twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിധിനിലവറ: പത്മവ്യൂഹത്തിന്റെ റിലീസ് തടഞ്ഞു

    By Ajith Babu
    |

    Padmavyooham
    പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളെപ്പറ്റിയുള്ള 'പത്മവ്യൂഹം' എന്ന ചലച്ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷനും റിലീസും ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു.

    സിനിമ ക്ഷേത്രത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഇത് സുപ്രീം കോടതിയുടെ ഉത്തരവിനെതിരാണെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായരുടെ ബുധനാഴ്ചത്തെ ഈ ഇടക്കാല ഉത്തരവ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാറാണ് ഹര്‍ജിക്കാരന്‍.

    രണ്ടാഴ്ചക്കകം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്‍കണമെന്നും ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നിധി നിലവറകളെ സംബന്ധിച്ചുള്ളതാണ് സിനിമയെന്ന് ഹര്‍ജിയില്‍ പറയുന്നു. ക്ഷേത്രത്തിലെ നിധി സൂക്ഷിച്ചിട്ടുള്ള കല്ലറകളെക്കുറിച്ച് മാധ്യമങ്ങള്‍ ആധികാരികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് സുപ്രീം കോടതി വിലക്കിയിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

    പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേക നിര്‍മാണരീതിയും അതിന് പിന്നിലെ ചരിത്രവുമെല്ലാം സിനിമയുടെ ഭാഗമാവുന്നുണ്ട്. യുദ്ധത്തില്‍ ശത്രുക്കളെ ആക്രമിയ്ക്കുന്നതിനായി ചമയ്ക്കുന്ന പ്രത്യേക യുദ്ധമുറയാണ് പത്മവ്യൂഹം. ഒരിയ്ക്കല്‍ പത്മവ്യൂഹത്തിനകത്ത് കയറിപ്പോയാല്‍ പിന്നെ തിരിച്ചിറങ്ങുക അതീവദുഷ്‌ക്കരമാണ്. ഇതു തന്നെയാണ് മഹാനിധിയെച്ചുറ്റിപ്പറ്റിയൊരുക്കുന്ന സിനിമയുടെ പശ്ചാത്തലവും.

    പദ്മനാഭസ്വാമി ക്ഷേത്രനിര്‍മാണത്തിന് പിന്നില്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന് മറ്റുചില ഉദ്ദേശങ്ങളുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ പലയിടത്തും പരാമര്‍ശങ്ങളുണ്ട്. ടിപ്പു സുല്‍ത്താന്റെ ആക്രമണത്തെ പ്രതിരോധിയ്ക്കാനും അമൂല്യമായി സ്വത്ത് നഷ്ടപ്പെടാതെ സൂക്ഷിയ്ക്കുന്നതിനുമാണ് ഈ ബൃഹദ്‌ക്ഷേത്രം നിര്‍മിച്ചതെന്നും പറയപ്പെടുന്നു. ക്ഷേത്രത്തെക്കുറിച്ചുള്ള വിവരശേഖരണത്തിനെത്തുന്ന ദേവനെന്ന പത്രപ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്നുള്ള അന്വേഷണമാണ് നിലവറകളിലും രാജവാഴ്ചയുടെ പ്രൗഢമായ ചരിത്രത്തിലേക്കും നീളുന്നത്.

    English summary
    Kerala High Court today stayed for two weeks the certification and exhibition of the Malayalam film 'Padmavyuham', which touches on the secret vaults and treasures of the famed Padmanabhaswamy temple
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X