For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകനെ സഹായിക്കാത്തതിൽ കുറ്റബോധമുണ്ട്, ഞാൻ സിനിമ ചെയ്യരുതെന്ന് ആ​ഗ്രഹിക്കുന്നവരുണ്ട്'; സുരേഷ് ​ഗോപി

  |

  മലയാള സിനിമയിലെ ക്ഷുഭിത യൗവ്വനമാണ് സുരേഷ് ​ഗോപി. വികാരങ്ങളുടെ കൂട്ടത്തിൽ കോരിതരിപ്പ് കൂടി അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് ലഭിക്കും. സുരേഷ് ​ഗോപി എന്ന ആറടി പൊക്കത്തിലുള്ള മനുഷ്യൻ സ്‌ക്രീനിൽ നിറഞ്ഞങ്ങനെ നിൽക്കുമ്പോൾ എത്രയോ തവണ ആ വികാരം നമ്മൾ മലയാളികൾ അനുഭവിച്ചതാണ്. സിനിമകളിലൂടെ കാലങ്ങളായി സിനിമാ സ്നേഹികളെ അദ്ദേഹം സന്തോഷിപ്പിക്കാറുണ്ട്. തൊണ്ണൂറുകളിൽ മലയാള സിനിമയുടെ കരുത്തായിരുന്നു സുരേഷ് ഗോപി. മാസ് ഡയലോഗുകളും ആക്ഷനുകളും മലയാള സിനിമയുടെ സ്ക്രീനുകളില്‍ അദ്ദേഹം തീ പിടിപ്പിച്ചു. യുവാക്കാളും കുട്ടികളും ഒരു പോലെ സുരേഷ് ഗോപി ഡയലോഗുകള്‍ ഇന്നും ഏറ്റുപറയുന്നു.

  Also Read: 'ഇവൾ ഞങ്ങളുടെ ​ഗൗരി', ആദ്യമായി മകളുടെ ഫോട്ടോ പുറത്തുവിട്ട് നടി ഭാമ

  1965ല്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഓടയില്‍ നിന്ന് എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടായിരുന്നു സുരേഷ് ഗോപി തന്‍റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് പഠനത്തിലേക്ക് തിരിഞ്ഞ അദ്ദേഹം തന്‍റെ രണ്ടാമത്തെ ചിത്രം ചെയ്യുന്നത് നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 1986ൽ ആണ്. രണ്ടാം വരവില്‍ പത്ത് ചിത്രങ്ങളില്‍ സുരേഷ് ഗോപി അഭിനയിച്ചു. 86 മുതല്‍ 90 വരെയുള്ള കാലത്ത് സുരേഷ് ഗോപി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പലതും വില്ലന്‍ കഥാപാത്രങ്ങളും സഹതാരവുമൊക്കെയായിട്ടായിരുന്നു. 1992 ല്‍ ഷാജി കൈലാസിന്‍റെ തലസ്ഥാനമായിരുന്നു സുരേഷ് ഗോപി എന്ന നടന് മലയാള സിനിമയില്‍ നായക പരിവേഷം നല്‍കിയ ആദ്യ ചിത്രം. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ കൂടുതല്‍ സിനിമകള്‍ സുരേഷ് ​ഗോപി ചെയ്തു. സിനിമയില്‍ അദ്ദേഹത്തെ പോലെ മാസ് ഡയലോഗുകള്‍ കൊണ്ട് ആള്‍ക്കൂട്ടത്തെ ആവേശം കൊള്ളിക്കാന്‍ മറ്റൊരാൾക്കും സാധിച്ചിട്ടില്ല.

  Also Read: 'ജീവിതം മടുത്തപ്പോൾ മരണം വരാൻ കരഞ്ഞ് പ്രാർഥിച്ചു'; ആ ​ദിവസങ്ങളെ കുറിച്ച് സ്ഫടികം ജോർജ്

  രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ​ഗോപി ഇഷ്ടപ്പെടാത്തവർ പോലും അദ്ദേഹത്തിന്റെ സിനിമകളെ സ്നേഹിക്കുന്നവരാണ്. 2015ന് ശേഷം അ‍ഞ്ച് വർഷത്തോളം അദ്ദേഹം സിനിമകളിൽ നിന്നും വിട്ടുനിന്നു. പിന്നീട് 2020ൽ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് അദ്ദേഹം വീണ്ടും അഭിനയം ആരംഭിച്ചത്. സിനിമയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനത്തിന് പിന്നെല കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സുരേഷ് ​ഗോപി. താൻ സിനിമ ചെയ്യരുത് എന്ന് ആ​ഗ്രഹിക്കുന്നവർ ഇപ്പോഴുമുണ്ട് എന്നാണ് സുരേഷ് ​ഗോപി പറയുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമ ചെയ്യരുത് എന്ന് തീരുമാനിച്ച ഘട്ടമുണ്ടായിരുന്നുവെന്നും അതിൽ നിന്നും പിന്തിരിപ്പിച്ചത് അനൂപ് സത്യന്റെ ചില വാക്കുകളായിരുന്നുവെന്നും സുരേഷ് ​ഗോപി പറയുന്നു. നിധിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കാവലാണ് സുരേഷ് ​ഗോപിയുടെ ഏറ്റവും പുതിയ റിലീസ്.

  'വരനെ ആവശ്യമുണ്ട് ഞാൻ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി പക്ഷെ ആ ചിത്രം താമസിക്കാൻ കാരണം ശോഭന ഡേറ്റ് നൽകാൻ ഒരു വർഷമെടുത്തു എന്നതായിരുന്നു. ഷൂട്ടിങ്ങ് ചെന്നൈയിൽ ആയിരുന്നു. സെറ്റിലേക്ക് പോകാൻ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടിൽ ഒരു സന്ദർശകനെത്തി. അദ്ദേഹം ഒരു കാര്യം പറഞ്ഞു.... അതുകേട്ട് അതിയായ വിഷമം തോന്നിയിട്ട് ഈ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു. ബുക്ക് ചെയ്ത വിമാന ടിക്കറ്റും കാൻസൽ ചെയ്തു. അനൂപിനെ വിളിച്ചിട്ട് ഞാൻ അഭിനയിക്കുന്നില്ല.... വരുന്നില്ല എന്ന് അറിയിച്ചു. അപ്പോൾ അനൂപ് പറഞ്ഞു സർ വന്നില്ലെങ്കിൽ ഈ സിനിമ ഞാൻ ചെയ്യില്ല. ഇത് മുടങ്ങിയാൽ അതിന്റെ പാപം ഞാൻ സാറിന്റെ മുകളിലിൽ ഇടും. സാർ ഇല്ലെങ്കിൽ ശോഭന മാഡത്തിന്റെ ഡേറ്റും എനിക്ക് വേണ്ട എന്ന്. അനൂപിന്റെ വാക്കുകൾ മനസിൽ കൊണ്ടു. സന്ദർശകനോട് നിങ്ങൾ നിങ്ങളുടെ കാര്യം ചെയ്യൂവെന്ന് പറഞ്ഞ് ഞാൻ ചെന്നൈയ്ക്ക് പോയി. അപ്പോഴും എനിക്ക് അഡ്വാൻസ് ഒന്നും തന്നിരുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ 10000 രൂപ അഡ്വാൻസ് തന്നിട്ട് സർ കയ്യിൽ ഇപ്പോൾ ഇതേ ഒള്ളൂ എന്ന് അറിയിച്ചു. അത് മതി എന്നുപറഞ്ഞിട്ടാണ് വരനെ ആവശ്യമുണ്ട് പൂർത്തിയാക്കുന്നത്' സുരേഷ് ​ഗോപി പറഞ്ഞു.

  'ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴുമുണ്ട്. രണ്ടാംഭാവത്തിന്റെ പരാജയത്തോടെയാണ് സിനിമ നിർത്തിയത്. അതിന് ശേഷം രൺജി പണിക്കരുമായി സംസാരിച്ചു. അങ്ങനെയാണ് ഭരത്ചന്ദ്രൻ ഐപിഎസ് സംഭവിച്ചത്. ഞാൻ എന്റെ മകൻ ഗോകുലിനെ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല. അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല. എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചോദിച്ചിട്ടില്ല. ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയേറ്ററിൽ പോയിരുന്ന് കണ്ടത്. അതും ഭാര്യ നിർബന്ധിച്ചിട്ടാണ്. അവന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കുഞ്ഞിന് മാനസിമായി പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഇര സിനിമ കാണുന്നത്. അതുകണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നിപ്പോയി. എന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാൻ അച്ഛൻ എന്ന രീതിയിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നി' സുരേഷ് ​ഗോപി പറയുന്നു.

  Kaaval Movie Review | മാസ്സ് ഡയലോഗിലൂടെ പഴയ സുരേഷ് ഗോപിയെ തിരിച്ചെത്തിച്ച പടം

  ലേലത്തിന്റെ രണ്ടാം ഭാ​ഗം ചെയ്യാൻ സമ്മതം ചോദിച്ചാണ് നിധിൻ ആദ്യം തന്റെയടുക്കൽ എത്തിയതെന്നും താൻ പറഞ്ഞ നിബന്ധനകൾ പാലിച്ച് രൺജി പണിക്കർ സിനിമയുടെ തിരക്കഥയെഴുതി തുടങ്ങിയെന്നും സുരേഷ് ​ഗോപി പറയുന്നു. 2016 മുതലാണ് രൺജി പണിക്കർ ലേലത്തിന്റെ കഥയെഴുതാൻ തുടങ്ങിയതെന്നും എന്നാൽ എഴുതുന്നതിനെക്കാൾ അദ്ദേഹം കീറികളയുകയാണുണ്ടായതെന്നും സുരേഷ് ​ഗോപി പറയുന്നു. ശേഷം സംഭവിച്ച സിനിമയാണ് കാവലെന്നും സുരേഷ് ​ഗോപി വെളിപ്പെടുത്തി. ഇക്കഴിഞ്ഞ നവംബർ 25ന് ആണ് കാവൽ തിയേറ്ററുകളിലെത്തിയത്. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് സിനിമ നിർമിച്ചത്. സുരേഷ് ഗോപിക്ക് പുറമെ രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ സിനിമയിൽ എത്തിയത്.

  Read more about: suresh gopi
  English summary
  i​n film industry so many people want to stop me from acting says suresh gopi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X