For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്വല്‍ത്ത് മാനിലെ കൊലയാളി ഉണ്ണി മുകുന്ദനോ; പ്രേക്ഷകരെ ആകാംഷാഭരിതരാക്കി പുതിയ പ്രോമോ

  |

  ജീത്തു ജോസഫ് സിനിമകൾ മലയാളിപ്രേക്ഷകർക്ക് എപ്പോഴും പ്രിയങ്കരമാണ്. പ്രേക്ഷകർ ചിന്തിക്കുകപോലും ചെയ്യാത്ത തരത്തിലുള്ള ട്വിസ്റ്റുകളുമായി ജീത്തു പലപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കാറുമുണ്ട്.

  ദൃശ്യം 2 വിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനുമെല്ലാം ഗംഭീര വരവേൽപ്പാണ് ആരാധകരിൽ നിന്നും ലഭിച്ചത്.

  ചിത്രത്തിന്റെ ഒരു പ്രമോ കൂടി ഇപ്പോള്‍ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. തോക്കിലേക്ക് തിരി നിറക്കുന്ന ഉണ്ണി മുകുന്ദനെയാണ് പ്രമോയില്‍ കാണിക്കുന്നത്. 'ഇവനാണോ? നിഗൂഢതയുടെ ചുരുളഴിയാന്‍ കാത്തിരിക്കൂ,' എന്ന അടിക്കുറുപ്പുമായാണ് പ്രമോ എത്തിയിരിക്കുന്നത്.

  12th man

  മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ട്വല്‍ത്ത് മാന്‍. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

  Also Read: റിലീസിന് മുൻപേ ഹിന്ദിയിലേക്ക് റീമേക്കിനൊരുങ്ങി 'ഉടൽ'; ഇന്ദ്രൻസിന്റെ റോൾ ആർക്കായിരിക്കും എന്ന ആകാംഷയിൽ ആരാധകർ

  ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.

  ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ നേരിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. മെയ് 20ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

  നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്‍തത്.

  ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ നായകനായെത്തിയ കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരുന്നു ഈ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രം ആമസോണിലും വിജയകരമായി സ്‍ട്രീമിംഗ് ചെയ്‍തു.

  Also Read:കൈയും വയറും കാണിക്കുന്നതിലല്ല മറ്റു ചില കാര്യങ്ങളിലാണ് വിയോജിപ്പ്: ഐറ്റം ഡാൻസിനെപ്പറ്റി രജിഷ വിജയന്‍

  ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തിയത്.

  നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

  Read more about: unni mukundan mohanlal
  English summary
  Is unni mukundan the killer: New Promo of Latest Mohanlal movie twelfth man released
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X