For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയഭാരതി-സത്താര്‍ വിവാഹ ബന്ധത്തില്‍ സംഭവിച്ചത്, രണ്ട് പേരുമായുളള സൗഹൃദത്തെ കുറിച്ച് ഇബ്രാഹിംകുട്ടി

  |

  മലയാളത്തില്‍ മുന്‍നിര നായികയായി ഒരുപാട് കാലം തിളങ്ങിയ താരമാണ് നടി ജയഭാരതി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം മുതല്‍ മോളിവുഡില്‍ സജീവമായ നടിയാണ് അവര്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും ജയഭാരതി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. നായികയായും സഹനടിയായുമെല്ലാം നടി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരുകാലത്ത് സജീവമായിരുന്നു ജയഭാരതി. ആദ്യ ഭര്‍ത്താവുമായുളള വിവാഹ മോചന ശേഷമാണ് ജയഭാരതി നടന്‍ സത്താറിന്‌റെ ജീവിത സഖിയാവുന്നത്.

  സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം

  എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞ് താമസിച്ചു. ജയഭാരതിക്കും സത്താറിനും പിന്നാലെ മകന്‍ കൃഷ് ജെ സത്താറും സിനിമയിലെത്തി. അതേസമയം ജയഭാരതി സത്താര്‍ ബന്ധത്തെ കുറിച്ച് നടന്‍ ഇബ്രാഹിം കുട്ടി എത്തിയിരിക്കുകയാണ്. യൂടൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ഇബ്രാഹിംകുട്ടി മനസുതുറന്നത്.

  ജയഭാരതിയോടുളള ആരാധനയും അവരോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതുമെല്ലാം ഇബ്രാഹിംകുട്ടി പറയുന്നു. 'ജയഭാരതിയോടൊപ്പം അഭിനയിക്കാനും ഒരുപാട് നേരം സംസാരിക്കാനുമൊക്കെ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഷോട്ടില്‍ നില്‍ക്കുമ്പോഴും ലൊക്കേഷനിലാണെങ്കിലും പോസിറ്റീവായിട്ടുളള വ്യക്തിയാണ് ജയഭാരതി. അവര്‍ എപ്പോഴും മിസ്റ്റര്‍ ചേര്‍ത്താണ് എല്ലാവരെയും വിളിക്കുക. നമ്മളോട് നാട്ടിലെ വിശേഷങ്ങളെല്ലാം തിരക്കും. കാരണം മദ്രാസിലാണ് അന്ന് മലയാള സിനിമകളുടെ ചിത്രീകരണം കൂടുതല്‍ നടന്നത്'.

  'ഒരു ഫാമിലി വുമണാണ് ജയഭാരതി. കാരണം കുടുംബത്തോട് അത്രയും ചേര്‍ന്നുനിന്നിട്ടുണ്ട് അവര്‍. ചെറുപ്പം മുതല്‍ സഹോദരങ്ങളുടെ എല്ലാം കാര്യങ്ങളില്‍ ഭയങ്കര ഇന്‍വോള്‍വ്ഡ് ആയിരുന്നു. അതുകൊണ്ട് എന്നോട് വീട്ടുകാര്യങ്ങളും കുടുംബ കാര്യങ്ങളുമെല്ലാം ചോദിച്ചറിയാന്‍ വലിയ താല്‍പര്യമാണ്. അവരോട് ഞാന്‍ പഴയ താരങ്ങളെ കുറിച്ചൊക്കെ ചോദിച്ചു. നസീര്‍ സാറ്, സത്യന്‍ സാറ് അങ്ങനെയുളളവര്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ ഞാന്‍ ചോദിച്ച് അറിഞ്ഞു', ഇബ്രാഹിംകുട്ടി പറയുന്നു.

  'ഭാരതി ചേച്ചിയുമായി പ്രവര്‍ത്തിച്ചതുകൊണ്ട് തന്നെ സത്താര്‍ക്കയുമായി എനിക്ക് നല്ല അടുപ്പമുണ്ട്. സത്താര്‍ ഇക്ക വരുമ്പോള്‍ എന്നെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. കൂടാതെ എന്റെ താമസസ്ഥലത്തൊക്കെ വന്നു. പുളളിയുടെ വീട് ആലുവയിലാണ്. ജയഭാരതി- സത്താര്‍ വിവാഹം അന്ന് വലിയ വിഷയമായിരുന്നു. ഭാരതി മതം മാറി, വേറെ പേര് സ്വീകരിച്ചു എന്നൊക്കെ സംസാരം ഉണ്ടായി'.

  'കുറെകാലം കഴിഞ്ഞ് അവര്‍ രണ്ട് പേരും സെപറേറ്റ് ആയി. സെപറേറ്റ് ആയി എന്ന് പറഞ്ഞാല്‍ പൂര്‍ണമായി സെപറേറ്റ് ആയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ആയിട്ടില്ല. എനിക്കറിയുന്ന കാര്യമാണ് പറഞ്ഞത്. ഡിവോഴ്‌സിന്‌റെ കാര്യങ്ങളിലേക്ക് ഒന്നും എത്തിയിട്ടില്ല. രണ്ട് പേരും രണ്ട് ചുറ്റുപാടില്‍ വളര്‍ന്ന ആളുകളാണ്'.

  Sreesanth act as a CBI officer in a Bollywood movie | FilmiBeat Malayalam

  'സത്താര്‍ക്ക ഒരു സമ്പന്ന കുടുംബത്തില്‍ വളര്‍ന്നയാളാണ്. ജയഭാരതിയെ സംബന്ധിച്ച് കുറെയധികം ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. അപ്പോ പ്ലാന്ഡ് ആയിട്ടാണ് ജീവിച്ചത്. സത്താര്‍ക്ക കുറച്ച് അയഞ്ഞ ആളാണ്. ഒരിക്കല്‍ പോലും ജയഭാരതി ചേച്ചിയുടെ പണം അങ്ങനെ ചെലവാക്കി സത്താര്ക്ക ജീവിച്ചിട്ടില്ല എന്നൊക്കെയാണ് എന്റെയടുത്ത് പറഞ്ഞിട്ടുളളത്', ഇബ്രാഹിംകുട്ടി പറഞ്ഞു.

  Read more about: jayabharathi ibrahim kutty
  English summary
  Ibrahim Kutty Opens Up About Jayabharathi-Sathaar Marriage Life And Seperation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X