twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വദേശാഭിമാനിയുടെ ചിത്രത്തില്‍ സൗജന്യമായി അഭിനയിക്കും: സുരേഷ് ഗോപി

    By Aswathi
    |

    എം എ ബേബിയുടെ ഓഫര്‍ സുരേഷ് ഗോപി ഇരു കൈയ്യും നീട്ടി സ്വീകരിച്ചു എന്ന് കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ പറയുന്നത് രഷ്ട്രീയകാര്യമല്ലെന്ന് പറഞ്ഞാല്‍ കണ്‍ഫ്യൂഷനാകും. കാര്യം തെളിച്ചു പറയാം.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം സിനിമയാക്കിയാല്‍ സുരേഷ് ഗോപി നായകനാകുമോ എന്ന ബേബിയുടെ സന്ദേഹമാണ് സുരേഷ് ഗോപി സ്വീകരിച്ചത്. സ്വദേശാഭിമാനിയുടെ ജീവിതം സിനിമയാക്കിയാല്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് മാത്രമല്ല, സിനിമയുടെ നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചു.

    suresh-gopi

    സ്വദേശാഭിമാനിയുടെ ജന്മഗ്രഹമായ കൂടില്ലാ വീട് കൈമാറ്റ ചടങ്ങാണ് സിനിമാ ചര്‍ച്ചകള്‍ക്ക് വേദിയായത്. സ്വദേശാഭിമാനിയുടെ ജന്മഗ്രഹമായ കൂടില്ലാ വീട് ഏറ്റെടുക്കണമെന്ന് നെയ്യാറ്റിന്‍കര നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ആ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ വേദിയിലാണ് ഇത്തരമൊരു ആശയം പിറന്നത്.

    ചരിത്രപുരഷനെ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള ചര്‍ച്ചയില്‍ വിശിഷ്ടാതിധിയായ എംഎ ബേബി തുടക്കമിട്ടു. സ്വദേശാഭിമാനിയുടെ ജീവിതം സിനിമാക്കുമ്പോള്‍ നായകനാകാന്‍ യോജിച്ചയാള്‍ ഇവിടെ തന്നെയുണ്ടെന്ന് ബേബി പറയുകയുണ്ടായി. ബേബിയുടെ ആ ഓഫര്‍ സുരേഷ് ഗോപി സ്വീകരിക്കുകയായിരുന്നു. സിനിമയുടെ നിര്‍മാണത്തിന് എല്ലാ പ്രദേശവാസികളും 1000 രൂപ സംഭാവന നല്‍കി സിനിമയില്‍ പങ്കുചേരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

    English summary
    National award winning actor Suresh Gopi has said that he is willing to act without drawing any remuneration if the life of renowned freedom fighter and pioneer journalist Swadeshabhimani Ramakrishna Pillai is made into a film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X