For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിപ്പ സമയത്ത് കോഴിക്കോട് ഉണ്ടായിരുന്നുവെന്ന് ഇര്‍ഫാന്‍ പത്താന്‍! വൈറസ് ടീമിന് ആശംസകളുമായി താരം! കാണൂ

  |
  വൈറസ് ടീമിന് ആശംസകളുമായി ഇര്‍ഫാന്‍ പത്താന്‍

  കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് വൈറസ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. നിപ്പയുണ്ടായ സമയത്തെ ഭീതിജനകമായ അവസ്ഥ അതേ രീതിയില്‍ ചിത്രീകരിച്ചതുകൊണ്ടാണ് വെെറസിന്റെ ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഒപ്പം വമ്പന്‍ താരനിരയുടെ സാന്നിദ്ധ്യവും സിനിമയ്ക്ക് മാറ്റുകൂട്ടി.

  വൈറസിന്റെ റിലീസായി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. മില്യണ്‍ കണക്കിന് ആളുകളാണ് വൈറസിന്റെ ട്രെയിലര്‍ ഇതുവരെയായി കണ്ടു കഴിഞ്ഞിരിക്കുന്നത്. വൈറസ് ടീമിന് ആശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.

  വൈറസിന്റെ ട്രെയിലര്‍

  വൈറസിന്റെ ട്രെയിലര്‍

  മായാനദിയുടെ വിജയത്തിന് ശേഷം ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് വൈറസ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. കോഴിക്കോട്ടെ ജനങ്ങള്‍ അതീജിവിച്ച നിപ്പ വൈറസ് രോഗാവസ്ഥ സിനിമയില്‍ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്ന ആകാംക്ഷയിലാണ് എല്ലാവരുമുളളത്. രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയാണ് സിനിമയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

  റിയല്‍ ലൈഫ് ഹീറോസ്

  റിയല്‍ ലൈഫ് ഹീറോസ്

  വൈറസിന്റെതായി പുറത്തുവന്ന ട്രെയിലര്‍ എല്ലാവരെയും ഒന്നടങ്കം ത്രില്ലടിപ്പിച്ചിരുന്നു. റിയല്‍ ലൈഫ് ഹീറോസിനെ അവതരിപ്പിക്കുന്ന താരങ്ങളുടെ പ്രകടനം തന്നെയായിരുന്നു ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറായി രേവതിയും ട്രെയിലറില്‍ തിളങ്ങിയിരുന്നു, കൂടാതെ സിനിമയില്‍ അഭിനയിച്ചവരെല്ലാം യഥാര്‍ത്ഥ ജീവിതത്തിലെ ആളുകളെ ഓര്‍മ്മപ്പെടുത്തി.

  വൈറസിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

  വൈറസിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

  വൈറസിന്റെ ട്രെയിലറിന് ലഭിക്കുന്ന മികച്ച സ്വീകാര്യതക്കിടെയാണ് ഇര്‍ഫാന്‍ പത്താനും ചിത്രത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നത്. നിപ്പ വൈറസ് സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നുവെന്നാണ് പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്. അത് ഏറെ പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നുവെന്നും താരം പറയുന്നു. സ്വാര്‍ത്ഥയില്ലാത്ത ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന വൈറസ് ടീമിന് ആശംസയും ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ആഷിഖ് അബു,റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്,ടൊവിനോ,കുഞ്ചാക്കോ തുടങ്ങിയവരെ ടാഗ് ചെയ്താണ് ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിപ്പിട്ടത്.

  ട്വീറ്റ് കാണൂ

  യുവതാരങ്ങളില്‍ അധികപേരും

  യുവതാരങ്ങളില്‍ അധികപേരും

  അതേസമയം മലയാളത്തിലെ യുവതാരങ്ങളില്‍ അധികപേരും അഭിനയിക്കുന്നുവെന്ന പ്രത്യേകതയും വൈറസിനുണ്ട്. കുഞ്ചാക്കോ ബോബന്‍,ആസിഫ് അലി,ടൊവിനോ തോമസ്,ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍,പാര്‍വതി,റിമ കല്ലിങ്കല്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച അധികപേരും വൈറസിന്റെ ട്രെയിലറിലും തിളങ്ങിയിരുന്നു. എല്ലാവര്‍ക്കും തുല്യ പ്രാധാന്യമുളള റോളുകളാണ് ചിത്രത്തിലുളളതെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന.

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  രാജീവ് രവി ഛായാഗ്രാഹണം നിര്‍വ്വഹിച്ച സിനിമയുടെ എഴുത്ത് മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവരാണ്. സുഷിന്‍ ശ്യം സംഗീതവും സൈജു ശ്രീധര്‍ എഡിറ്റിംഗും ചെയ്യുന്നു. ഒപിഎം ബാനറാണ് വൈറസ് നിര്‍മ്മിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത്, പാര്‍വതി, റിമ, ആസിഫ് അലി, സൗബിന്‍, ഇന്ദ്രന്‍സ്, പൂര്‍ണ്ണിമ, രമ്യ നമ്പീശന്‍, ശ്രീനാഥ് ബാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

  വെെറസ് ട്രെയിലര്‍

  ബോക്‌സ് ഓഫീസില്‍ ഒന്നാമന്‍ സ്റ്റീഫന്‍ നെടുമ്പളളി തന്നെ!അമ്പതാം ദിവസത്തിലേക്ക് മുന്നേറുന്ന ലൂസിഫര്‍!

  സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന സംവിധായിക! വൈറലായി അജു വര്‍ഗീസിന്റെ പോസ്റ്റ്! കാണൂ

  English summary
  irfan pathan's tweet about virus movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X