twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ട്രാഫിക്കില്‍ പെടേണ്ടത് ലെന ആയിരുന്നില്ല, പ്രവീണയായിരുന്നു

    By Aswathi
    |

    ലെനയുടെ കരിയര്‍ ഗ്രാഫ് എടുത്തുപൊക്കിയ സിനിമയണ് രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്' എന്ന ചിത്രത്തിലെ കഥാപാത്രം. സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ (റഹ്മാന്‍) ഭാര്യയായും റിയ (നിമിത പ്രമോദ്) എന്ന പതിനഞ്ചുകാരിയുടെ അമ്മയായും ലെന ആടിത്തകര്‍ത്ത ചിത്രം. സ്‌നേഹ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

    മികച്ച സഹനടിക്കുള്ള സിമ അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, അമൃത ഫിലിം അവാര്‍ഡ് അങ്ങനെ ആ ചിത്രത്തിലെ കഥാപാത്രത്തിലൂടെ ലെനയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒരുപാടായിരുന്നു. പക്ഷെ ഈ ട്രാഫിക് സംഭവിക്കേണ്ടിയിരുന്നത് യഥാര്‍ത്ഥത്തില്‍ ലെനയ്ക്കായിരുന്നില്ല.

    praveena-lena

    പ്രവീണയ്ക്കായിരുന്നു ആദ്യം ഈ കഥാപാത്രത്തിന്റെ അവസരം ലഭിച്ചത്. പക്ഷെ ചില തടസ്സങ്ങള്‍ ഉണ്ടായതിനാല്‍ പ്രവീണയ്ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. അടുത്ത നറുക്ക് വീണത് ലെനയ്ക്കും. അടുത്തിനടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രവീണ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

    ഇപ്പോള്‍ രാജേഷ് പിള്ളയുടെ മറ്റൊരു ചിത്രത്തില്‍ മികച്ചൊരു വേഷം കിട്ടിയ സന്തോഷത്തിലാണ് പ്രവീണ. ട്രാഫിക്കിലെ സ്‌നേഹയെ പോലെ അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് 'മിലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രവീണയ്ക്ക്. അമല പോളും നിവിന്‍ പോളിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ നിവിന്റെ സഹോദരിയുടെ വേഷം!

    English summary
    Rajesh Pillai's movie Traffic is often credited as one of the films that kick-started the new generation trend in Mollywood. Actress Lena played Rahman's wife and Namitha Pramod's mother in the film. In a recent interview, actress Praveena revealed that she was offered the role, though she couldn't take it up.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X