Just In
- 55 min ago
എന്റെയും മമ്മൂക്കയുടെയും റിയല്‍ ലൈഫുമായി ചില സാമ്യങ്ങള്‍ തോന്നിയേക്കാം! മനസ് തുറന്ന് പൃഥ്വിരാജ്
- 1 hr ago
ട്വിങ്കിള്‍ ഖന്നയ്ക്ക് ഉളളികൊണ്ടുളള കമ്മല്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍! സന്തോഷം പങ്കുവെച്ച് നടി
- 1 hr ago
ലിസിയെ ഓര്‍ത്ത് പ്രിയദര്ശന്! ഓര്‍മ്മകള്‍ മരിക്കില്ല! വിവാഹ വാര്‍ഷിക ദിനത്തിലെ കുറിപ്പ് വൈറല്‍!
- 2 hrs ago
ലച്ചുവിന്റെ കല്യാണം കാരണം പാറുക്കുട്ടിയുടെ സ്വൈരം പോയി! ഉപ്പും മുളകും പുതിയ പ്രമോ വൈറല്‍!
Don't Miss!
- News
പൗരത്വ ഭേദഗതി നിയമം കീറെയിറഞ്ഞു; ഉദയനിധി സ്റ്റാലിന് അറസ്റ്റില്‍! തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം
- Finance
എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്; അക്കൌണ്ടിലുള്ള കാശു പോകാതെ സൂക്ഷിക്കുക
- Technology
ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ
- Lifestyle
കണ്ണടപ്പാടുകള്‍ നിങ്ങളെ തളര്‍ത്തുന്നോ ?
- Sports
അറിയാം ഈ പതിറ്റാണ്ടില്‍ ടെസ്റ്റ് ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്
- Automobiles
FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ
- Travel
ഇന്ദ്രന്റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതം
IFFI 2019: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി! തിരി തെളിയിച്ച് അമിതാഭ് ബച്ചന്!
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ സുവര്‍ണ ജൂബിലി പതിപ്പിന് ഇന്ന് തുടക്കമായി. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്തത്. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രജനീകാന്തിനെ ചടങ്ങില്‍ ആദരിച്ചു. ഐഎഫ്എഫ്ഐ 2019ലെ ഗോള്‍ഡന്‍ ജൂബിലി ഐക്കണ്‍ പുരസ്കാരമാണ് സൂപ്പര്‍താരത്തിന് നല്‍കിയത്.
ഫ്രഞ്ച് താരം ഇസബെല്ല ഹുപ്പെര്‍ട്ടിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്‍കിയത്. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ അവതാരകന്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം ശങ്കര്‍ മഹാദേവന് നയിച്ച സംഗീത വിരുന്നും അരങ്ങേറി. ഇറ്റാലിയന്‍ സംവിധായകന് ഗോരന്‍ പാസ്കല്‍ജെവിക്കിന്റെ ഡെസ്പൈറ്റ് ദി ഫോഗാണ് മേളയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്.
ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി ഗുജറാത്തി സംവിധായകന് അഭിഷേക് ഷായുടെ ഹെല്ലാരോയും വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ കശ്മീരില്‍ നിന്നുളള നൂറയാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 15 ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മലയാളത്തില്‍ നിന്നും ഉയരെ,കോളാമ്പി, ഇരവിലും പകലിലും ഒടിയന്, ശബ്ദിക്കുന്ന കലപ്പ തുടങ്ങിയവയാണ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക.
സംവിധായകന് പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്മാന്. നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാനായി രാജേന്ദ്ര ജംഗ്ളിയും എത്തുന്നു. ചലച്ചിത്ര മേളയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സോള്‍ ഓഫ് എഷ്യ എന്ന സെക്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ എഷ്യന്‍ ഭുഖണ്ഡത്തില്‍ നിന്നുളള പരിവര്‍ത്തനാത്മകമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ചൈന, ജപ്പാന്, ശ്രീലങ്ക, സിംഗപ്പൂര്‍, തായ്വാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള ചിത്രങ്ങള്‍ ഈ സെക്ഷനില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ അമ്പത് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഇത്തവണ ചലച്ചിത്ര മേളയില്‍ ഉണ്ടാവും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വനിതാ സംവിധായകരുടെ 50 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
അന്ന് എന്നെ സ്ക്രീനില്‍ കണ്ടപ്പോള്‍ അവര്‍ കൂവി,ഇന്ത്യന്‍ റുപ്പി ഇറങ്ങിയ സമയത്തെ അനുഭവം പറഞ്ഞ് പൃഥി