For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷെയ്‌നിന്റെ കാര്യം മാത്രമല്ല, ഹാന്‍ഡില്‍ ചെയ്യാന്‍ ആര്‍ക്കും ക്ഷമയില്ല! പ്രതികരണവുമായി ഇടവേള ബാബു

  |

  നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് വധഭീക്ഷണി മുഴക്കുവെന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം രംഗത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. വെയില്‍ സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന പ്രശ്‌നമാണ് ഇതിന് കാരണമായതെന്ന് നടന്‍ പറഞ്ഞത്. താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ പരാതിയിലാണ് ഷെയ്ന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഫേസ്ബുക്ക് ലൈവിലൂടെയും ജോബി ജോര്‍ജ്ജിനെതിരെ നടന്‍ രംഗത്തെത്തിയിരുന്നു. ഷെയ്ന്‍ നിഗം പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ച് ജോബി ജോര്‍ജ്ജും പിന്നീട് എത്തുകയുണ്ടായി.

  ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ച നിര്‍മ്മാതാവ് പിന്നീട് പത്രസമ്മേളനത്തിലൂടെയും കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരുന്നു. ജോബി ജോര്‍ജ്ജിനൊപ്പം വെയില്‍ സംവിധായകന്‍ ശരത് മേനോനും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. അറിഞ്ഞുകൊണ്ട് ഷെയ്ന്‍ ഇതു ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു സംവിധായകന്‍ തുറന്നുപറഞ്ഞത്. അതേസമയം ഈ വിഷയത്തില്‍ പ്രതികരണവുമായി താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എത്തിയിരുന്നു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് വിഷയത്തില്‍ ഇടവേള ബാബു പ്രതികരിച്ചത്.

  മുന്‍പുണ്ടായിരുന്നവരുടെ പക്വത ഇപ്പോഴുളളവര്‍ക്ക് ഇല്ലെന്നും എന്നാല്‍ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമേ ഇപ്പോള്‍ ഉളളൂവെന്നും ഇടവേള ബാബു പറയുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ എല്ലാവരെയും വിളിച്ചുകൂട്ടി. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കാവുന്ന പ്രശ്‌നമല്ലേയൂളളു.
  ഇപ്പോ എല്ലാവര്‍ക്കും ആ പഴയകാലത്തെ പക്വത ഇല്ല എന്നുളള അഭിപ്രായം ഉണ്ട് എനിക്ക്. ഷെയ്‌നിന്റെ കാര്യം മാത്രമല്ല. ഹാന്‍ഡില്‍ ചെയ്യാന്‍ ആര്‍ക്കും ക്ഷമയില്ല. അതാണ് ഇപ്പോഴത്തെ ഒരു പ്രശ്‌നം. മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടിയായി ഇടവേള ബാബു തുറന്നു പറഞ്ഞു.

  നേരത്തെ വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ പരാതിയില്‍ ഷെയ്ന്‍ നിഗം പറഞ്ഞത്. കുര്‍ബാനി എന്ന സിനിമയ്ക്ക് വേണ്ടി മുടി വെട്ടിയതിന്റെ പേരിലുളള പ്രശ്നമാണ് ഇതിലേക്ക് നയിച്ചതെന്നും ഷെയ്ന്‍ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. വെയിലിലില്‍ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ടായിരുന്നു.

  എന്നാല്‍ അതിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ജോയിന്‍ ചെയ്ത കുര്‍ബാനി എന്ന സിനിമയ്ക്ക് വേണ്ടി പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇത് തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടക്കാനാണെന്ന് ആരോപിച്ച് നിര്‍മ്മാതാവ് വധഭീഷണി മുഴക്കുന്നുവെന്നാണ് ഷെയന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഷെയ്ന്‍ നിഗത്തെ ഭീഷണിപ്പെടുത്തിയില്ലെന്ന് പറഞ്ഞ് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ സാരഥി കൂടിയായ ജോബി ജോര്‍ജ്ജ് എത്തുകയായിരുന്നു.

  വധഭീഷണി മുഴക്കിയിട്ടില്ലെന്നും തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായതെന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തി. മൂന്ന് വര്‍ഷമായി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വെയില്‍ സിനിമയ്ക്ക് വേണ്ടി ഇപ്പോള്‍ തന്നെ 4കോടി 82 ലക്ഷം രൂപ മുടക്കി കഴിഞ്ഞെന്നും നിര്‍മ്മാതാവ് പറഞ്ഞിരുന്നു. ലോണ്‍ എടുത്താണ് സിനിമയ്ക്ക് പൈസ ഇറക്കിയതെന്നും ഈ രീതിയില്‍ ഇനി ചിത്രം മുന്നോട്ടുപോയാല്‍ സാമ്പത്തികമായി ബാധിക്കും. അതുകൊണ്ടാണ് ഈ ചിത്രത്തിലെ നായകനോട് കൂടുതല്‍ സമയം ഈ പടവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

  തന്നെ ഒതുക്കിയത് പോലെ മകന് വെല്ലുവിളികള്‍ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു: ശ്രീകുമാര്‍ മേനോന്‍

  സിനിമ തുടങ്ങുന്ന സമയത്ത് 30 ലക്ഷം രൂപ പ്രതിഫലം വേണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ കുറച്ച് അഭിനയിച്ച ശേഷം 40 ലക്ഷമാണ് ചോദിച്ചത്. 30 ലക്ഷം രൂപ ഇപ്പോള്‍ തന്നെ കൈപറ്റി കഴിഞ്ഞു. പക്ഷേ പടം പൂര്‍ത്തിയാക്കി തന്നിട്ടില്ല. ഒരിക്കലം വധഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നായകനെ അറിയിച്ചിരുന്നു. ജോബി ജോര്‍ജ്ജ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

  ഞാന്‍ കണ്ടിട്ടുളളതില്‍വെച്ച് എറ്റവും വലിയ ഷാജി കൈലാസ് ഫാന്‍ പൃഥ്വി! കടുവയെക്കുറിച്ച് തിരക്കഥാകൃത്ത്

  Read more about: shane nigam idavela babu
  English summary
  Idavela Babu's Reaction About Shane Nigam Joby George Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X