For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല, ഇപ്പോൾ ശ്രദ്ധ കരിയറിൽ മാത്രമെന്ന്' പ്രയാ​ഗ മാർട്ടിൻ

  |

  മലയാള യുവ നായികമാരിൽ മുൻപന്തിയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പ്രയാഗ മാർട്ടിൻ. നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിൽ അറിയപ്പെടുന്ന ഒരു നായികയായി മാറിയ പ്രയാഗയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി തീരുവാനും സാധിച്ചു. ബാലതാരമായി ചെറുപ്പം മുതൽ മലയാള സിനിമയിൽ പ്രയാ​ഗ വരവറിയിച്ചിരുന്നു. സാ​ഗർ ഏലിയാസ് ജാക്കി റീലേഡഡ് എന്ന ചിത്രത്തിലെ അസർ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് പ്രയാ​ഗ ആദ്യം ബാലതാരമായി അഭിനയിച്ചത്.

  Prayaga Martin movies, Prayaga Martin films, Prayaga Martin troll, Prayaga Martin suriya, പ്രയാ​ഗ മാർട്ടിൻ ഫോട്ടോകൾ, പ്രയാ​ഗ മാർട്ടിൻ സൂര്യ, പ്രയാ​ഗ മാർട്ടിൻ സിനിമകൾ, പ്രയാ​ഗ മാർട്ടിൻ

  പിന്നീട് മുതിർന്നപ്പോൾ ദുൽഖർ സൽമാൻ ചിത്രത്തിൽ അതിഥി വേഷത്തിലും പ്രയാ​ഗ എത്തി. വലിയ അഭിനയ സാന്നിധ്യം കാഴ്ചവെക്കാൻ മാത്രമുള്ള കഥാപാത്രമായിരുന്നില്ല ചിത്രത്തിൽ പ്രയാ​ഗയുടേത്. ചിത്രത്തിൽ നിത്യാ മേനോൻ അവതരിപ്പിച്ച ഷഹാന എന്ന നായിക കഥാപാത്രത്തിന്റെ സ​ഹോദരിയുടെ വേഷമായിരുന്നു പ്രയാ​ഗ അവതരിപ്പിച്ചത്. പിന്നീട് പ്രാ​യാ​ഗ അഭിനയിച്ചത് പിസാസ് എന്ന മിഷ്കിൻ ചിത്രത്തിലാണ്. ഹൊറർ ത്രില്ലറായ ചിത്രത്തിലെ അഭിനയത്തിന് പുതുമുഖ നടിക്കുള്ള സൈമ അവാർഡ് ആ വർഷം പ്രയാ​ഗയെ തേടി എത്തിയിരുന്നു.

  ശേഷം ഉണ്ണി മുകുന്ദൻ സിനിമ ഒറുമുറൈ വന്ത് പാർത്തായ ചിത്രത്തിൽ ​ഗ്രാമീണയായ നായിക കഥാപാത്രത്തിന്റെ വേഷത്തിലും പ്രയാ​ഗ അഭിനയിച്ചു. വലിയ ഹിറ്റായിരുന്നില്ല ചിത്രമെങ്കിലും ​ഗാനങ്ങൾ അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പ്രയാ​ഗ എന്ന യുവനടിക്ക് കരിയർ ബ്രേക്കായത് പാവ എന്ന ചിത്രത്തിലെ പൊടിമീലമുളക്കണ കാലം എന്ന ​ഗാനമായിരുന്നു. പാട്ട് വലിയ ഹിറ്റായിരുന്നു ഒപ്പം ​ഗാനരം​ഗത്തിൽ പ്രത്യക്ഷപ്പെട്ട പ്രയാ​ഗയും വൈറലായി.

  Also read: 'അവസാനം അത് ലഭിച്ചു', ത്രില്ലടക്കാനാകാതെ സൈമ വേദിയിൽ തുള്ളിച്ചാടി ശോഭന

  മേരി എന്നായിരുന്നു ചിത്രത്തിലെ പ്രയാ​ഗയുടെ കഥാപാത്രത്തിന്റെ പേര്. പാവയ്ക്ക് ശേഷം മലയാളത്തിലെ യുവടിമാരുടെ ലിസ്റ്റിലേക്ക് പ്രയാ​ഗയുടെ പേരും എഴുതിചേർക്കപ്പെട്ടു. തുടരെ തുടരെ നിരവധി മലയാള ചിത്രങ്ങളിൽ താരം പിന്നീട് നായികയായി. പാവയ്ക്ക് ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന നാദിർഷ ചിത്രത്തിലെ നായികയായതും പ്രയാ​ഗയായിരുന്നു. ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവം മൻസൂർ, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്സ് ഡേ, ഒരു പഴയ ബോംബ് കഥ എന്നിവയാണ് പ്രയാ​ഗയുടെ മറ്റ് ചിത്രങ്ങൾ സോഷ്യൽമീഡിയയിലും സജീവമായ പ്രയാ​ഗ നല്ലൊരു നർത്തകിയും മോഡലുമാണ്.

  Prayaga Martin movies, Prayaga Martin films, Prayaga Martin troll, Prayaga Martin suriya, പ്രയാ​ഗ മാർട്ടിൻ ഫോട്ടോകൾ, പ്രയാ​ഗ മാർട്ടിൻ സൂര്യ, പ്രയാ​ഗ മാർട്ടിൻ സിനിമകൾ, പ്രയാ​ഗ മാർട്ടിൻ

  ഇപ്പോൾ നടി പ്രയാഗ ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച്‌ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ ക​രി​യ​റി​ല്‍ മാ​ത്ര​മാ​ണ് ഫോ​ക്ക​സ് ചെ​യ്യു​ന്ന​തെ​ന്നും ഒ​രു റി​ലേ​ഷ​ന്‍​ഷി​പ്പി​നെ​ക്കു​റി​ച്ചോ പാ​ര്‍​ട്ണ​റെ​ക്കു​റി​ച്ചോ ഒ​ന്നും താ​ന്‍ ഇ​പ്പോ​ള്‍ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നുമാണ് പ്ര​യാ​ഗ പ​റ​യുന്നത്. പ്ര​ണ​യം സി​നി​മ​യോ​ടാ​ണെന്നും താരം കൂട്ടിച്ചേർക്കുന്നു. ഡേ​റ്റിം​ഗ് എ​ന്ന ആ​ശ​യ​ത്തോ​ട് താ​ല്‍​പ​ര്യ​മി​ല്ലാത്തയാൾ കൂടിയാണ് പ്രയാ​ഗ. സ്വാ​ഭാ​വി​ക​മാ​യി അ​ത് ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ ന​ട​ന്നോ​ട്ടെയെന്നാണ് താരത്തിന്റെ പക്ഷം.

  Also read: 'ഓരേ ദിവസം തന്നെ സന്തോഷവും സങ്കടവും' എല്ലാം എന്റെ മകളുടെ അനു​ഗ്രഹമെന്ന് സീമ.ജി.നായർ

  നാ​ച്ചു​റ​ല്‍ ബോ​ണ്ടി​ങ് കെ​മി​സ്ട്രി​യാ​ണ് തനിക്കിഷ്ടമെന്നും ഡേ​റ്റിം​ഗി​ന് വേ​ണ്ടി ഒ​രു പാ​ര്‍​ട്ണ​റെ ക​ണ്ടെ​ത്തു​ന്ന​തി​നോ​ടോ എ​ന്തു​കൊ​ണ്ട് ഡേ​റ്റിം​ഗ് ആ​യി​ക്കൂ​ടാ എ​ന്ന് ചോ​ദി​ച്ച് ഇ​റ​ങ്ങു​ന്ന​തി​നോ​ടോ എ​നി​ക്ക് യോ​ജി​പ്പി​ല്ലെന്നും പ്രയാ​ഗ പറയുന്നു. 'എ​നി​ക്ക് അ​ത് താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ. അ​തി​നോ​ട്‌ യോ​ജി​ക്കു​ന്ന ഒ​രു​പാ​ട് പേ​രു​ണ്ടാ​കും. ഞാ​ന്‍ പ​റ​യു​ന്ന​ത് മാ​ത്ര​മാ​ണ് ശ​രി​യെ​ന്ന് പ​റ​യി​ല്ല. എ​ന്‍റെ ശ​രി മ​റ്റു​ള്ള​വ​ര്‍​ക്ക് തെ​റ്റാ​യി​രി​ക്കും. ഒ​രു ന​ടി​യെ​ന്ന നി​ല​യി​ല്‍ സ്ക്രീ​നിൽ റൊ​മാ​ന്‍റി​ക് വൈ​ബ് കൊ​ണ്ടു​വ​രാ​ന്‍ എ​നി​ക്ക് സാ​ധി​ക്കും. റി​യ​ല്‍ ലൈ​ഫി​ല്‍ റൊ​മാ​ന്‍​സ് കാ​ണി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ ഷൈ​യാ​ണ്...' പ്രയാ​ഗ പറയുന്നു.

  Prayaga Martin movies, Prayaga Martin films, Prayaga Martin troll, Prayaga Martin suriya, പ്രയാ​ഗ മാർട്ടിൻ ഫോട്ടോകൾ, പ്രയാ​ഗ മാർട്ടിൻ സൂര്യ, പ്രയാ​ഗ മാർട്ടിൻ സിനിമകൾ, പ്രയാ​ഗ മാർട്ടിൻ

  അവസാനമായി റിലീസ് ചെയ്ത പ്രയാ​ഗ മാർട്ടിൻ ചിത്രം നവരസ എന്ന ആന്തോളജിയാണ്. ​ആന്തോളജിയിലെ ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ​ഗിത്താർ കമ്പിമേലെ നിൻട്ര് എന്ന ഹ്രസ്വചിത്രത്തിൽ പ്രയാ​ഗയായിരുന്നു നായിക. തമിഴ് സൂപ്പർ താരം സൂര്യയായിരുന്നു പ്രയാ​ഗയുടെ നായകൻ. സം​ഗീതം ആസ്പദമാക്കിയൊരുക്കിയ ഹ്രസ്വ ചിത്രത്തിൽ നേത്ര എന്ന കഥാപാത്രമായിട്ടായിരുന്നു പ്രയാ​ഗ എത്തിയത്.

  Prayaga Martin On Marriage - വിവാഹസങ്കല്‍പ്പത്തെക്കുറിച്ച് പ്രയാഗ | FilmiBeat Malayalam

  Also read: 'ലാൽസാറിന് ഇനിയൊരു ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം' വൈറലായി കോച്ചിന്റെ വാക്കുകൾ

  English summary
  'I don't think about anything else, I just focus on my career, says Prayaga Martin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X