twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മറോള്‍ ചെയ്യാന്‍ മടിയില്ല: രമ്യനമ്പീശന്‍

    By Aswathi
    |

    തനി നാടന്‍ പെണ്ണായി മലയാളത്തിലെത്തിയ രമ്യാ നമ്പീശന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. അഭിനയ സാധ്യതയുള്ള ഏത് വേഷവും ഏറ്റെടുത്ത് ചെയ്യാനുള്ള രമ്യയുടെ താത്പര്യവും അതിന് നല്ല അവസരങ്ങളൊരുക്കി. നടിയായും സഹനടിയായും അഭിയിക്കുമ്പോഴും തന്റെ ഭാഗം ഭംഗിയാക്കാന്‍ രമ്യാ നമ്പീശന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിനിടയില്‍ പിന്നണി ഗാനരംഗത്തേക്ക് കുടിയേറാനും മികച്ച അഭിപ്രായങ്ങള്‍ നേടിയെടുക്കാനും ഈ കലാകാരിക്ക് സാധിച്ചു.

    മുപ്പതും നാല്‍പ്പതും കഴിഞ്ഞ നടിമാര്‍ പോലും അമ്മ വേഷം ചെയ്യാന്‍ മടിക്കുന്ന കാലത്ത് ഇത് രണ്ടാം തവണയാണ് രമ്യ അമ്മ വേഷം ചെയ്യുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ ജെനിഫര്‍ എന്ന അമ്മയുടെ വേഷത്തിലെത്തിയ രമ്യ ഫിലിപ്പ് ആന്റ് മങ്കി പെണ്‍ എന്ന ചിത്രത്തലൂടെ വീണ്ടും അമ്മ വേഷത്തിലെത്തുകയാണ്. എന്തേ അമ്മ വേഷം എന്ന് ചോദിക്കുന്നവരേട് രമ്യ പറയുന്നു 'എനിക്ക് പെര്‍ഫോം ചെയ്യാന്‍ സ്‌കോപ്പുള്ള വേഷം കിട്ടിയതിനാലാണ് ചെയ്യുന്നതെന്ന്'

    Ramya Nambeesan

    ഫിലിപ്പ് ആന്റ് മങ്കിപെണ്‍ എന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയും പത്ത് വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയുമായ സമീറ എന്ന കഥാപാത്രത്തെയാണ് രമ്യ അവതരിപ്പിക്കുന്നത്. സനുഷയുടെ അനുജന്‍ സനൂപാണ് മകന്റെ വേഷത്തിലെത്തുന്നത്. വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ദമ്പതികളുടെ കഥായാമ് ചിത്രം.

    പ്രത്യേകിച്ച് ഒരു ഡ്രീം റോളുമില്ലാത്ത രമ്യയ്ക്ക് തനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ വൃത്തിയായും ഭംഗിയായും ചെയ്യണം എന്ന നിര്‍ബന്ധം മാത്രമെയുള്ളു. താന്‍ സ്‌നേഹിക്കുന്ന കലയിലൂടെ തനിക്ക് സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്നും രമ്യ പറയുന്നു.

    English summary
    I don't have laziness to do mother role in films says Ramay Nambeesan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X