twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉണ്ണി മുകുന്ദനെ ശ്രീനിവാസന്‍ ഏറ്റെടുത്തില്ലേല്‍ സിനിമ ചെയ്യില്ലായിരുന്നുവെന്ന് സംവിധായകന്‍ !!

    ഉണ്ണി മുകുന്ദനെ ശ്രീനിവാസന്‍ ഏറ്റെടുത്തതോടെയാണ് ചിത്രവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് ജിസ് ജോയി.

    By Nihara
    |

    സമീപകാലത്ത് ഇറങ്ങിയ മലയാള സിനിമയില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്ന സിനിമയാണ് സണ്‍ഡേ ഹോളിഡേ. ആസിഫ് അലിയും അപര്‍ണ്ണാ മുരളിയുമാണ് ചിത്രത്തില്‍ നായികാനായകന്‍മാരായെത്തിയത്. ബൈസിക്കിള്‍ തീവ്‌സിനു ശേഷം ജിസ് ജോയി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളിഡേ. മികച്ച പ്രതികരണം നേടിയാണ് ഈ സിനിമ മുന്നേറുന്നത്.

    ശ്രീനിവാസന്‍, സിദ്ദിഖ്, ആശാശരത്ത്, ധര്‍മജന്‍,ഭഗത് മാനുവല്‍, സുധീര്‍ കരമന, കെപിഎസി ലളിത, ലാല്‍ജോസ് തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു. ശ്രീനിാസനും ലാല്‍ജോസും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഉണ്ണി മുകുന്ദനെന്ന കോളേജ് ലക്ചറായാണ് ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ വേഷമിട്ടത്. സിലബസ് മാത്രം നോക്കി പഠിപ്പിക്കുന്നതല്ല മറിച്ച് പ്രായോഗിക ജീവിതത്തിലും തന്റെ വിദ്യാര്‍ത്ഥികള്‍ തോറ്റു പോവാന്‍ പാടില്ലെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള അധ്യാപകനെ വിദ്യാര്‍ഥികള്‍ക്കും ഏറെ ഇഷ്ടമാണ്.

    കഥാപാത്രം

    ഉണ്ണി മുകുന്ദനായി ശ്രീനിവാസന്‍

    ഉണ്ണി മുകുന്ദനെന്ന എക്കണോമിക്‌സ് അധ്യാപകനായാണ് ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ വേഷമിട്ടത്. പ്രായോഗിക ജീവിതത്തിലൂന്നി വിഷയം പഠിപ്പിക്കുന്ന അധ്യാപകന്റെ ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഇഷ്ടമാണ്.

    സിനിമാ മോഹി

    സിനിമാ മോഹം തലയിലേറ്റി നടക്കുന്നു

    കോളേജ് അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലും സിനിമയോടുള്ള തന്റെ അടങ്ങാത്ത മോഹം ഒതുക്കിവെക്കാന്‍ ഉണ്ണി മുകുന്ദന്‍ തയ്യാറായിരുന്നില്ല. കഥ തിരക്കഥ സംവിധാനം ഉണ്ണി മുകുന്ദന്‍ എന്ന് തിരശ്ശീലയില്‍ കാണുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹം.

     ഉപേക്ഷിച്ചേനെ

    ശ്രീനിവാസന്‍ സമ്മതിതിച്ചില്ലെങ്കില്‍ സിനിമ ഉപേക്ഷിക്കുമായിരുന്നു

    ഉണ്ണി മുകുന്ദനെന്ന കോളേജ് അധ്യാപകനായി സംവിധായകന്‍ മനസ്സില്‍ കണ്ടിരുന്നത് ശ്രീനിവാസനെയായിരുന്നു. അദ്ദേഹം സമ്മതിച്ചില്ലായിരുന്നുവെങ്കില്‍ ഈ ചിത്രം ഉപേക്ഷിച്ചേനെയെന്ന് സംവിധായകനായ ജിസ് ജോയ് പറയുന്നു. ഈ കഥാപാത്രത്തെ ഇത്രമേല്‍ മനോഹരമാക്കാന്‍ അദ്ദേഹത്തിനെ കഴിയൂവെന്നും സംവിധായകന്‍ പറയുന്നു.

    ശ്രീനിവാസന്‍ സമ്മതിച്ചു

    കഥ കേട്ടപ്പോഴേ സമ്മതിച്ചു

    ഈ സിനിമയുടെ കഥയുമായി സമീപിച്ചപ്പോള്‍ തന്നെ ശ്രീനിവാസന്‍ അഭിനയിക്കാന്‍ സമ്മതിച്ചുവെന്നും അദ്ദേഹം പറയുന്നു. ശ്രീനിവാസനും ലാല്‍ജോസുമാണ് ചിത്രത്തില്‍ ശരിക്കും തകര്‍ത്ത് അഭിനയിച്ചതെന്ന് പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.

    സണ്‍ഡേ ഹോളിഡേ

    ഒരു ഞായറാഴ്ചയിലെ കഥ

    കണ്ണൂരിലെ ഒരു ബാന്‍ഡ് സെറ്റിന്റെ ലീഡ് ചെയ്യുന്ന അമല്‍ എന്ന ചെറുപ്പക്കാരനായാണ് ആസിഫ് അലി ഈ ചിത്രത്തില്‍ വേഷമിട്ടത്. അമലുമായി പ്രണയത്തിലാകുന്ന അനുവായാണ് അപര്‍ണ്ണ എത്തുന്നത്.

    വ്യത്യസ്തമായ കഥാപാത്രം

    ജിംസിക്ക് ലഭിച്ച മികച്ച കഥാപാത്രം

    മഹേഷിന്റെ പ്രതികാരത്തിന് ശേഷം അപര്‍ണ്ണയ്ക്ക് ലഭിച്ച വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു ഈ സിനിമയിലേത്. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ശരിക്കും ആസ്വദിക്കാവുന്ന കുടുംബ ചിത്രമാണ് ഇതെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം സമ്മതിക്കുന്നു.

    English summary
    In an interview the director said that if Sreenivasan refused to act in the movie, they may have to think about dropping the movie. Because Sreenivasan was the right person to do the character according to the director. But Sreenivasan agreed to do the character after hearing the story.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X