For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിനീതിന്റെ മക്കളെ മടിയിലിരുത്തി കൊ‍ഞ്ചിച്ച് പ്രണവ്,‌ ആരാധകരെ അത്ഭുതപ്പെടുത്തി താരപുത്രന്റെ സിംപ്ലിസിറ്റി!

  |

  വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം ഏറ്റവും പുതിയ സിനിമ ഹൃദയത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം സംഗീതത്തിനും പ്രാധാന്യം നൽകിയുള്ളതാണ്. ഹൃദയം എന്ന പുതിയ ചിത്രത്തിലേതായി ഇതിനകം പുറത്തുവിട്ട ഗാനങ്ങളെല്ലാം ഓൺലൈനിൽ തരംഗമായിരുന്നു. ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണ് സിനിമയുടെ റിലീസിന് ശേഷിക്കുന്നത്. 21ന് ആണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുക. കൊവിഡ് വ്യാപനം വർധിച്ചപ്പോൾ ആർആർആർ അടക്കമുള്ള സിനിമകൾ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹൃദയത്തിന്റെ റിലീസും അണിയറപ്രവർത്തകർ നീട്ടിവെക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത്.

  Also Read: 'പ്രവൃത്തിയാണ് എന്റെ മറുപടി, ശരീരത്തെ ചൊല്ലി പലരും തളർത്തി, വയസറിയിച്ചപ്പോൾ കരഞ്ഞു'; മീനാക്ഷി രവീന്ദ്രൻ

  എന്നാൽ സിനിമയുടെ റിലീസ് നീട്ടില്ലെന്നും പറ‍‌ഞ്ഞ സമയത്ത് തന്നെ സിനിമ തിയേറ്ററുകളിലെത്തുമെന്നും വിനീത് ശ്രീനിവാസൻ അടക്കമുള്ളവർ അറിയിച്ചിരുന്നു. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്‍മണ്യമാണ് ഹൃദയം നിർമിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിത്താര സുരേഷാണ്. നോബിൾ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിർമാണം. പ്രണവ് മോഹൻലാലിന് പുറമേ ദർശന, കല്യാണി പ്രിയദർശൻ, അരുൺ കുര്യൻ, പ്രശാന്ത് നായർ, ജോജോ ജോസ് തുടങ്ങിയവരും സിനിമിൽ അഭിനയിച്ചിരിക്കുന്നു.

  Also Read: 'ഞങ്ങൾ‌ ഒന്നിക്കണമെന്ന് ദൈവം ഏറെ ആ​ഗ്രഹിച്ചിരുന്നു'; ധനുഷുമായുള്ള ജീവിതത്തെ കുറിച്ച് ഐശ്വര്യ!

  ജേക്കബിൻറെ സ്വർഗ്ഗരാജ്യമെന്ന വിനീതിന്റെ ചിത്രം പുറത്തിറങ്ങി അഞ്ച് വർഷത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്റെ ഹൃദയം എത്തുന്നത്. ഇതുവരെയിറങ്ങിയ ഹൃദയത്തിലെ ഗാനങ്ങൾ വൻ ഹിറ്റായതിനാൽ ആകാംക്ഷയോടെയാണ് റിലീസിന് എല്ലാവരും കാത്തിരിക്കുന്നത്. കഴിഞ്ഞ ​ദിവസമാണ് സിനിമയിലെ ​ഗാനങ്ങൾ അടങ്ങിയ ഓഡിയോ കാസറ്റിന്റെ പ്രകാശനം നടന്നത്. മോഹൻലാലായിരുന്നു ചടങ്ങിൽ മുഖ്യാതിഥിയായതും ഓഡിയോ കാസറ്റ് പ്രകാശനം ചെയ്തതും. വലിയ ഇടവേളയ്ക്ക് ശേഷം പാട്ടുകൾ വിപണിയിലേക്ക് ഓഡിയോ കാസറ്റുകളായും ഇറക്കുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ മോഹൻലാലിന് നൽകിയാണ് ഓഡിയോ കാസറ്റിൻറെ പ്രകാശനം നിർവ്വഹിച്ചത്.

  ഓഡിയോ സിനിമയുടെ പ്രകാശനം നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം മോഹൻലാലിന് നൽകിയും നിർവ്വഹിച്ചു. വിനീത് ശ്രീനിവാസൻ തന്നെയാണ് ഹൃദയം സിനിമയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ ഓഡിയോ കാസറ്റ് എന്ന ആശയം മുന്നോട്ട് വെച്ചത്. താരനിബിഡമായ ചടങ്ങിലെത്തിയവർ പ്രധാനമായും ശ്രദ്ധിച്ചത് പ്രണവ് മോഹൻലാലിനെയായിരുന്നു. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് ശേഷം പ്രണവ് അഭിനയിക്കുന്ന സിനിമ കൂടിയാണ് ഹൃദയം. പതിവുപോലെ യാതൊരു താരജാഡയുമില്ലാതെ ആൾക്കുട്ടത്തിനിടയിൽ‌ നിന്ന് പ്രണവും ഓഡിയോ ലോഞ്ചിൽ പങ്കാളിയായി. ഓഡ‍ിയോ ലോഞ്ചിൽ നിന്നുള്ള പ്രണവിന്റെ ഒരു ക്യൂട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രണവ് വിനീത് ശ്രീനിവാസന്റെ മക്കളെ മടിയിലിരുത്തി കൊഞ്ചിക്കുന്ന വീ‍ഡിയോയാണ് വൈറലാകുന്നത്.

  ആള് കൂടിയപ്പോൾ പ്രണവിനെ ഓടിച്ചുവിടുന്ന ചാക്കോച്ചൻ. വീഡിയോ വൈറൽ | FilmiBeat Malayalam

  വിനീത് ശ്രീനിവാസന്റെ മകനേയും മകളേയും സ്റ്റേജിൽ‌ കയറിയപ്പോഴും സദസിൽ ഇരിക്കുമ്പോഴും മടിയിലിരുത്തിയും തലോടിയും പ്രണവ് ചങ്ങാത്തം കൂടുന്നതും കാണാം. വിനീതിന്റെ അമ്മ അരികിൽ ഇരുന്നിട്ടും മകൻ വിഹാൻ പ്രണവിന്റെ മടിയിൽ കയറി ഇരുന്നാണ് കുറുമ്പ് കാണിക്കുന്നത്. വിഹാൻ സെൽഫിക്ക് പോസ് ചെയ്യാൻ വിളിക്കുമ്പോഴും ഫോണിലെ സംശയങ്ങൾ ചോദിക്കുമ്പോഴും ക്ഷമയോടെ പ്രണവും ദർശനയും മറുപടി നൽകി ഓമനിക്കുന്നതും വീ‍ഡിയോയിൽ കാണാം. ഹൃദയത്തിന്റെ ടീസർ ഇറങ്ങിയപ്പോൾ മുതൽ‌ പ്രണവിന്റെ പ്രകടനത്തിന് അഭിനന്ദന പ്രവാഹമായിരുന്നു. ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയ ആരാധകർക്കൊപ്പം എല്ലാം പ്രണവ് ക്ഷമയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാം. സിനിമയിലെ മറ്റൊരു നായികയായ കല്യാണി പ്രിയദർശൻ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയിരുന്നില്ല. പരിപാടി അവസാനിച്ച ശേഷം പ്രണവും വിനീതും എല്ലാം ചേർന്ന് കല്യാണിയെ വീഡിയോ കോൾ വിളിക്കുകയും ചെയ്തിരുന്നു.

  Read more about: pranav mohanlal
  English summary
  hridhayam movie actors Pranav Mohanlal and Darshana's playing with kids cute video viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X