twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജ്യത്തിന്റെ വിലക്ക് അവഗണിച്ച് എല്‍ഹാം എന്ന ഇറാനിയന്‍ നടി മലയാള സിനിമയില്‍

    By Aswathi
    |

    ഇറാനിയന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന ഒരു മലയാള സിനിമയായിരിക്കും ലാവണ്ടര്‍. പൂര്‍ണമായും തായ്‌ലണ്ടില്‍ ചിത്രീകരിക്കുന്ന ഒരു ബിഗ്ബജറ്റ് ചിത്രമാണിത്. കനത്ത സംഭാഷണങ്ങളും പോരാട്ടങ്ങളുമല്ല എന്നതാണ് ഈ ആക്ഷന്‍ ലവ് സ്‌റ്റോറിയെ വ്യത്യസ്തമാക്കുന്നത്. വിധി മനുഷ്യന് കരുതിവച്ചിരിയ്ക്കുന്ന ഒരു കഥയാണിത്. ഒരു വിധത്തില്‍ മറ്റൊരു ദേശത്ത് വിടര്‍ന്ന കുറേയേറെ ലാവണ്ടര്‍ പൂക്കളുടെ കഥ.

    അല്‍താസ് ടി. അലിയാണ് സംവിധാനം. തായ്‌ലണ്ടിലെ ലാവണ്ടര്‍ പൂക്കള്‍ വിരിയുന്ന തെരുവിലെ മലയാളികളുടെ പ്രണയവും പ്രതികാരവുമാണ് പ്രമേയം. റഹ്മാന്‍ നായകനായെത്തുന്ന ചിത്രത്തില്‍ ഇറാനിയന്‍ തിയറ്റര്‍ ആര്‍ട്ടിസ്റ്റ് എല്‍ഹാം മിര്‍സയാണു നായിക. ഇഷ എന്ന ചിത്രകാരിയായിട്ടാണ് എല്‍ഹാം മലയാളത്തിലെത്തുന്നത്.

    lavender

    ചിത്രത്തില്‍ ഇറാനിയന്‍ സിനിമകളുടെ സ്വാധീനം നന്നായി രേഖപ്പെടുത്തുന്നുണ്ടെങ്കിലും അവിടെയുള്ള അഭിനേതാക്കള്‍ക്കും കലാകാരന്മാര്‍ക്കും രാജ്യത്തിന്റെ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ലാവണ്ടര്‍ എന്ന സ്‌നേഹത്തിന്റെ കഥ എല്‍ഹാം മിര്‍സയെ വല്ലാതെ ആകര്‍ഷിച്ചു. രാജ്യം കല്‍പിയ്ക്കുന്ന വിലക്കുകള്‍ മറന്ന് ഇഷ എന്ന കേന്ദ്രകഥാപാത്രത്തിന്റെ സാധ്യതകള്‍ അവര്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.

    ആരും കൊതിച്ചുപോകുന്ന ലാവണ്ടര്‍ പൂക്കള്‍ വിരിയുന്ന ഒരു ദേശത്ത് കുറേയേറെ മലയാളികളുടെ കഥ പറയുകയാണ് ലാവണ്ടര്‍ എന്ന സിനിമ. ഇതിലെ ഓരോ ദൃശ്യങ്ങള്‍ക്കും ലാവണ്ടര്‍ പൂക്കളുടെ ഭംഗിയുണ്ട്. റഫീക്ക് അഹമ്മദിന്റെതാണ് ഗാനരചന. ജിമ്മി മാത്യൂസ്, സനത്ത് ഭഗവതി, ബിജുറാവുത്തര്‍ എന്നിവരാണു നിര്‍മാണം.

    <strong>ഈ ലാവണ്ടറില്‍ ആരൊക്കെ?</strong>ഈ ലാവണ്ടറില്‍ ആരൊക്കെ?

    English summary
    Iranian actress Elham Mirza in Malayalam film Lavender
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X