For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധ്രുവ് വിക്രം പ്രണയത്തിൽ, ദുബായിൽ ന്യൂഇയർ ആഘോഷം, താരപുത്രന്റെ കാമുകി സിനിമാ നടി!

  |

  എറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് നടനാണ് ചിയാൻ വിക്രം. മലയാളത്തിൽ അഭിനയിച്ച ശേഷമാണ് വിക്രം തമിഴിലേക്ക് പോയതും സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരെ സ‍ൃഷ്ടിച്ചതും. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പരീക്ഷണമാന്മകമായ സിനിമകൾ ചെയ്യുന്ന നടനാണ് വിക്രം. വിക്രം എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ പലരുടെയും മനസിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളിൽ ഒന്നായിരിക്കും അന്യൻ. വിവിധ ഗെറ്റപ്പുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രം. അതുപോലെത്തന്നെ ഐ, ഇരുമുഖം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വ്യത്യസ്ത രൂപമാറ്റത്തിലൂടെ ആരാധകരെ പിടിച്ചിരുത്തിയ നടൻ കൂടിയാണ് വിക്രം.

  Also Read: 'എനിക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നിയ നിമിഷമായിരുന്നു'; വിവാദങ്ങളും ട്രോളുകളും, പ്രതികരിച്ച് നടൻ കൈലാഷ്

  വ്യത്യസ്തത നിറഞ്ഞ ഭാവപ്രകടനത്തിലൂടെയും രൂപമാറ്റത്തിലൂടെയും ശ്രദ്ധ പിടിച്ച് പറ്റുന്നതോടൊപ്പം തന്നെ ആരാധകരുടെ ഇഷ്ടങ്ങൾക്കൊത്തുള്ള ചിത്രങ്ങൾ ചെയ്യുന്നതിലും താരം ശ്രദ്ധിച്ചിരുന്നു. ‌സിനിമയുടെ ജയപരാജയങ്ങൾ പരി​ഗണിക്കാതെ എന്നും കഠിനാധ്വാനത്തോടെ സിനിമ ചെയ്യുന്ന വ്യക്തി കൂടിയാണ് വിക്രം. കടാരം കൊണ്ടേൻ ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത വിക്രം സിനിമ. കോബ്ര, ധ്രുവ നച്ചത്തിരം, മഹാൻ തുടങ്ങിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കോബ്രയിൽ ഏഴോളം ​ഗെറ്റപ്പുകളിൽ താരം എത്തുന്നുവെന്നാണ് റിപ്പോർട്ട്.

  Also Read: 'ഞങ്ങളുടെ കൺമണിയെത്തി', സന്തോഷം പങ്കുവെച്ച് നടൻ വിജിലേഷും ഭാര്യയും

  വിക്രത്തിന്റെ വഴിയെ തന്നെയാണ് മകൻ ധ്രുവ് വിക്രവും. ആദിത്യ വർമയായിരുന്നു ധ്രുവിന്റെ സിനിമാ അരങ്ങേറ്റ ചിത്രം. വിജയ് ദേവരകൊണ്ടയുടെ ഹിറ്റ് തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായിരുന്നു ആദിത്യ വർമ. 2019ൽ പുറത്തിറങ്ങിയ സിനിമ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. ധ്രുവിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായ മഹാൻ അണിയറയിൽ ഒരുങ്ങുകയാണ്. ധ്രുവിനൊപ്പം വിക്രവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രമിന്റെ സിനിമ ജീവിതത്തിലെ 60ആം ചിത്രമാണ് മഹാൻ. വിക്രമും മകൻ ധ്രുവ് വിക്രവും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മഹാനുണ്ട്. സിമ്രാൻ, ബോബി സിംഹ, സനന്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

  അച്ഛന്റെ പുന്നാര പുത്രനാണ് ധ്രുവ്. ആദിത്യ വർമയുടെ റിലീസിന് മുന്നോടിയായി കേരളത്തിലും അച്ഛനൊപ്പം ധ്രുവ് പ്രമോഷനെത്തിയിരുന്നു. അന്ന് ഇരുവരുടേയും കളിയും ചിരിയും പരസ്പരമുള്ള കൗണ്ടറുകളും അടങ്ങിയ വീഡിയോ വൈറലായിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ധ്രുവ് പ്രണയത്തിലാണ്. അതിനുള്ള തെളിവുകളും പാപ്പരാസികൾ നിരത്തുന്നുണ്ട്. ആദ്യ ചിത്രത്തിലെ ധ്രുവിന്റെ നായികയായിരുന്ന നടി ബനീറ്റ സന്ധുവാണ് ധ്രുവിന്റെ കാമുകി എന്നാണ് റിപ്പോർട്ട്. വിദേശിയായ ബനീറ്റ സന്ധു ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത് ഇന്ത്യൻ സിനിമകളിലാണ്. ഇരുവരേയും ചേർത്ത് ​ഗോസിപ്പുകൾ പ്രചരിക്കാൻ കാരണം ധ്രുവിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലെ വീഡിയോയാണ്. ബനീറ്റ സന്ധുവിനൊപ്പമുള്ള ന്യൂഇയർ ആഘോഷങ്ങളുടെ വീ‍ഡിയോയാണ് ധ്രുവ് പങ്കുവെച്ചിട്ടുള്ളത്. ഡാർക്കിലെ ഹോൾഡ് ഓൺ വീ ആർ ഗോയിംഗ് ഹോം എന്ന ഗാനം പശ്ചാത്തലത്തിൽ പ്ലേ ചെയ്ത് കൊണ്ടാണ് ധ്രുവ് ബനീറ്റയുടെ വീഡിയോകൾ പങ്കുവെച്ചിരിക്കുന്നത്.

  Recommended Video

  അച്ഛനും ലാലങ്കിളും ഒന്നിക്കുന്ന സിനിമയുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ | FilmiBeat Malayalam

  ആദ്യത്തെ വീഡിയോയിൽ ബനീറ്റ ബാൽക്കെണിയിൽ നിന്ന് ബർജ് ഖലീഫയെ നോക്കുന്നത് കാണം. മറ്റൊന്നിൽ ധ്രുവിനൊപ്പം ബനീറ്റയും നിന്ന് ന്യൂഇയറിനെ വരവേൽക്കുന്നതാണ് കാണുന്നത്. ആദിത്യ വർമയിൽ ധ്രുവിന്റെ കാമുകിയായി ബനീറ്റ എത്തിയപ്പോൾ ഇരുവരുടേയും കെമിസ്ട്രി മനോഹരമായിരുന്നുവെന്നാണ് ആരാധകരിൽ ഏറെയും കമന്റ് ചെയ്തത്. 26 കാരനായ ധ്രുവ് വിക്രവും 24 കാരിയായ ബനീറ്റ സന്ധുവും പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നതോടെ ആരാധകരും ഇരുവർക്കും ആശംസകൾ നേർന്നു. ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്ന വിക്കി കൗശലിന്റെ സർദാർ ഉദ്ദം എന്ന ചിത്രത്തിലാണ് ബനീറ്റ സന്ധു അവസാനമായി അഭിനയിച്ചത്. കവിത, തെരേസ എന്നീ ചിത്രങ്ങളാണ് ഇനി ബനീറ്റയുടേതായി റിലീസിന് എത്താനുള്ളത്.

  Read more about: vikram
  English summary
  Is Vikram's Son Dhruv Vikram Dating Banita Sandhu? This Is What Fans Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X