twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടും ചലച്ചിത്രമേള, നാലാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് വേദിയാകുന്നത് കോട്ടയം

    By വിജയ് ശങ്കര്‍
    |

    കോട്ടയം: ചലച്ചിത്രമേളകള്‍ ആഘോഷമായിട്ടാണ് മലയാളികള്‍ കൊണ്ടാടാറുള്ളത്. ഗോവന്‍ ചലച്ചിത്രമേളയും ഐഎഫ്എഫ്‌കെയും കഴിഞ്ഞു ഇനി കോട്ടയം മേള. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ആത്മയാണ് ഫെബ്രുവരി രണ്ടു മുതല്‍ എട്ടു വരെ കോട്ടയം അനശ്വര തിയേറ്ററില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

    ഇന്ത്യയിലെ വിവിധ മേളകളില്‍ പ്രദര്‍ശിപ്പിച്ച 28 ചിത്രങ്ങളാണ് അക്ഷരനഗരിയിലെ മേളയ്‌ക്കെത്തുന്നത്. ഒരു ദിവസം നാലു പ്രദര്‍ശനം. 18 അന്താരാഷ്ട്ര ചിത്രങ്ങളും ഇന്ത്യയിലെ അഞ്ച് അന്യഭാഷാ ചിത്രങ്ങളും അഞ്ച് മലയാളചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക.

    Kottayam Film Festival

    വജീബ്, ന്യൂണ്‍, ഏദന്‍, ഐ ക്വിറ്റ് സ്‌മോക്കിങ്, യങ് കാറല്‍ മാര്‍ക്‌സ്, കറുത്ത ജൂതന്‍, അതിശയങ്ങളുടെ വേനല്‍ എന്നീ ചിത്രങ്ങളും ലിസ്റ്റിലുണ്ട്. ആയിരത്തോളം പേര്‍ക്കാണ് സിനിമ കാണാന്‍ അവസരം ലഭിക്കുക. പ്രവേശനം പാസ് മൂഖേനയാണ്. 26ാം തിയ്യതി മുതല്‍ അനശ്വര തിയേറ്ററില്‍ പാസ് വിതരണം തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കില്‍ ഇളവുണ്ട്.

    English summary
    The Fourth edition of the Kottayam International Film Festival of Kerala (IFFK) organised by the Kerala Chalachitra Academy, in association with the Artists Association of Theatre, Music and Arts (Aatma)
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X