For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും മോഹന്‍ലാലുമില്ലെങ്കില്‍ ആ ചടങ്ങ് നാഥനില്ലാത്തതുപോലെയാവുമെന്ന് ഇന്ദ്രന്‍സ്

  |

  മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെയാണ് ഇപ്പോള്‍ മലയാള സിനിമയില്‍. താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റെടുത്തതും ജനപ്രിയ നായകനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാനായി തീരുമാനമെടുത്തതുമൊക്കെ വന്‍വിവാദമായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ നടുങ്ങിയിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഇതോടെയാണ് അദ്ദേഹത്തെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമുയര്‍ന്നതും. ഈ തീരുമാനം നടപ്പിലാക്കിയതും.

  നീരാളി നീരാവിയായോ? മോഹന്‍ലാലിന്റെ സര്‍വൈവല്‍ ത്രില്ലര്‍ ഏറ്റില്ലേ? സിനിമയുടെ 10 ദിവസത്തെ കലക്ഷന്‍ ഇങ്ങനെ!

  അടുത്തിടെ നടന്ന യോഗത്തിനിടയില്‍ ദിലീപ് വിഷയം ചര്‍ച്ച ചെയ്യുകയും താരത്തെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടിയും സുഹൃത്തുക്കളും അമ്മയില്‍ നിന്ന് രാജി വെച്ചിരുന്നു. ഈ തീരുമാനത്തെ തുടര്‍ന്ന് നിരവധി പേരാണ് മോഹന്‍ലാലിന്റെ നിലപാടിനെ വിമര്‍ശിച്ചത്. പ്രത്യേക യോഗം ചേരാനായിരുന്നു ഡബ്ലുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ലണ്ടനിലായിരുന്ന മോഹന്‍ലാല്‍ തിരിച്ചെത്തിയതോടെ നിലപാടുകളും തീരുമാനങ്ങളും വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനവും പ്രക്ഷോഭവുമൊക്കെ ഇപ്പോഴും തുടരുകയാണ്.

  സംസ്ഥാന അവാര്‍ഡ് വിതരണത്തില്‍ ക്ഷണിക്കേണ്ട

  സംസ്ഥാന അവാര്‍ഡ് വിതരണത്തില്‍ ക്ഷണിക്കേണ്ട

  പോയവര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാക്കളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അവാര്‍ഡ് വിതരണത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുത്തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും മറ്റ് രാഷ്ട്രീയ സാമൂഹ്യ ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരും പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണ മോഹന്‍ലാല്‍ മുഖ്യാതിഥിയായി എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ട് പ്രചരിച്ചതോടെയാണ് പ്രതിഷേധം അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയത്. മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനോട് താല്‍പര്യമില്ലെന്ന് പലരും വ്യക്തമാക്കിയിരുന്നു.

  വിവാദങ്ങള്‍ ആളിപ്പടര്‍ന്നു

  വിവാദങ്ങള്‍ ആളിപ്പടര്‍ന്നു

  മോഹന്‍ലാലിനെ ക്ഷണിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് സംസവിധായകരും രാഷ്ട്രീയപ്രതിനിധികളും താരങ്ങളുമൊക്കെ അവരവരുടെ നിലപാട് വ്യക്തമാക്കിയത്. ക്ഷണനേരം കൊണ്ടായിരുന്നു പല പോസ്റ്റുകളും വൈറലായത്. മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് അക്കാദമി ചെയര്‍മാനായ കമലും തന്നെ ക്ഷണിച്ചിട്ടില്ലെന്നും അറിയാത്ത വിഷയത്തെക്കുറിച്ച് താന്‍ എങ്ങനെ പ്രതികരിക്കുമെന്നുമായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. വണ്ടിപ്പെരിയാറില്‍ ലൂസിഫറിന്റെ ലൊക്കേഷനില്‍ സമാധാനപരമായാണ് താന്‍ നില്‍ക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

  പ്രതിഷേധവുമായി ഭീമഹര്‍ജി

  പ്രതിഷേധവുമായി ഭീമഹര്‍ജി

  മോഹന്‍ലാല്‍ പങ്കെടുക്കുന്നത് തടയാനായി സാംസ്‌കാരിക പ്രവര്‍ത്തകരും താരങ്ങളുമുള്‍പ്പടെയുള്ളവര്‍ ഭീമഹര്‍ജി നല്‍കിയിരുന്നു. 105 ഓളം പേരാണ് ഈ ഹര്‍ജിയില്‍ ഒപ്പിട്ടത്. എന്നാല്‍ മോഹന്‍ലാലിന്റെ പേര് ഈ ഹര്‍ജിയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും വ്യക്തമാക്കി പ്രകാശ് രാജും സിദ്ധാര്‍ത്ഥ് ശിവയുമുള്‍പ്പടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് ഹര്‍ജിക്ക് പിന്നിലെ തട്ടിപ്പ് പരസ്യമായത്. ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ലെന്നും താന്‍ ഒപ്പിട്ടിട്ടില്ലെന്നും വ്യക്തമാക്കി പ്രകാശ് രാജും രംഗത്തുവന്നിരുന്നു.

  സംഘടിത നീക്കത്തിനെതിരെ പ്രതിഷേധം

  സംഘടിത നീക്കത്തിനെതിരെ പ്രതിഷേധം

  മോഹന്‍ലാലിനെതിരെയുള്ള സംഘടിത നീക്കത്തിനെതിരെ പ്രതിഷേധം അറിയിച്ച് ആരാധകരും സിനിമാപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. അദ്ദേഹത്തപ്പോലൊരു കലാകാരനെ ഒരു തരത്തിലും അപമാനിക്കേണ്ടിയിരുന്നില്ലെന്നായിരുന്നു പലരും പറഞ്ഞത്. ഓസ്‌കാര്‍ ചടങ്ങില്‍പ്പോലും മുഖ്യാതിഥിയായി പങ്കെടുക്കാന്‍ യോഗ്യതയുള്ള താരമാണ് മോഹന്‍ലാലെന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. മേജര്‍ രവി, പ്രിയദര്‍ശന്‍ തുടങ്ങിയവരും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു.

  നിലപാട് വ്യക്തമാക്കി ഇന്ദ്രന്‍സ്

  നിലപാട് വ്യക്തമാക്കി ഇന്ദ്രന്‍സ്

  മോഹന്‍ലാല്‍ പങ്കെടുക്കണോ വേണ്ടയോ എന്ന വിവാദം ശക്തമായി തുടരുന്നതിനിടയിലാണ് പുരസ്‌കാര ജേതാക്കളിലൊരാളായ ഇന്ദ്രന്‍സ് തന്റെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുത്തില്ലെങ്കില്‍ ആ ചടങ്ങ് നാഥനില്ലാത്ത അവസ്ഥ പോലെയാകും. ഇവരുടെ സാന്നിധ്യം ചടങ്ങിന് അത്യാവശ്യമാണ്. സിനിമാകുടുംബത്തില്‍ അവരുടെ അസാന്നിധ്യം വേദനാജനകമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  വേദന തോന്നി

  വേദന തോന്നി

  മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ വിളിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നില്ലെന്നും അവര്‍ ചടങ്ങിനെത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പത്രസമ്മേളനത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഈ വിവാദത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തനിക്ക് സങ്കടമാണ് തോന്നിയതെന്നും അദ്ദേഹം പറയുന്നു.വല്ലപ്പോഴുമാണ് ഒരു താരത്തിന് ഇത്തരത്തിലൊരു അവാര്‍ഡ് ലഭിക്കുന്നത്. അപ്പോള്‍ ആ ചടങ്ങില്‍ എല്ലാവരും പങ്കെടുക്കണമെന്നാണ് തന്റെ നിലപാടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  English summary
  Indran about his tand in State Award controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X