twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈക്കം വിജയലക്ഷ്മിക്ക് ആദരവുമായി തമിഴ് സര്‍വകലാശാല, ഡോക്ടറേറ്റ് സമ്മാനിച്ചു !

    കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലൂടെയാണ് വൈക്കം വിജയലക്ഷ്മി പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.

    By Nihara
    |

    വ്യത്യസ്തമായ ആലാപനത്തിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടം പിടിച്ച ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിഴ് സര്‍വകലാശാലയാണ് ഗായികയെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ചൈന്നൈയില്‍ നടന്ന ചടങ്ങില്‍ സരവകലാശാല വൈസ് ചാന്‍സലറാണ് വിജയലക്ഷ്മിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. തനിക്ക് ലഭിച്ച അംഗീകാരം ഗുരുക്കന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കുമായി സമര്‍പ്പിക്കുകയാണെന്ന് ഗായിക പറഞ്ഞു.

    ഗായത്രി വീണയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഗിന്നസ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് വൈക്കം വിജയലക്ഷ്മി. തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ ഗായത്രി വീണയില്‍ 67 ഗാനങ്ങള്‍ മീട്ടിയാണ് വിജയലക്ഷ്മി റെക്കോര്‍ഡ് സൃഷ്ടിച്ചത്. സംഗീത കച്ചേരികള്‍ അവതരിപ്പിച്ചിരുന്ന വൈക്കം വിജയലക്ഷ്മി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.

    Vaikom Vijayalakshmi

    ശ്രീറാമിനോടൊപ്പം ചേര്‍ന്ന് ആലപിച്ച കാറ്റേ കാറ്റേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം ജയചന്ദ്രനാണ് വിജയലക്ഷ്മിയെ സിനിമാ പിന്നണി ഗാനരംഗത്തേക്ക് കൈ പിടിച്ചുയര്‍ത്തിയത്. ആദ്യമായി പാടിയ രണ്ടു ഗാനങ്ങള്‍ക്കു സംസ്ഥാന പുരസ്‌കാരം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡിലെയും നടനിലെയും ഗാനങ്ങളിലൂടെയാണ് സംസ്ഥാനപുരസ്‌കാരങ്ങള്‍ ഗായികയെ തേടിയെത്തിയത്.

    English summary
    Playback singer Vaikom Vijayalakshmi has been conferred with a doctorate for her achievements as a playback singer as well as a gayathri veena expert. rare feat. International Tamil University based in America honoured Vijayalakshmi with the doctorate in a function held in Chennai. University chancellor Dr Selvin Kumar presented her the doctorate.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X