twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടൂര്‍ പ്രേക്ഷകര്‍ക്കൊപ്പമിരിക്കുന്നത് കണ്ടില്ല: രഞ്ജിത്ത്

    By Aswathi
    |

    ഇംഗ്ലീഷ് അറിയാത്തവരും ലോക സിനിമയെ കുറിച്ച് അറിയാത്തവരും തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വരേണ്ടെന്ന് പറഞ്ഞ അടൂര്‍ ഗോപാലകൃഷന്റെ പ്രസ്താവനയെ സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. സാധാരണക്കാരായ പ്രേക്ഷകര്‍ മാത്രമല്ല, സിനിമയ്ക്കകത്തുനിന്നും ശക്തമായ എതിര്‍പ്പുകളാണ് അടൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്.

    Read More: ഇംഗ്ളീഷ് അറിയാത്തവര്‍ ചലച്ചിത്രമേളയ്ക്ക് വരണ്ട:അടൂര്‍ ഗോപാലകൃഷ്ണന്‍

    സംവിധായകരായ ജോയി മാത്യുവിനും ഡോ. ബിജുവിനും ബി ഉണ്ണികൃഷ്ണനും ശേഷം, ഇപ്പോഴിതാ സംവിധായകന്‍ രഞ്ജിത്തും. ചലച്ചിത്രമേളയില്‍ ഒരിക്കകലും അടൂര്‍ പ്രേക്ഷകര്‍ക്കൊപ്പമിരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് രഞ്ജിത്ത് പറയുന്നത്. ഗോവ ചലച്ചിത്രമേളയ്ക്കിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

    ranjith-adoor-gopalakrishnan

    താന്‍ എല്ലാതവണയും മേളയ്ക്ക് പോകുമായിരുന്നു. ഒരിക്കല്‍ പോലും അടൂരിനെ പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് കണ്ടിട്ടില്ല. അതേ സമയം വിരുന്നുകളില്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. മേളയ്ക്ക് എത്തുന്നതില്‍ ഭൂരിഭാഗവും സാധാരണക്കാരായ ആളുകളാണ്. പലരും പരിമിതമായ സാഹചര്യങ്ങളില്‍ നിന്നാണ് സിനിമ കണ്ട് മടങ്ങുന്നത്. അച്ചടക്കമുളള ഒരു പ്രേക്ഷക സമൂഹത്തെയാണ് താന്‍ കണ്ടതെന്നും അടുരിന്റെ പരമാര്‍ശം അനാവശ്യമാണെന്നും രഞ്ജിത്ത് പറഞ്ഞു.

    Read More: അടൂരിന് ജോയ് മാത്യുവിന്റെയും ഉണ്ണികൃഷ്ണന്റെയും മറുപടി

    ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന ചലച്ചിത്രമേളയില്‍ രഞ്ജിത്തിന്റെ 'ഞാന്‍' പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതേ സമയം തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ ഞാന്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് രഞ്ജിത്ത് ആദ്യമേ വ്യക്തമാക്കിയതാണ്. മത്സരവിഭാഗത്തില്‍ എന്‍ട്രി നിഷേധിച്ചതുകൊണ്ടാണ് തിരുവനന്തപുരത്ത് മേളയില്‍ ഞാന്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് രഞ്ജിത്ത് തീരുമാനിച്ചത്.

    English summary
    Ranjith, the versatile director who proved his mettle with some different movies, alleged that he haven't seen veteran director Adoor Gopalakrishan watching movies with the audience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X