twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി സിനിമയിലും നിക്ഷേപം നടത്താം

    By Lakshmi
    |

    Movie
    മലയാളത്തില്‍ പുതിയ ചലച്ചിത്രനിര്‍മ്മാണ രീതിയ്ക്ക് തുടക്കമാകുന്നു. മറ്റു പലമേഖലയിലുമെന്നപോലെ സിനിമയിലും പൊതുജനത്തിന് നിക്ഷേപം നടത്താനുള്ള അവസരം വരുകയാണ്. മോഹന്‍ലാലിന്റെ ക്രിസ്മസ് ചിത്രത്തോടെ ഈ രീതിയ്ക്ക് തുടക്കമാകും. ഫണ്ട്-റെയ്‌സര്‍ പരിപാടിയിലൂടെയാണ് ഈ ചിത്രത്തിനുള്ള നിര്‍മ്മാണത്തുക കണ്ടെത്തുന്നത്.

    ദുബയില്‍ നിന്നുള്ള മൂന്ന് പ്രവാസികളാണ് പുതിയ രീതിയ്ക്ക് തുടക്കമിടുന്നത്. സന്തോഷ് കോട്ടായ്, ബിജോയ് ആന്റണി, പ്രീത നായര്‍ എന്നിവരാണ് ഫണ്ട് റെയ്‌സറിലൂടെ ചലച്ചിത്രനിര്‍മ്മാണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.

    ചിത്രം തിയേറ്ററില്‍ നിന്നും നേടുന്ന ലാഭത്തിന്റെ ഒരു നിശ്ചിത പങ്കായിരിക്കും നിക്ഷേപകര്‍ക്ക് ലഭിയ്ക്കുക. ആര്‍ക്കും പ്രൊഡക്ഷനില്‍ നിക്ഷേപം നടത്താനുള്ള അവസരവുമുണ്ടാകും.

    ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന സിനിമയില്‍ താല്‍പര്യമുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ഇതില്‍ നിക്ഷേപം നടത്താന്‍ പോകുന്നത്. നിക്ഷേപം നടത്തുന്നതോടെ അവര്‍ ഓരോരുത്തരും ഈ സിനിമയുടെ ഭാഗമായി മാറും. നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 5ലക്ഷം രൂപയാണ്- ബിജോയ് ആന്റണി പറയുന്നു.

    സ്വന്തം റിസ്‌കിലാണ് ഓരോ നിക്ഷേപകനും സിനിമയില്‍ പണം നിക്ഷേപിയ്‌ക്കേണ്ടതെന്നും ഇവര്‍ പറയുന്നുണ്ട്. എന്തായാലും ഈ സംരംഭം വിജയിക്കുകയാണെങ്കില്‍ ഭാവിയില്‍ സിനിമയും നല്ലൊരു നിക്ഷേപമാര്‍ഗ്ഗമാണെന്ന് പൊതുജനം തിരിച്ചറിയുമെന്നുറപ്പാണ്. മിനിമം ഗ്യാരണ്ടിയുള്ള താരങ്ങളും അണിയറക്കാരുമുണ്ടെങ്കില്‍ സിനിമയെന്നത് പുതിയ മുഖമുള്ള ഒരു വ്യവസായമായി മാറുമെന്നകാര്യത്തില്‍ സംശയം വേണ്ട.

    English summary
    Mohanlal's Christmas release might well break a new ground in the concept of film financing in Malayalam cinema.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X