twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേംകുമാര്‍ തിരിതെളിച്ചു, ഹൃദ്യം തിരുവനന്തപുരത്ത് തുടങ്ങും!

    |

    കേരളത്തെ നടുക്കിയ പ്രളയത്തിന് ശേഷം മലയാള സിനിമ സജീവമാകുകയാണ്. റിലീസ് മാറ്റിയ ചിത്രങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി തിയറ്ററിലേക്ക് എത്തി തുടങ്ങുകയാണ്. ചിത്രീകരണം നിര്‍ത്തിവച്ചിരുന്ന ചിത്രങ്ങളും പുനരാരംഭിച്ചു. ഒപ്പം ഒരുപിടി പുതിയ ചിത്രങ്ങളും ചിത്രീകരണത്തിന് തയാറെടുക്കുകയാണ്. നവാഗതനായ കെസി ബിനു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഹൃദ്യം എന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം നാഷണല്‍ ക്ലബ്ബിലെ മന്നം മെമ്മോറിയല്‍ ഹാളില്‍ നടന്നു. ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ പ്രേംകുമാര്‍ ഭദ്രദീപത്തില്‍ ആദ്യ തിരി തെളിച്ചു.

    hridhym

    വനാതിര്‍ത്തിയിലുള്ള ഒറ്റപ്പെട്ട വീട്. അയല്‍വാസികളുടെ ആധിക്യമില്ലാത്ത ആ വീട്ടില്‍, ക്രിസ്തീയ വിശ്വാസിയും വിധവയുമായ സോഫിയയും ഹിന്ദുമത വിശ്വാസിയായ അമ്മാവന്‍ ശ്രീധരനും തനിച്ചാണ് താമസം. വൈധവ്യത്തിന് ശേഷം നിറമാര്‍ന്ന ജീവിതം ഉപേക്ഷിച്ച സോഫിയയുടെ ഇഷ്ടസ്ഥലം സമീപത്തുള്ള മരക്കുരിശാണ്. പ്രദേശവാസികളുടെ എന്ന പോലെ സോഫിയയുടെയും വിശുദ്ധ ദര്‍ശനത്തിന്റെ ഒരു സന്ധ്യയില്‍, മാരകമായി മുറിവേറ്റ് ചോരവാര്‍ന്ന സാംകുമാര്‍ എന്ന യുവാവിനെ മരക്കുരിശിന് പിന്നില്‍ നിന്നും സോഫിയ കണ്ടെത്തുന്നു. എന്തിനാണയാള്‍ മരക്കുരിശിന്റെ പിന്നില്‍ ഒളിച്ചത്? ആരാണയാള്‍? എന്താണയാളുടെ ലക്ഷ്യം? ആ ലക്ഷ്യത്തിലേക്ക് അയാള്‍ എത്തിച്ചേരുമോ? യുവതിയായ സോഫിയയുടെ ജീവിതം പിന്നീട് എങ്ങോട്ട് തിരിയുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ചിത്രം പറയുന്നത്.

    <strong>നയന്‍താര സൂപ്പര്‍സ്റ്റാര്‍ തന്നെ! 25 ദിവസം, റെക്കോര്‍ഡ് കളക്ഷനുമായി കൊലമാവ് കോകില!</strong>നയന്‍താര സൂപ്പര്‍സ്റ്റാര്‍ തന്നെ! 25 ദിവസം, റെക്കോര്‍ഡ് കളക്ഷനുമായി കൊലമാവ് കോകില!

    അജിത്, അപര്‍ണ പി നായര്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത് ജ്വാലാമുഖി ഫിലിംസാണ്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന ഹൃദ്യത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ബഷീര്‍ നുഹു സംഗീതം നല്‍കുന്നു. അണിയറ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

    English summary
    Hridhyam pooja premkumar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X