Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
പിന്നെയും പിന്നെയും അത് തന്നെ ചെയ്തപ്പോള്‍ ബോറടിച്ചില്ല: റോഷന്
ചെയ്ത വേഷം തന്നെ വീണ്ടും വീണ്ടും ചെയ്യുമ്പോള്‍ ആര്‍ക്കായാലും ബോറടിയ്ക്കും. ഒരു ചിത്രത്തില്‍ വില്ലനായി അഭിനയിക്കുക, തുടര്‍ന്നു വരുന്ന ചിത്രങ്ങളില്ലെല്ലാം വില്ലന്റെ പരിവേഷം. അതു പോലെ തന്നെ കോമഡിയുടെ കാര്യത്തിലും. നായകനൊഴികെ മറ്റേത് വേഷമായാലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുക ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമായിരിക്കില്ല.
വ്യത്യസ്ത ചിത്രങ്ങളില്‍ പോകട്ടെ. ഒരേ ചിത്രത്തില്‍ തന്നെ ഇങ്ങനെയായാലോ. ഇത് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയല്ല, ചെയ്തതു തന്നെ ആവര്‍ത്തിക്കുകയാണ്. ദൃശ്യത്തിന്റെ റീമേക്കുകളില്‍ ഇപ്പോള്‍ മൂന്നാം തവണയും വില്ലനായി എത്തുകയാണ് റോഷന് ബഷീര്‍. പക്ഷെ നടന് അതില്‍ ഒട്ടും ബോറടിയില്ല കേട്ടോ.
ദൃശ്യത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രമാണ് റോഷന് ബഷീറിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും റോഷന് തന്നെയാണ് കൊല്ലപ്പെടുന്ന വരുണ്‍ പ്രഭാകര്‍. ഇപ്പോള്‍ തമിഴിലും ആ വേഷം ചെയ്യുന്നത് റോഷന് തന്നെയാണ്.
തുടരെ തുടരെ മൂന്ന് ചിത്രങ്ങളിലും ഒരേ വേഷം ചെയ്യുന്നതില്‍ തനിക്കൊട്ടും മടുപ്പ് തോന്നുന്നില്ലെന്ന് റോഷന് പറഞ്ഞു. അതേ സമയം, ഓരോ തവണ ചെയ്യുമ്പോഴും താന്‍ ആ കഥാപാത്രത്തോട് കൂടുതല്‍ അടുക്കുകയാണെന്നാണ് റോഷന് പറയുന്നത്.
തമിഴില്‍ ഇപ്പോള്‍ തുടക്കം കുറിക്കുകയാണ് റോഷന്. വില്ലനായാണ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ നായകനായാണ് തമിഴകത്ത് തുടക്കം. രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന 'കുബേര രാശി' എന്ന ചിത്രത്തില്‍ അഭിരാമി സുരേഷാണ് റോഷന്റെ നായിക.
ദൃശ്യത്തിലെ വില്ലന്‍, നായകനായി തമിഴില്‍
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി