയാണ്. വളരെ ആത്മാര്‍ത്ഥയുള്ള വ്യക്തിയാണ് അശോകന്‍ ചേട്ടന്‍.

    മികച്ച സംവിധായകനാവാട്ടെ..

    മികച്ച സംവിധായകനാവാട്ടെ..

    അശോകന്‍ ചേട്ടന് ശരിക്കും പറഞ്ഞാല്‍ മലയാള സിനിമയിലെ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഒരു അഭിനേതാവ് തന്നെയാണ് അദ്ദേഹം. അത് തെളിയിച്ചത് നമ്മളെല്ലാം കണ്ടതുമാണ്. അതുപോലെ തന്നെ സംവിധാന രംഗത്തും ഗംഭീരമായൊരു തുടക്കമാവാട്ടെ. വച്ചടിവെച്ച് ഉയരത്തിലേക്ക് കയറി നമുക്കെല്ലാം നല്ല സിനിമകള്‍ തരാന്‍ അശോകന്‍ ചേട്ടന് കഴിയട്ടെ.. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു എന്നുമാണ് ചടങ്ങില്‍ ദിലീപ് സംസാരിച്ചത്.

    നാദിര്‍ഷയുടെ വാക്കുകള്‍

    നാദിര്‍ഷയുടെ വാക്കുകള്‍

    അശോകന്‍ ചേട്ടന്‍ നേരത്തെ തന്നെ സംവിധായകനാവുമെന്ന് വിചാരിച്ചതാണ്. ഞങ്ങളുടെ മിമിക്രി കാസ്റ്റുകളില്‍ തന്നെ അശോകന്‍ ചേട്ടന്റെ അഭിപ്രായങ്ങള്‍ ഉണ്ടാവാറുണ്ടെന്നാണ് നാദിര്‍ഷ പറയുന്നത്.

    English summary
    Harisree Ashokan's 'An International Local Story' shooting start
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X