For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രോളന്മാർക്ക് നന്ദി! അത് തനിയ്ക്ക് ഗുണം ചെയ്തു, വെളിപ്പെടുത്തി മല്ലിക, ചെമ്പിൽ കയറിയത് നന്നായി

  |

  കഴിഞ്ഞ പ്രളയകാലത്ത് ട്രോളാക്രമണത്തിന് ഇരയായ താരമാണ് നടി മല്ലിക സുകുമാരൻ. താരത്തിന്റെ ലംബോർഗിനി കമന്റ് സമൂഹമാധ്യമങ്ങളിലും മറ്റും സജീവ ചർച്ച വിഷയമായിരുന്നു. ഒരു അഭിമുഖത്തിൽ വീട്ടിലേയ്ക്ക് വരുന്ന റോഡ് മോശമായതിനാൽ മകൻ പൃഥ്വിയുടെ ലംബോർഗിനി വീട്ടിലേയ്ക്ക് കൊണ്ടു വരാൻ ബുദ്ധിമുട്ടാണെന്നും താരം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം പ്രളയസമയത്ത് താരത്തിന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. ഒരു വലിയ ചെമ്പിലിരുത്തിയാണ് താരത്തെ രക്ഷപ്രവർത്തകർ സുരക്ഷ സ്ഥാനത്ത് എത്തിച്ചത്. ഇതും നേരത്തെയുള്ള ലംബോർഗിനി കമന്റും ചേർത്താണ് ട്രോളന്മാരാൻ താരത്തെ ആക്രമിച്ചത്.

  ഇതുമായി ബന്ധപ്പെട്ട ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഇപ്പോഴിത ഈ ട്രോൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ താരത്തിന് ഗുണമായിരിക്കുകയാണ്. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ടോൾ ഫലം കണ്ട കാര്യം വെളിപ്പെടുത്തിയത്.

  ട്രോളന്മാരോട് എനിയ്ക്ക് സ്നേഹം മാത്രമേയുള്ളൂ. അവർ ഇട്ട ട്രോൾ ഒരു തരത്തിൽ തനിയ്ക്ക് ഗുണമായിരിക്കുകയാണ്. തിരുവനന്തപുരത്തെ തന്റെ വില്ലയിലേയ്ക്കുള്ള വഴിയിൽ വെള്ളം കയറുമായിരുന്നു. എന്നാൽ ഇപ്പേൾ അവിടെ മനോഹരമാക്കിയിട്ടുണ്ട. റോഡൊക്കെ ടാർ ചെയ്തു. വെള്ളം കയറുന്ന പ്രശ്നമൊക്കെ മാറി. കുറച്ച് ഭാഗത്ത് ഇന്റർലോക്ക് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. ഇതിന്റെ തുടക്കം കുറിച്ചത് ട്രോളുകളാണ്. ഞാൻ ചെമ്പിൽ കയറി പോയ ട്രോളാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് നർമ്മച്ചിൽ ചാലിച്ച് നടി പറഞ്ഞു.

  ഇത്തവണത്തെ ഓണം റിലീസിൽ അമ്മയുടേയും മകന്റേയും ചിത്രങ്ങൾ പ്രദർശനത്തിനെത്തിയിരുന്നു. ലവ് ആക്ഷൻഡ്രാമയിൽ മല്ലികയും ബ്രദേഴ്സ് ഡേയിൽ പൃഥ്വിയും പ്രത്യക്ഷപ്പെട്ടപ്പോൾ, സുകുമാരന്റെ സാന്നിധ്യവുമുണ്ടായിരുന്നു.മോഹൻലാൽ ചിത്രം ഇട്ടിമാണിയിലും ബ്രദേഴ്സ് ഡേയിലും സുകുമാരന്റെ നിശബ്ദ സാന്നിധ്യമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട രസകരമായ ട്രോളുകളും സമൂഹമാധ്യമങ്ങളി പ്രത്യക്ഷപ്പെട്ടിരുന്നു.

  ഇട്ടിമാണിയിൽ രാധികയുടെ മരിച്ചു പോയ ഭർത്താവിന്റെ കാണിക്കുന്നത് സുകുമാരനെയാണ്. അതുപോലെ ബ്രദേഴ്സ് ഡേയിലമുണ്ട്. മോഹൻലാൽ ചിത്രം ഇട്ടിമാണിയിൽ ഉപയോഗിച്ച ഫോട്ടോ, ഷൂട്ട് കഴിഞ്ഞപ്പോൾ ആന്റണി കൊടുത്ത് വിട്ടിരുന്നു. അമ്മയെ ലവ് ആക്ഷൻ ഡ്രാമയും, മകനെ ബ്രദേഴ്സ് ഡേയും എടുത്തപ്പോൾ അച്ഛനെ ഇട്ടിമാണി എടുത്തു എന്നൊക്ക പറഞ്ഞ് ട്രോളുകൾ എത്തിയിരുന്നു.- മല്ലിക പറഞ്ഞു.

  കേരള സാരിയിൽ അസിൻ! കുടുംബത്തിനോടൊപ്പം ഓണം ആഘോഷിച്ച് താരം, ചിത്രം വൈറൽ


  ഇത്തരത്തിലുള്ള ട്രോളുകൾ ഞങ്ങൾക്ക് ഗുണം ചെയ്യാറുണ്ട്. തങ്ങൾക്ക് ലഭിക്കുന്ന ഒരു പബ്ലിസിറ്റിയാണിത്. ഇപ്പോഴത്തെ ചിത്രത്തിൽ അമ്യ്ക്കും, അച്ഛനും അമ്മാവനും അധികം പ്രധാന്യം ലഭിക്കാറില്ല. അത്തരം കഥാപാത്രങ്ങളുടെയൊക്കെ കാലം കഴിഞ്ഞു പോയി. നായകൻ, നായിക, എവിടെ പാട്ട് ചിത്രീകരിക്കുന്നു എന്നതൊക്കെയാണ് പലപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ളത് അങ്ങനെയല്ലാത്ത ചിത്രങ്ങളും ഇപ്പോൾ ഇറങ്ങുന്നുണ്ട്. ഇത്തരത്തിലുള്ള ട്രോളുകൾ പബ്ലിസിറ്റി കൊടുക്കുന്നത് തനിക്കൊരു പ്ലസ് പോയിന്റാണ്.

  തങ്ങളെ കുറിച്ചുളള പല ട്രോളുകളും കണ്ട് പരിസരം മറന്ന് ചിരിക്കാറുണ്ട്. അതിലൊന്നാണ് അല്ലി മോളുടെ സ്കൂളിലെ പിടഎ മീറ്റിങ്ങിന് പോയി വന്ന രാജുവിനോട് സുപ്രിയ ചോദിക്കുന്നു. മീറ്റിങ്ങ് ഇത്ര വേഗം കഴിഞ്ഞോ? ഇല്ല അമ്മേ..തുടങ്ങിയപ്പോൾ തന്നെ അച്ഛൻ ആടി സെയിൽ തുടങ്ങിയെന്ന് പറഞ്ഞ് എല്ലാവരേയും പറഞ്ഞയച്ചു- അല്ലിമോൾ പറയുന്നു. അതു കണ്ട് കുറെ ചിരിച്ചു- മല്ലിക സുകുമാരൻ പറഞ്ഞു.

  ഈ ട്രോളോക്കെ ഉണ്ടാക്കുന്നത് എന്റെ മക്കളെക്കാലും പ്രായം കുറഞ്ഞ ചെറിയ കുട്ടികളാണ്. ഇങ്ങനെ ട്രോളൊക്കെ ചിന്തിച്ച് എഴുതാൻ ബുദ്ധിയും ചിന്താശേഷിയും വേണം. ഇതൊരു വലിയ കാര്യമാണ്. ഓരോ സംഭവങ്ങളും ഓർത്ത് വെച്ച് അനിയോജ്യമായ രീതിയിൽ ചേർത്തു വയ്ക്കാൻ ഒരു മിടുക്കുവേണം. ഈ കെച്ചു പിള്ളേരൊക്കെ മിടുക്കന്മാരാണല്ലോ എന്ന് ഇടയ്ക്ക് തോന്നാറുണ്ട്.-താരം കൂട്ടിച്ചർത്തു.

  English summary
  I Like to Troll Mallika Sukumaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X