Don't Miss!
- News
'എരിവും പുളിയും കഴിക്കുന്ന നാക്കല്ലേ'; മോദിയെക്കുറിച്ചുള്ള പരാമർശം അബദ്ധമെന്ന് അബ്ദുള്ളക്കുട്ടി
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
'അനങ്ങിയാൽ പനിയും ജലദോഷവും പരിപാടികൾ ധൈര്യത്തോടെ ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥ'; റിമി ടോമി
ഗായിക, അവതാരിക, യുട്യൂബര്‍, നടി തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചയാളാണ് റിമി ടോമി. കഴിഞ്ഞ ലോക്ക് ഡൗണ്‍ മുതലാണ് റിമി സോഷ്യല്‍മീഡിയയില്‍ കൂടുതലും ശ്രദ്ധ ചെലുത്തി തുടങ്ങിയത്. ഫിറ്റ്നസിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത റിമി ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തുടക്കകാലത്തെ റിമിയെ അറിയാവുന്നവർക്കെല്ലാം ഇപ്പോഴത്തെ റിമിയിലേക്കുള്ള താരത്തിന്റെ രൂപമാറ്റം അത്ഭുതപ്പെടുത്തുന്നതാണ്.
Also Read: 'ജീപ്പിടിച്ച് അനങ്ങാൻ കഴിയാതെ കിടന്നപ്പോൾ ആദ്യം ഓടിയെത്തിയത് അക്ഷയ്കുമാർ'; ഐശ്വര്യ റായ്
ഇന്ന് തെന്നിന്ത്യൻ നായികമാരെ പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള മേക്കോവറാണ് റിമി കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വർഷം മുമ്പാണ് ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്താം എന്ന തീരുമാനത്തിലേക്ക് റിമി എത്തിയതും അതിനായുള്ള പരിശ്രമം ആരംഭിച്ചതും. രണ്ട് വർഷം കൊണ്ട് റിമിക്കുണ്ടായ മാറ്റം കാണുമ്പോൾ തന്നെ ആരും താരത്തിന്റേത് പോലൊരു ഫിറ്റ്നസ് ആഗ്രഹിച്ച് പോകും.

രണ്ട് ലോക്ക് ഡൗൺ സമയത്തും ലോകം ഒന്നാതെ അടഞ്ഞ് കിടന്നപ്പോൾ എല്ലാവരും പുതിയ വിനോദങ്ങളും കഴിവുകളും എല്ലാം പരിശീലിക്കുകയായിരുന്നു ചെയ്തത്. അത്തരത്തിൽ ലോക്ക് ഡൗൺ കാലത്ത് നേരംപോക്കിന് വേണ്ടിയാണ് റിമി യുട്യൂബ് ചാനൽ ആരംഭിച്ചതും. തന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോകൾ തന്നെ സ്നേഹിക്കുന്നവർക്കായി പങ്കുവെക്കാനും റിമി തുടങ്ങി. പട്ടിണി കിടന്നുള്ള ഡയറ്റല്ല താന്റേതെന്ന് പലപ്പോഴായി ഫിറ്റ്നസ് രഹസ്യം ചോദിച്ചവർക്കായി റിമി പറഞ്ഞിരുന്നു. നിരന്തരമായി ഫിറ്റ്നസ് സീക്രട്ടുകൾ ചോദിച്ചവർക്കും ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ റിമി.

രണ്ട് വർഷത്തോളമായി വർക്കൗട്ടും യോഗയും റിമി ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. വീടിന് അടുത്തായുള്ള സുഹൃത്തിന്റെ ജിമ്മിലാണ് റിമിയുടെ വർക്കൗട്ട്. പണ്ട് സ്ഥിരമായി പനിയും ജലദോഷവും വരുമായിരുന്നുവെന്നും ഇപ്പോൾ അതെല്ലാം വളരെ വിരളമായി സംഭവിക്കുന്ന ഒന്നാണെന്നും ജിമ്മിൽ വരാനും ആരോഗ്യം പ്രധാനം ചെയ്യുന്ന ഭക്ഷണം കഴിക്കാനും തുടങ്ങിയതോടെ തന്റെ പ്രതിരോധ ശേഷി അടക്കം ഉയർന്നിട്ടുണ്ടെന്നും റിമി പറയുന്നു. ശരീരത്തിന്റെ ആകാരഭംഗി, വണ്ണം കുറയ്ക്കൽ എന്നതിനപ്പുറത്തേക്ക് ചിട്ടയായ ജീവിതം നയിക്കാൻ വർക്കൗട്ട് തന്നെ സഹായിച്ചുവെന്നാണ് റിമി ടോമി പറയുന്നത്.

'രണ്ട് വർഷം മുമ്പാണ് ജിമ്മിൽ ചേരാനും വർക്കൗട്ട് യോഗ പോലുള്ള ചെയ്യാനും ഞാൻ തീരുമാനിച്ചത്. തലകഴുകിയാൽ പോലും പനിയും ജലദോഷവും ഓടിയെത്തുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു പരിപാടി പോലും പേടിച്ചിട്ട് ഏറ്റെടുക്കാൻ പോലും സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. അതിലെല്ലാം ഒരുപാട് മാറ്റം വന്നു. വല്ലപ്പോഴും മാത്രമാണ് പനിയും ജലദോഷവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത്. വർക്കൗട്ട് ചെയ്യുമ്പോൾ മനസിനും ശരീരത്തിനെന്നപോലെ ഉന്മേഷം ലഭിക്കുന്നായി തോന്നിയിട്ടുണ്ട്. പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുകയല്ല ഞാൻ പിന്തുടരുന്ന രീതി എന്റ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തി ഭക്ഷണം ക്രമീകരിച്ചാണ് എന്റെ ഫിറ്റ്നസ് ഞാൻ കാത്തുസൂക്ഷിക്കുന്നത്. ഒരു ദിവസം കൊണ്ടോ... ഒരു ആഴ്ചകൊണ്ടോ ഫിറ്റ്നസ് ഉണ്ടാക്കിയെടുക്കാൻ ആർക്കും സാധിക്കില്ല. രണ്ടാഴ്ച ചെയ്ത് കഴിഞ്ഞ് മടുത്തു എന്ന് പറഞ്ഞ് നിർത്തിയാലും ഫലം ഉണ്ടാകില്ലെന്നും സമർപ്പണ ബോധത്തോടെ മാത്രമെ ഫിറ്റ്നസും യോഗയും പരിശീലിക്കനാ പാടുള്ളൂവെന്നും' റിമി പറയുന്നു.

പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. ഇപ്പോൾ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന ഒരാൾ കൂടിയാണ് റിമി. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് 16:8 ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതിയാണെന്ന് മുമ്പോരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണി ഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ചിങ്ങമാസം വന്നുചേർന്നാൽ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.
Also Read: 'എന്റെ സുഹൃത്തിന് ഷാഹിദിനെ ഇഷ്ടമായിരുന്നു, അത് പറഞ്ഞ് ഞങ്ങൾ ഇപ്പോഴും ചിരിക്കും'
-
ഫിറോസ്-സജ്നയെ പുറത്താക്കിയ ടാസ്ക്! പൊട്ടിക്കരഞ്ഞ് സുചിത്ര, സോറി പറഞ്ഞ് അഖിലും
-
മത്സരാര്‍ത്ഥികളെ ചതിച്ച് ബിഗ് ബോസ്; താരങ്ങളുടെ അവസ്ഥ ഇനി എന്താകും, മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു
-
ഒടുവില്‍ ജാസ്മിനോട് സോറി പറഞ്ഞ് വിനയ്! പെണ്ണുങ്ങളോട് പെരുമാറേണ്ട രീതി എന്റെ വീട്ടില്‍ പഠിപ്പിച്ചിട്ടുണ്ട്