twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ പ്രസിഡന്റ് ആരാണെന്ന് വെളിപ്പെടുത്തി ഇന്നസെന്റ്! ദിലീപിനെ തിരിച്ച് എടുക്കുമോ? ഉത്തരമിങ്ങനെ..

    |

    താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് രാജി വെച്ചിരുന്നു. പതിനേഴ് വര്‍ഷം സേവനം ചെയ്തതിന് ശേഷമായിരുന്നു ഇന്നസെന്റിന്റെ രാജി. ഇന്നസെന്റിന് പകരം പ്രസിഡന്റ് സ്ഥാനത്തേക്ക് ആരായിരിക്കും എത്തുകയെന്ന് അറിയാന്‍ ഏറെക്കാലമായി മലയാള സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്.

    നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റായ മോഹന്‍ലാല്‍ ഇന്നസെന്റിന് പകരം പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായ സ്ഥിരികരണം ഒന്നും വന്നിട്ടില്ലായിരുന്നു. ഇപ്പോഴിതാ ഇന്നസെന്റ് തന്നെ അക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്...

    അമ്മയുടെ പ്രസിഡന്റ്..

    അമ്മയുടെ പ്രസിഡന്റ്..

    മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സ്ഥാപിതമായ അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റ് പതിനേഴ് വര്‍ഷത്തോളം ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ആ സ്ഥാനം രാജിവെക്കുകയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പോട് കൂടി അമ്മയിലേക്ക് പുതിയ പ്രസിഡന്റ് വരുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മോഹന്‍ലാല്‍, കെബി ഗണേഷ് കുമാര്‍, മുകേഷ്, എന്നിവരുടെ പേരുകളായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായിട്ടും, ജോയിന്റെ സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

     പ്രസിഡന്റിനെ തിരഞ്ഞെടുത്തു...

    പ്രസിഡന്റിനെ തിരഞ്ഞെടുത്തു...

    ഒടുവില്‍ ഇന്നസെന്റിന് പകരം ഒരു പ്രസിഡന്റിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന വാര്‍ത്തയാണ് ഇന്നസെന്റ് സ്ഥിരികരിച്ചിരിക്കുന്നത്. 24 ന് ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്നും ഇന്നസെന്റ് പറഞ്ഞിരിക്കുകയാണ്. മറ്റുള്ള ഭാരവാഹികള്‍ ആരൊക്കെയാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും ഇന്നസെന്റ് പറഞ്ഞിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ പ്രസിഡന്റ് സ്ഥാനം ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

     ദിലീപിനെ തിരിച്ചെടുക്കുമോ?

    ദിലീപിനെ തിരിച്ചെടുക്കുമോ?

    അമ്മയില്‍ നിന്നും പുറത്താക്കിയ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിട്ടില്ലെന്നാണ് ഇന്നസെന്റ് പറയുന്നത്. അതേ സമയം ദിലീപ് പ്രവര്‍ത്തിച്ചിരുന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ജഗദീഷ് വരുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം മുന്‍പ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിലീപിന് മുന്‍പ് ജഗദീഷ് തന്നെയായിരുന്നു ട്രഷറര്‍ സ്ഥാനത്ത് ഉണ്ടായിരുന്നത്.

     വനിതാ പ്രാതിനിധ്യം കൂടുതല്‍

    വനിതാ പ്രാതിനിധ്യം കൂടുതല്‍

    ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാവുന്ന കാര്യം വനിതാ പ്രാതിനിധ്യം കൂടുതല്‍ കൊടുക്കുമെന്നതായിരിക്കും. മലയാള സിനിമയിലെ വനിതകളുടെ നേതൃത്വത്തില്‍ ഒരു സംഘടന രൂപീകരിച്ചതിന് ശേഷം വിവാദങ്ങള്‍ പല സംഭവങ്ങളും വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അത് കണക്കിലെടുത്ത് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാവും. ശ്വേത മേനോന്‍, രചന നാരയണന്‍കുട്ടി, മുത്തുമണി, ഹണി റോസ്, എന്നിങ്ങനെ നാല് നടിമാരാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഉണ്ടാവുക. ഇന്ദ്രന്‍സ്, ടിനി ടോം, സുധീര്‍ കരമന, എന്നിവരും എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഉണ്ടാവും. പഴയ എക്സിക്യൂട്ടിവില്‍ ആസിഫ് അലി തുടരുമെന്നും പറയുന്നു.

    English summary
    Innocent said Mohanlal to take charge as president of AMMA
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X