»   » നിവിനും ത്രിഷയ്ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് അജു വര്‍ഗീസ്, സോഷ്യല്‍ മീഡിയയിലൂടെ ആശംസാപ്രവാഹം!

നിവിനും ത്രിഷയ്ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് അജു വര്‍ഗീസ്, സോഷ്യല്‍ മീഡിയയിലൂടെ ആശംസാപ്രവാഹം!

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് അജു വര്‍ഗീസ് സിനിമയിലേക്ക് കടന്നുവന്നത്. കുട്ടു എന്ന തമാശക്കാരനെ ചിത്രം കണ്ടവരാരും മറന്നുകാണാനിടയില്ല. അതൊരു തുടക്കമായിരുന്നു. പിന്നീട് അജു മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിലുള്ള അഭിനമയമായിരുന്നു ഈ താരത്തിന്റെ പ്രത്യേകത. തമാശ രംഗങ്ങളില്‍ അങ്ങേയറ്റം സ്വാഭാവികത പുലര്‍ത്തിയ അഭിനയമാണ് താരം കാഴ്ച വെക്കുന്നത്. അതുകൊണ്ട് തന്നെ ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയതും.

യുവതാരങ്ങള്‍ക്കൊപ്പം മാത്രമല്ല മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം അജു നേടിയെടുത്തിട്ടുണ്ട്. ഡിസംബര്‍ 11നായിരുന്നു അജുവിന്റെ പിറന്നാള്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നിട്ടുള്ളത്.

Aju Varghese

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡിലാണ് അജു വര്‍ഗീസ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിവിന്‍ പോലിയും ത്രിഷയുമാണ് ചിത്രത്തിലെ നായികനായകന്‍മാര്‍. ലൊക്കേഷനില്‍ വെച്ചുള്ള പിറന്നാളാഘോഷത്തിന്‍രെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയടക്കമുള്ള താരങ്ങള്‍ ഫേസ്ബുക്കിലൂടെ അജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

English summary
Aju Varghese celebrated his Birthday at Hey Jude set.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam