For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിന്‍ പോളിയുടെ വിജയം! ചെന്നൈയില്‍ നിന്നും ഹേയ് ജൂഡ് മറ്റൊരു റെക്കോര്‍ഡ് നേടി, ജൈത്രയാത്ര തുടരുന്നു

  |

  നിവിന്‍ പോളി നായകനായി അഭിനയിച്ച് ഈ വര്‍ഷം റിലീസിനെത്തിയ സിനിമയാണ് ഹേയ് ജൂഡ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 2 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യദിനം കാര്യമായി ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് സിനിമ ശ്രദ്ധേയമായി തീര്‍ന്നിരുന്നു.

  നിവിന്റെ ഫീല്‍ ഗുഡ് സിനിമയായിട്ടായിരുന്നു ഹേയ് ജൂഡ് വിലയിരുത്തപ്പെട്ടത്. തമിഴില്‍ നിന്നും നടി തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നുണ്ടെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു. മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുന്ന സിനിമ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ്.

  ഹേയ് ജൂഡിന്റെ ജൈത്രയാത്ര

  ഹേയ് ജൂഡിന്റെ ജൈത്രയാത്ര

  ഫെബ്രുവരി ആദ്യ ദിവസങ്ങളില്‍ തിയറ്ററുകളിലെത്തിയ ഹേയ് ജൂഡ് അമ്പത് ദിവസങ്ങള്‍ മറികടന്ന് ജൈത്രയാത്ര തുടരുകയാണ്. ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു സിനിമയായിരുന്നു ഹേയ് ജൂഡ്. ഇംഗ്ലീഷ്, ഇവിടെ എന്നീ സിനിമകളിലൂടെ മുന്‍പും ഇരുവരും ഒന്നിച്ചിരുന്നു. ഇരു സിനിമകളും കാര്യമായ ശ്രദ്ധ നേടാതെ പോയിരുന്നു. എന്നാല്‍ ഹേയ് ജൂഡ് ആ പരാതികളെയെല്ലാം മറികടന്ന് ഹിറ്റിലേക്കുള്ള യാത്രയായിരുന്നു. 225 തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയുടെ തുടക്കം അവറേജ് ആയിരുന്നെങ്കില്‍ പിന്നീട് വന്‍ കുതിപ്പായിരുന്നു നടത്തിയിരുന്നത്. ഇപ്പോഴും സിനിമയുടെ പ്രദര്‍ശനം തുടരുകയാണ്.

  ഫീല്‍ഗുഡ് സിനിമ

  ഫീല്‍ഗുഡ് സിനിമ

  ഇതുവരെ നിവിന്‍ പോളിയ്ക്ക് കരിയറില്‍ കിട്ടിയതില്‍ വച്ച് മികച്ചതും വ്യത്യസ്തവുമായ ഒരു ക്യാരക്റ്റര്‍ ആയിരുന്നു ഹേയ് ജൂഡ്. നിവിന്റെ ഫീല്‍ഗുഡ് സിനിമ എന്നായിരുന്നു ഹേയ് ജൂഡിന് കിട്ടിയ വിശേഷണം. പ്രായത്തിനനുയോജ്യമല്ലാത്ത മനോഘടനയുള്ള ഒരു കുട്ടി എന്നു തന്നെ പറയാവുന്ന കഥാപാത്രമായിരുന്നു ജൂഡ്. കണക്കിലും മറ്റ് ലോകവിവരത്തിന്റെ കാര്യത്തില്‍ എന്‍സൈക്ലോപീഡിയ എന്ന് വിശേഷിപ്പിക്കാവുന്ന ജൂഡിന്റെ കഥയായിരുന്നു സിനിമയിലൂടെ പറഞ്ഞത്. നിവിനും തൃഷയ്ക്കുമൊപ്പം സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗീസ് തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ജൂഡിന്റെ അച്ഛന്‍ ഡൊമിനിക്ക് എന്ന കഥാപാത്രത്തിലൂടെ സിദ്ദിഖും ശ്രദ്ധേയനായിരുന്നു.

  കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

  കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

  കേരള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിനൊപ്പം കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയുടെ പ്രദര്‍ശനം ഇപ്പോള്‍ നടക്കുന്നുണ്ട്. ഫെബ്രുവരിയിലും മാര്‍ച്ചിലും ബിഗ് റിലീസുകളായി നിരവധി സിനിമകള്‍ റിലീസിനെത്തിയിരുന്നെങ്കിലും ഹേയ് ജൂഡിന് ഒരു ദിവസം 2 പ്രദര്‍ശനം ഇപ്പോഴും കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിക്കുന്നുണ്ട്. കളക്ഷനിലും മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. കേരളത്തിന് പുറത്ത് ചെന്നൈയിലും സിനിമയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചെന്നൈയിലും അമ്പത് ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2018 ല്‍ ആദ്യമായിട്ടാണ് ഒരു മലയാള സിനിമ ഇത്രയധികം ദിവസം പ്രദര്‍ശനം തുടരുന്നത്. ആ റെക്കോര്‍ഡും ഹേയ് ജൂഡ് സ്വന്തമാക്കിയിരിക്കുകയാണ്.

  അമ്പത് ദിവസം

  അമ്പത് ദിവസം

  ഹേയ് ജൂ്ഡ് അമ്പത് ദിവസം പൂര്‍ത്തിയാക്കിയതിനൊപ്പം മറ്റ് സിനിമകളുമുണ്ട്. താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദിയായിരുന്നു ആദ്യം അമ്പത് ദിവസം തിയറ്ററുകളില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ സിനിമ. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുകയാണ്. ഒപ്പം കുഞ്ചക്കോ ബോബന്റെ ശിക്കാരി ശംഭുവാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു സിനിമ. കുഞ്ചാക്കോ ബോബന്‍, സുഗീത് കൂട്ടുകെട്ടിലെത്തിയ നാലാമത്തെ സിനിമയായിരുന്നു ശിക്കാരി ശംഭു. പൂര്‍ണമായും എന്റര്‍ടെയിനാറായി നിര്‍മ്മിച്ച സിനിമയ്ക്ക് പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള എല്ലാ ഘടകങ്ങളുമുണ്ടായിരുന്നു. മൂന്ന് സിനിമകളും നൂറ് ദിവസം മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  പിഷാരടിയുടെ പോസ്റ്റിന് കമന്റിട്ടവര്‍ ഉണ്ടോ? സര്‍പ്രൈസ് പുറത്ത് വിട്ടു, നിങ്ങളുദ്ദേശിച്ചത് ഇതാണോ?

  ഈസ്റ്ററിനും വിഷുവിനും ടെലിവിഷനിലേക്ക് എത്തുന്നത് കിടിലന്‍ സിനിമകള്‍! എല്ലാം ഒന്നിനൊന്ന് മെച്ചം!

  English summary
  Hey Jude Box Office: Hits a 50 days of at the theatres!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X