twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു താത്പര്യവുമില്ല:ജഗദീഷ്

    By Aswathi
    |

    തിരുവനന്തുരം: ഇന്നസെന്റിന് പിന്നാലെ വരുന്ന ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ജഗദീഷും മത്സരിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ജഗദീഷും പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ജഗദീഷിനോട് ആവശ്യപ്പെട്ടതുമില്ല, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടും കഴിഞ്ഞു.

    സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ജഗദീഷ് ചിരിച്ചുകൊണ്ട് പറയുന്നു, സ്ഥാനാര്‍ത്ഥിയാകാന്‍ എനിക്ക് ഇഷ്ടമാണ്. പക്ഷെ നിയമസഭിയിലേക്ക് മത്സരിക്കാന്‍ ഞാനില്ല. പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ട ആളാണ് ഞാന്‍. അഹങ്കാരം കൊണ്ട് പറയുകല്ല ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ തക്ക പ്രാപ്തി എനിക്കുണ്ട്.'

    Jagadeesh

    ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ജഗധീഷ്, എന്ത് തിരക്കിലാണെങ്കിലും തന്റെ വോട്ട് രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പായാലും അസംബ്ലിയായാലും പാര്‍ലമെന്റായാലും ആ ചിട്ടയില്‍ മാറ്റമില്ല- ജഗദീഷ് പറഞ്ഞു.

    ഒരു സാമൂഹ്യ നിരീക്ഷകന്‍ എന്ന നിലയില്‍ കേരളത്തിലെ റോഡുകള്‍ നന്നാവണം എന്നതാണത്രെ ജഗദീഷിന്റെ സ്പനം. നമ്മുടെ റോഡുകള്‍ക്ക് വേണ്ടി രാഷ്ട്രീയ പ്രതിനിധികള്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

    റോഡിന്റെ മോശം അവസ്ഥമൂലം എന്തുമാത്രം സമയമാണ് പാഴാകുന്നത്. പ്രോയോജനകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള സമയം മോശമായ റോഡ് അപഹരിക്കുന്നത് രാജ്യത്തിന മോശമാണെന്ന് ജഗദീഷ് പറഞ്ഞു.

    English summary
    Jagadeesh says, 'I am not interested to contest for the Lok Sabha election.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X