twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഈ മെലിഞ്ഞ ഞാന്‍ ഹീറോ ആകുന്നതു തന്നെ രസം'

    By Aswathi
    |

    ഒരു ഹീറോ ആകാന്‍ മസിലു പെരുപ്പിച്ച ശരീരവും അമിതാഭ് ബച്ചന്റെ പൊക്കവും ഗോതമ്പിന്റെ നിറവും വേണം എന്നുണ്ടോ. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പാകത്തിന് പഞ്ച് ഡയലോഗും മെയ് വഴക്കത്തോടെയുള്ള അഭിനയവും പോരേ. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ശ്രീനാഥ് ഭാസിക്കും നായകനാകാം.

    വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനാകുകയാണ് ശ്രീനാഥ്. ഒരഭിമുഖത്തില്‍ ആദ്യമായിട്ട് ഹീറോ ആകുമ്പോള്‍ എന്ത് തോനുന്നു എന്ന് ചോദിച്ചപ്പോള്‍, എനിക്കൊരു ഹീറോ ആകാനുള്ള രൂപമില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നായിരുന്നു ശ്രീനാഥിന്റെ മറു ചോദ്യം. മെലിഞ്ഞ ഞാന്‍ ഒരു ഹീറോ ആകുന്നതു തന്നെ രസമായി തോനുന്നു എന്ന മറുപടിയും നല്‍കി.

    Sreenath Bhasi

    ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കള്ളന്റെ വേഷത്തിലാണ് ശ്രീനാഥിന്റെ നായകനായുള്ള അരങ്ങേറ്റം. 25 വയസ്സുള്ള ഒരു കള്ളന്‍ പ്രായമായ ഒരാളുടെ വീട്ടില്‍ കയറുന്നു. അയാള്‍ കള്ളനെ ബന്ധനസ്ഥനാക്കുന്നു. തുടര്‍ന്ന് കള്ളനും ഉടമസ്ഥനും തമ്മിലുള്ള ബന്ധമാണ് കഥ. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷിമിയാണ് ചിത്രത്തില്‍ ശ്രീനാഥിന്റെ നായിക.

    കള്ളനെന്ന് കേള്‍ക്കുമ്പോള്‍ പലരും ഓര്‍ക്കുന്നത് മീശാമാധവനെയായിരിക്കും. എന്നാല്‍ എന്റെ സിനിമ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് ശ്രീനാഥ് പറയുന്നു. പ്രണയം അരികെ, 22ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വ്യത്യസ്തമായ വേഷമിട്ട ശ്രീനാഥിനെ ആളുകള്‍ തിരിച്ചറിയുന്നത് ഡാ തടിയനിലെ സണ്ണി ജോസഫായാണ്. അഭിനയവും പാട്ടും ഒരുമിച്ചുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ശ്രീനാഥ് പുതിയ ചിത്രത്തിലും ഒരു പാട്ട് പാടുന്നുണ്ട്.

    English summary
    Sreenath who handled a variety of roles in movies such as Pranayam, Arike, 22FK, Ayalum Njanum Thammil, Da Thadiya and Honey Bee can soon be expected in the role of a hero. Sreenath speaks about his new project Once upon a time there was a kallan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X