For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ഞാൻ ബോധവാനാണ്', വിമർശനങ്ങൾക്ക് മറുപടി നൽകി ബാല

  |

  2006 മുതൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടൻ ബാല. പിന്നീട് താരം 2010ൽ അമൃതയെ വിവാഹം ചെയ്തതോടെ കേരളത്തിന്റെ മരുമകനായി. ഇരുവരും 2019ൽ വിവാഹമോചിതരായി എങ്കിലും മലയാളം ടെലിവിഷൻ ഷോകളിലും അഭിമുഖങ്ങളിലുമെല്ലാമായി ബാല ഇപ്പോഴും സജീവമാണ്.

  അമൃതയുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷം അടുത്തിടെ ബാല വീണ്ടും വിവാഹിതനായിരുന്നു. ശേഷം ഇരുവരും ചേർന്ന് യാത്രകളും മറ്റുമായി ജീവിതം ആസ്വദിക്കുകയാണ്. ബാല-അമൃത ദമ്പതികൾക്ക് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക എന്നൊരു മകളുണ്ട്. കുഞ്ഞിനോട് തനിക്കുള്ള അതിരില്ലാത്ത സ്നേഹത്തെ കുറിച്ച് പലപ്പോഴും ബാല വാചാലനാകാറുമുണ്ട്.

  കഴിഞ്ഞ ദിവസം പാപ്പുവിന്റെ പിറന്നാൾ ആയിരുന്നു. എല്ലാവർഷവും മകൾക്ക് സ്പെഷ്യൽ വീഡിയോകളും മറ്റുമായി എത്തി ബാല പിറന്നാൾ ആശംസിക്കാറുമുണ്ട്. എന്നാൽ ഇത്തവണ ബാലയുടെ വക അതുണ്ടായില്ല. സോഷ്യൽമീഡിയയിൽസജീവമായ ബാല ഓരോ നിമിഷത്തെ സംഭവങ്ങളും ആരാധകരോട് പങ്കുവെക്കാറുള്ള ബാല ഇത്തവണ മകൾക്ക് പിറന്നാൾ ആശംസിക്കാതെ പ്രിയ സുഹൃത്ത് ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള വീഡിയോ മാത്രം പങ്കുവെക്കുകയാണ് ചെയ്തത്.

  ബാല-എലിസബത്ത് വിവാഹത്തിൽ പങ്കെടുക്കാൻ നടൻ ഉണ്ണി മുകുന്ദൻ എത്തിയപ്പോഴുള്ള ഫോട്ടോകളും വീഡിയോകളും ഉൾപ്പെടുത്തിയായിരുന്നു ബാലയുടെ പിറന്നാൾ ആശംസ. ഇതോടെ രണ്ടാം വിവാഹത്തോടെ ബാല മകളെ ഒഴിവാക്കിയോ എന്നുള്ള തരത്തിൽ നിരവധി കമന്റുകൾ താരത്തിന്റെ ഫേസ്ബുക്ക് പേജിൽ നിറ‍ഞ്ഞു. നിരവധി പേർ താരത്തെ രൂക്ഷമായ ഭാഷയിൽ കമന്റുകളിലൂടെ വിമർശിക്കുകയും ചെയ്തു.

  'ബാല ഒരു നല്ല അച്ഛനല്ല, രണ്ടാം വിവാഹത്തോടെ മകളെ ബാല മറന്നു' തുടങ്ങിയ തരത്തിലുള്ള കമന്റുകളാണ് കൂടുതലായും വന്നത്. മകളെ സോഷ്യൽമീഡിയ വഴി പിറന്നാൾ ആശംസിക്കാതിരുന്നതിന്റെ പേരിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ബാല. 'ഉത്തരവാദിത്തങ്ങളിൽ ഞാൻ നല്ല ബോധവാനാണ്' എന്നാണ് ബാല വിമർശകർക്കുള്ള മറുപടിയായി കുറിച്ചത്. ജീവാരുണ്യപ്രവർത്തനങ്ങളിലൂടെയും സജീവ സാന്നിധ്യമാണ് ബാല.

  'എല്ലാ നശിപ്പിക്കാൻ എളുപ്പമാണ്. ഓരോന്നും സൃഷ്ടിച്ചെടുക്കാനാണ് ബുദ്ധിമുട്ട്. കുറച്ച് ആളുകൾ മനപൂർവം നെ​ഗറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ ഞാൻ കൂടുതൽ പോസിറ്റിവിറ്റി കൊണ്ടുവരാൻ ശ്രമിക്കുന്നു. എനിക്ക് എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ചും വരാനിരിക്കുന്ന വിപത്തുക്കളെ കുറിച്ചും നന്നായി അറിയാം. അതിനാൽ മറ്റുള്ളവരെ നിരന്തരമായി ഉപദേശിക്കാൻ പാഴാക്കുന്ന സമയം സ്വന്തം ജീവിതത്തിനെ മനോഹരമാക്കുന്നതിന് ഉപയോ​ഗിക്കൂ... സ്നേഹത്തോടെ... ബാല' എന്നാണ് താരം കുറിച്ചത്. ബാലയുടെ പ്രതികരണം എത്തിയതോടെ നിരവധി പേർ താരത്തെ പിന്തുണച്ച് രം​ഗത്തെത്തിയിട്ടണ്ട്. ഇതുവരെ നഷ്ടപ്പെട്ട ജീവിതം ഇനി ആസ്വദിക്കാൻ കഴിയട്ടെ എന്നാണ് കൂടുതൽ ആളുകളും ആശംസിച്ചത്. ഭാര്യ എലിസബത്തിനൊപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ബാലയുടെ പ്രതികരണം.

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  വിവാഹം കഴിഞ്ഞ ശേഷം എലിസബത്തിനെ മോശമായി ചിത്രീകരിക്കുന്ന നിരവധി കമന്റുകൾ വിവാഹചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെട്ടപ്പോൾ തക്കതായ മറുപടി നൽകികൊണ്ട് ബാല എത്തിയിരുന്നു. എല്ലാ കമന്റുകളും പൈസ നൽകി എഴുതിപ്പിച്ചതാണെന്നാണ് മനസിലാകുന്നതെന്നാണ് ബാല അന്ന് പറഞ്ഞത്. വ്യാജ പ്രൊഫൈലുകളിൽ നിന്നുള്ള കമന്റുകൾ തന്നെ ബാധക്കില്ലെന്നും തരത്തിലും താരം പ്രതികരിച്ചിരുന്നു. കൂടാതെ നെ​ഗറ്റീവ് കമന്റുകൾ ഇടുന്നവർക്ക് ഇത് അവസാന താക്കീതായിരിക്കുമെന്നും ബാല കുറിച്ചിരുന്നു. അതേസമയം താരത്തിന്റെ മുൻ ഭാര്യയും ​ഗായികയുമായ അമൃത വളരെ ആഘോഷമായാണ് മകൾ പാപ്പുവിന്റെ പിറന്നാൾ കൊണ്ടാടിയത്. അമ്മയും മകളും കൂടെ ചില യാത്രകൾ നടത്തുകയും കേക്ക് മുറിക്കുകയും കുടുംബത്തിനൊപ്പം ചിലവഴിച്ച് ആഹ്ലാദിക്കുകയും ചെയ്തിരുന്നു.

  Read more about: bala amrutha suresh songs tamil
  English summary
  ‘I am aware of my responsibilities,’ actor Bala replied to the criticism from social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X