twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനും ഇങ്ങനെയൊക്കെ പറയാമായിരുന്നു!!പദവി നോക്കാതെ അറസ്റ്റ് ചെയ്യണം, ബിഷപ്പിനെതിരെ മേജർ രവി

    ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നില്ല

    |

    സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച വിഷയം ജലന്ധർ ബിഷപ്പിനെ കുറിച്ചാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർ രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ പിന്തുണച്ച് സാമൂഹിക പ്രവർത്തകരും സിനിമ പ്രവർത്തകരുമടക്കം രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും ബിഷപ്പിനെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും സമരം ചെയ്യുന്നവർക്ക് നീതി ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

     പിസി ജോർജിനെതിരെ നിയമനടപടി വേണം!! ഇത് സ്ഥിരം രീതി തന്നെ, പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യൂസിസി പിസി ജോർജിനെതിരെ നിയമനടപടി വേണം!! ഇത് സ്ഥിരം രീതി തന്നെ, പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യൂസിസി

    സമൂഹത്തിൽ നടക്കുന്ന തിന്മയ്ക്കെതിരെ വർഗമോ ജാതി മതമോയില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തെത്തുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടു വരുന്നത്. ഇത് നല്ലൊരു മാറ്റത്തിന്റെ സൂചനയാണ് . ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിനിമ മേഖലയിലെ പ്രമുഖ വ്യക്തികൾ രംഗത്തെത്തിയിരുന്നു. റിമ, ആഷിഖ് അബു, മഞ്ജു, പാർവതി,ഭാഗ്യ ലക്ഷ്മി എന്നിങ്ങനെ. ഇപ്പോഴിത സമരം ചെയ്യുന്ന കന്യാസ്ത്രീമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ മേജർ രവിയും രംഗത്തെത്തിയിട്ടുണ്ട്.

    പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല!! ഗീതഗോവിന്ദം നായികയുടെ വിവാഹം മുടങ്ങിയോ? പ്രതികരണവുമായി വരൻപ്രചരിക്കുന്ന വാർത്തകൾ ശരിയല്ല!! ഗീതഗോവിന്ദം നായികയുടെ വിവാഹം മുടങ്ങിയോ? പ്രതികരണവുമായി വരൻ

     ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് ബിഷപ്പിനെ

    ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് ബിഷപ്പിനെ

    ദിലീപ് കേസുമായി കൂടി കലർത്തിയായിരുന്നു മേജർ രവിയുടെ പ്രതികരണം. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് സംവിധായകൻ മേജർ രവി ചോദിക്കുന്നുണ്ട്. കൊച്ചിയിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുമ്പോഴായിരുന്നു ഈ പ്രസ്താവന.

     ദിലീപിനും പറയാമായിരുന്നു

    ദിലീപിനും പറയാമായിരുന്നു

    സമാനമായൊരു ഉദാഹരണം പറയാമെന്ന് പറഞ്ഞു കൊണ്ടായിരുന്നു മേജർ രവിയുടെ പ്രതികരണം. ഇതുപോലൊരു പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപിന് വേണമെങ്കിൽ പറയാമായിരുന്നു. ഞാൻ അമ്മ എന്ന അസോസിയേഷന്റെ അംഗമാണ്. അവർ അന്വേഷിച്ച് തീരുമാനിക്കട്ടെ എന്നൊക്ക. എന്നാൽ അന്ന് അങ്ങനെ ആരും പറഞ്ഞില്ല. ഇത്തരത്തിലുളള സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളെ അസോസിയേഷനുകളുടെ പിന്തുണയോടെ നേരിടുകയല്ല വേണ്ടതെന്നും മേജർ രവി കൂട്ടിച്ചേർത്തു.

     പദവി നോക്കാതെ നടപടിയെടുക്കണം

    പദവി നോക്കാതെ നടപടിയെടുക്കണം

    ബിഷപ്പിനെതിരെ പരാതി നൽകി നാളുകൾ കഴിഞ്ഞിട്ടും ബിഷപ്പിനെതിരെ നടപടി എടുക്കാതെ ഇരിക്കുന്ന ഈ നടപടിയെ മേജർ രവി വിമർശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പരാതി ഉണ്ടായാൽ ബിഷപ്പ് ഫ്രാങ്കേയുടെ പദവി നോക്കാതെ അദ്ദേഹത്തെ നടപടിയെടുക്കുകയാണ് വേണ്ടത്. വിഷയത്തിൽ ഒരു സഭയ്ക്കും പൊതു സമൂഹത്തിനോട് ഉത്തരം പറയാൻ കഴിയില്ല. അഭയാ കേസിനും ഇതേ സാഹചര്യമാണ്. സംഭവം നടന്ന് 26 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന മട്ടിലാണ്. ഇത്തരം കാര്യങ്ങളെ സമൂഹം സഹിച്ചു വെറുതെ ഇരിക്കരുതെന്നു മേജര്‍ രവി പറഞ്ഞു.

     പോരാടുന്ന സ്ത്രീകൾക്കൊപ്പം

    പോരാടുന്ന സ്ത്രീകൾക്കൊപ്പം

    കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ‍ഡബ്യൂസിസിയും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് സംഘടന പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.നമ്മുടെ സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങൾക്കെതിരെയും , അനീതികൾക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീകളുടെ കൂടെയാണ് ഞങ്ങൾ. അധികാരവും പദവി ഒരിക്കലും നിസ്സഹായവരെ ചൂഷണത്തിന് ഇരയാക്കാൻ ഉപയോഗിക്കേണ്ട് ഉപാധികളല്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു.സർക്കാരും വനിതാ കമ്മീഷനും നീതിക്കു വേണ്ടി പോരാടാനും ശബ്ദം ഉയർത്താനും ധൈര്യം കാണിച്ചവരോടൊപ്പം ഉറച്ചു നിൽക്കണമെന്നും ഞങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

    നീതി കിട്ടും വരെ പിന്തുണ

    നീതി കിട്ടും വരെ പിന്തുണ

    ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഇത്രയും ഗൗരവമായ പരാതി സമർപ്പിച്ചിട്ടും അപകടമായ രീതിയിൽ നിശബ്ദത പാലിക്കുന്നത് അത്യധികം അശ്രദ്ധയോടെയാണ് നാമേവരും കണ്ടു കൊണ്ടിരിക്കുന്നത്. പുരോഗമനം പറയുന്ന സര്‍ക്കാരടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളടക്കം അവഗണിക്കുന്ന ഇവരുടെ സമരത്തിനു നീതി കിട്ടും വരെ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് വിഷയത്തെ കുറിച്ച് ആഷിഖ് ആബു പ്രതികരിച്ചത്.

    പിസി ജേർജിനെതിരെ ഡബ്യൂസിസി

    പിസി ജേർജിനെതിരെ ഡബ്യൂസിസി

    പിസി ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ ഡബ്യൂസിസി പ്രതികരിച്ചിട്ടുണ്ട്.. ഇരയോട് അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമായി തന്നെ ആവശ്യപ്പെടുന്നുണ്ട്. അവൾക്കൊപ്പമെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

    വനിതാ കമ്മീഷൻ കേസെടുത്തു

    വനിതാ കമ്മീഷൻ കേസെടുത്തു

    ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രിയെ അധിഷേപിച്ചതിന് പിസിയ്ക്കെതിരെ സോഷ്യൽ മീഡയയിലും ശക്തമായ ക്യാംപെയ്ൻ നടക്കുന്നുണ്ട്. വായമൂടെടാ പിസി എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നത്. വായിൽ സെല്ലോടേപ്പ് ഒട്ടിച്ച നിലയിലുളള പിസിയുടെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാൽ കേസ് എടുത്തിട്ടുണ്ട്.

     ലജ്ജിക്കുന്നു

    ലജ്ജിക്കുന്നു

    കേരളത്തിൽ കന്യാസ്ത്രീഖൽ നടക്കുന്ന സമരത്തെ പിന്തുണച്ച് ബോളിവുഡ് താരം സ്വരാ ഭാസ്ക്കർ രംഗത്തെത്തിയിരുന്നു.
    ജലന്ധർ ബിഷപ്പിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ കന്യാസ്ത്രീയെ തരം താണ രീതിയിൽ അധിഷേപിച്ച പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സ്വര നടത്തിയത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. എംഎൽഎ പറഞ്ഞത് തീർത്തും അരോചകരമാണെന്നും ഇത് ലജ്ജിപ്പിക്കുന്നുണ്ടെന്നും സ്വര ട്വീറ്റ് ചെയ്തു. മതത്തിന്റേയു രാഷ്ട്രീയത്തിന്റേയും ദ്രവീകരണം സമൂഹത്തെ മലിനീകരിക്കുന്നതായും ഇത് ഓക്കാനം വരുത്തുന്നുവെന്നും താരം പറഞ്ഞു. താരത്തിനെ ട്വിറ്റിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

    English summary
    'If Dileep was arrested based on harassment complaint, why not Franco major ravi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X