For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, നശിച്ചതാ സംരക്ഷണവുമായി വാര്യര്‍മാര്‍ ഇങ്ങോട്ട് വരണ്ട; കനി കുസൃതി

  By Rohini
  |

  തനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്കൊന്നും ഒരിക്കലും ഒരു മറ വയ്ക്കാത്ത പ്രകൃതക്കാരിയാണ് നടിയും മോഡലും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമൊക്കൊയായ കനി കുസൃതി. സ്ത്രീ സമൂഹം ചെയ്യാനും പറയാനും മടിയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യാനും പറയാനും കനിയ്ക്ക് യാതൊരു മടിയുമില്ല എന്ന് മുന്‍പേ ബോധ്യമായതാണ്.

  ആ ചുണ്ടുകള്‍ കടിച്ച് തിന്നാന്‍ തോന്നുന്നു, പിന്നെയോ??? മോഹന്‍ലാലിനെ കണ്ട നടിയുടെ ആഗ്രഹങ്ങള്‍!!!

  സ്ത്രീകളുടെ സംരക്ഷണത്തിനായി രൂപം കൊണ്ട് പുതിയ സംഘടനയ്‌ക്കെതിരെ രംഗത്തെത്തിയിരിയ്ക്കുയാണ് ഇപ്പോള്‍ കനി കുസൃതി. സംരക്ഷിക്കപ്പെടേണ്ടതല്ലാം തനിയ്ക്ക് മുന്‍പേ നഷ്ടപ്പെട്ടതാണെന്നും, അതുകൊണ്ട് അതിന്റെ പേരും പറഞ്ഞ് ഒരു വാര്യരും ഇങ്ങോട്ട് വരേണ്ട എന്നുമാണ് കനി പറയുന്നത്. അനുഭവം പങ്കുവച്ചുകൊണ്ടാണ് കനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.. വായിക്കാം...

  രതിമൂര്‍ച്ചയെ കുറിച്ചും സ്വയംഭോഗത്തെ കുറിച്ചും ഒരു പെണ്ണ് സംസാരിക്കുന്നു; വീഡിയോ കാണൂ

  ആ ലാപ്‌ടോപ് തിരികെ തന്നു

  ആ ലാപ്‌ടോപ് തിരികെ തന്നു

  എഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ആദ്യായിട്ട് ഒള്ള പൈസ ഒക്കെ കൂട്ടി വെച്ച് ഒരു മാക് ബുക് പ്രൊ മേടിച്ചു. ഒന്നോ രണ്ടോ മാസം ആയപ്പോള്‍ അത് പെട്ടെന്ന് ഓണ്‍ ആവണില്ല. എന്റെ ചങ്ക് പെടഞ്ഞു. അങ്ങനെ ആപ്പിള്‍ ഓതറൈസ്ട് ആയിട്ടുള്ള ഒരു കടയില്‍ നന്നാക്കാന്‍ കൊടുത്തു. ഒരു മാസം കഴിഞ്ഞ് ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ക്ക് പോകുന്ന വഴി എന്റെ ഒരു പരിചയക്കാരന്‍ കൂട്ടുകാരനോട് ആ ലാപ്‌റ്റോപ് കടയില്‍ നിന്നും തിരികെ വാങ്ങി സ്‌റ്റേഷനില്‍ കൊണ്ടുവന്ന് തരാമോ എന്ന് ചോദിച്ചു. അങ്ങനെ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. അവന്‍ എന്റെ കോച്ചിന്റെ അരികില്‍ വന്ന് ലാപ്‌റ്റൊപ് തന്ന് തിരികെ പോയി. അവന്‍ വല്ലാണ്ട് വിയര്‍ത്ത് കുളിച്ചിരുന്നു.

  എക്‌സ്‌ക്ലീസീവ് ഫയല്‍

  എക്‌സ്‌ക്ലീസീവ് ഫയല്‍

  പെട്ടെന്ന് അവന്‍ വീണ്ടും എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ വീണ്ടും വാതിലിന്റെ അടുത്ത് ചെന്നപ്പോള്‍ അവന്‍ വിറച്ചു കൊണ്ട് എന്നൊട് പറഞ്ഞു. ' കനീ , ഞാന്‍ വെറുതേ മാക് ആയത് കൊണ്ട് ഒന്നു തുറന്ന് നോക്കി. ടെസ്‌ക്‌റ്റോപ്പ്പില്‍ 'exclusive' എന്ന് പറഞ്ഞ് ഒരു ഫയല്‍ മാത്രേ ഉണ്ടായിരുന്നുള്ളു. അപ്പൊ 'ലെ' ഞാന്‍ (മനസ്സില്‍: എക്‌സ്‌ക്ലൂസിവൊ? അങ്ങനെ ഒരു പേരു ഞാന്‍ ഇട്ടിട്ടില്ല എന്നു മാത്രമല്ല, അതു എന്റെ ഒരു വാക്ക് പോലുമല്ല). എന്തായാലും ഞാന്‍ ചോദിച്ചു.' ങാ, എന്നിട്ട്?' അപ്പൊ അവന്‍ പറയുകയാ. ' അതില്‍ കനിയുടെ ന്യൂഡ് പിക്ചര്‍ പിന്നെ വീഡിയോ അങ്ങനെ എന്തൊക്കെയൊ ഉണ്ട്. 'അവന്‍ ഇതറിയാതെ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് ആ ഫയല്‍ തുറന്നു. അടുത്തിരുന്ന ആളുകള്‍ കണ്ടു. പെട്ടെന്ന് ലാപ്‌റ്റൊപ് അടച്ചു വെച്ചു. ഞാന്‍ അവന്റെ വെപ്രാളം കണ്ടിട്ട് അവനെ സമധാനിപ്പിക്കാന്‍ പറഞ്ഞു. ' അതിനെന്താ സാരമില്ല. നീ എന്റെ കുറച്ച് ഫോട്ടോസ് കണ്ടു. അത്രെ ഉള്ളു. ട്രയിന്‍ വിടാറായി. ശരി. '
  അപ്പൊള്‍ അവന്‍ എന്നോട് പറഞ്ഞു. ' കനീ , അല്ല ആ റിപ്പയര്‍ കടയിലുള്ള അവരൊക്കെ അത് അപ്പോള്‍ കണ്ടില്ലെ? അവരത് എന്താ ചെയ്യാന്‍ പോവുന്നതു എന്ന് നമുക്കറിയില്ലല്ലൊ?' അപ്പൊഴെക്കും ട്രയിന്‍ വിട്ടു തുടങ്ങി.

  കടയിലുള്ളവരുടെ പണി

  കടയിലുള്ളവരുടെ പണി

  ആ ചിന്ത അപ്പോഴാ എന്റെ മനസ്സില്‍ വന്നത്. ഞാന്‍ അല്ലെങ്കിലും ഇതേത് ഫയല്‍ എക്‌സ്‌ക്ലുസിവ് ? എന്ന് അലൊചിച്ച് നിക്കാ!? ലാപ്‌റ്റോപ് തുറന്ന് നോക്കിയപ്പൊ സംഗതി ശരിയാ. അങ്ങനെ ഒരു ഫയലും പിന്നെ ഞാന്‍ recycle bin ന്നു വരെ ഡിലീറ്റ് ചെയ്ത വീഡിയോ ഫോട്ടോസ് ഒക്കെ. ഞാന്‍ ലാപ്‌റ്റൊപ് വാങ്ങിയ സമയത്ത് കുറെ തുണിയില്ലാതെ ഡാന്‍സോടെ ഡാന്‍സ്. അപ്പിയിടുന്നതു അങ്ങനെ തുടങ്ങി എന്തൊക്കൊ എടുത്തിരുന്ന്. ആ സമയത്ത് ഒരു സിനിമക്ക് വേണ്ടി മൊട്ടയടിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ nude ആയിട്ട് അഭിനയിക്കേണ്ടിയും വന്നിട്ടുണ്ട്. അതൊണ്ട് ആണോന്ന് അറിയില്ല, തുണിയില്ലാതെ കുറെ ഫോട്ടോസ് വീഡിയോസ് ഒക്കെ എന്റെ ലാപ്‌റ്റൊപില്‍ ഉണ്ടായിരുന്നു. ഇതൊക്കെ പക്ഷെ ഞാന്‍ delete ചെയ്ത് കളഞ്ഞതാ.
  അപ്പോള്‍ ഈ കടയിലുള്ള വിദ്വാന്മാര്‍ അതൊക്കെ പോയി തിരിച്ചെടുത്ത്, exclusive എന്നൊരു പേരും ഇട്ട് അതു ഡെസ്‌ക്ടോപ്പില്‍ ഇട്ട് എനിക്ക് തിരികെ തന്നിരിക്കുന്നു. ആവശ്യത്തിനു കോപ്പീ അവരും എടുത്തിട്ടുണ്ടാവും.

  വെറുതേ കൊടുത്തത് മോശായിപ്പോയി

  വെറുതേ കൊടുത്തത് മോശായിപ്പോയി

  തമാശ അതല്ല. ഈ ഇന്ത്യാ മഹാരാജ്യത്ത് എന്താണു തെറ്റ്, ശരി എന്നറിയത്തതു കൊണ്ട് ഞാന്‍ മൈത്രേയനും ജയശ്രി ചേച്ചിക്കും അപ്പോള്‍ തന്നെ വിശദമായി ഈ സംഭവത്തെ പറ്റി എസ്എംഎസ് അയച്ചു. ഞാന്‍ ചോദിച്ചു, അല്ല എന്റെ തന്നെ ന്യൂഡ് പിക്, വീഡിയോ ഒക്കെ എന്റെ ലാപ്‌റ്റൊപില്‍ ഉള്ളത് ഒരു തെറ്റ് ആണോ? എന്താല്ലെ!? നാണക്കെടു തന്നെ എന്റെ കാര്യം. പിന്നെ പൊതു ബോധം, കുളിക്കുമ്പോള്‍ സ്വന്തം ശരീരം നോക്കുന്നത് പോലും തെറ്റ്എന്നിരിക്കെ എന്റെ സംശയം സ്വാഭാവികം എന്ന് കരുതി ക്ഷമിക്കാം. ജയശ്രി ചേച്ചി ഇതിനു ഒരു മറുപടി പോലും അയച്ചില്ല. മൈത്രേയന്‍ പറഞ്ഞു: 'നിന്റെ സമ്മതം ഇല്ലാതെ അതു ചെയ്ത അവര്‍ക്ക് എതിരെ നിനക്കു കേസ് കൊടുക്കാം. ' ഓ എനിക്കതിനൊന്നും മിനക്കെടാന്‍ വയ്യ. ഞാന്‍ അപ്പിയിട്ടൊണ്ട് dance കളിക്കണ വീഡിയോ ഇഷ്ടായിച്ചാല്‍ എടുത്തൊട്ടെ. പക്ഷെ എന്നൊട് ചോദിക്കുന്നതു ആണു അതിന്റെ ഒരു മര്യാദ. അതു മാത്രം എനിക്കിഷ്ടായില്ല.
  അടുത്ത ദിവസം ജയശ്രി ചേച്ചിയെ കണ്ടപ്പോള്‍ ചേച്ചി പറയുകയാ. എന്നാലും ഫ്രീ അയിട്ടു ഇതൊക്കെ കൊടുക്കരുത്. ആളുകളു കയ്യും കാലും ഒക്കെ കാണിക്കണെനു എണ്ണി പറഞ്ഞു പൈസ മേടിക്കാറുണ്ടെയ്.അപ്പറഞ്ഞതിലും ഒരു കാരിയം ഉണ്ട്.

  പറഞ്ഞ് വരുന്നത് എന്താണെന്ന് വച്ചാല്‍

  പറഞ്ഞ് വരുന്നത് എന്താണെന്ന് വച്ചാല്‍

  എന്റെ അടുത്ത കൂട്ടുകാര്‍ കുറച്ച് നാളു youtubiല്‍ തപ്പി ' മൊട്ട nude dance ' എന്നൊക്കെ പറഞ്ഞിട്ട്. എവിടുന്ന് ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. ചിലപ്പോള്‍ തീട്ടം ഒക്കെ ഉള്ളൊണ്ട് ആരിക്കും. എന്താ ഇപ്പൊ ഇതൊക്കെ പറയാന്‍ എന്നു വെച്ചാല്‍ 'എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, ഞാന്‍ നശിച്ചതാ' ( like the tragic characters of the heroines of malayalam cinema) അതുകൊണ്ട് സംരക്ഷകരായ warrior മാരൊന്നും ഈ road സൈഡിലേക്ക് വരണ്ട എന്ന്! ഏതു!? മനസ്സിലായല്ല്? തേങ്ക്യു- എന്നാണ് കനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  ലിംഗം മുറിച്ചതിന്‍റെ ക്രെഡിറ്റ് സുധാകരന്!!നീച ലിംഗം മുറിക്കാന്‍ പെണ്ണുങ്ങളോട് ആഹ്വാനം ചെയ്തിരുന്നു!

  English summary
  I don't want any protection by 'Warrior' organization says Kani Kusruti
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X