For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രണവിനെ കുറിച്ച് ചിലർ പറയുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ട്'; വിനീത് ശ്രീനിവാസൻ

  |

  താരങ്ങള്‍ക്ക് പിന്നാലെ തന്നെ മക്കളും സിനിമയില്‍ അരങ്ങേറുന്നത് സ്വഭാവികമമായ കാര്യമാണ്. അടുത്തതായി ആരായിരിക്കും അരങ്ങേറുന്നതെന്നറിയാനായാണ് എന്നും പ്രേക്ഷകര്‍‍ ഉറ്റുനോക്കാറുള്ളത്. അത്തരത്തില്‍ മലയാള സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന വരവുകളിലൊന്നായിരുന്നു പ്രണവ് മോഹന്‍ലാലിന്‍റേത്. ബാലതാരമായിട്ടാണ് പ്രണവ് സിനിമയിലേക്ക് എത്തിയത്. ബാലതാരമായി സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ പ്രണവ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തിരിച്ചുവരുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തില്‍ താരപുത്രനെ കണ്ടപ്പോള്‍ എന്നാണ് നായകനായി അരങ്ങേറുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

  Also Read: 'അച്ഛാ... ഐ ലവ് യൂ....', ദിലീപിന് മീനൂട്ടിയുടെ പിറന്നാളാശംസ എത്തി

  ഒടുവിൽ 2018ൽ രാജാവിന്റെ മകൻ ജീത്തു ജോസഫ് സിനിമയിൽ നായകനായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തി. ആക്ഷന്‍ രംഗങ്ങളിലെ മികവുമായെത്തിയ ആദിക്ക് വലിയ സ്വീകരണവും ലഭിച്ചിരുന്നു. പ്രണവിന്‍റെ കരിയറിലെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സര്‍ഫിങ് മികവുമായി താരപുത്രനെത്തിയ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. സിനിമയിലെ താര ശോഭയോ സൂപ്പർ സ്റ്റാർ പദവിയോ ഒന്നും ഇന്നേവരെ പ്രണവിനെ കൊതിപ്പിച്ചിട്ടില്ല. സിനിമയിലേക്കുള്ള ക്ഷണങ്ങളും പ്രണവ് പലപ്പോഴും നിരസിക്കുകയാണ് പതിവ്. സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുകയും യാത്രകൾ ചെയ്ത് ലോകം ചുറ്റി കാണാനും പുസ്തകങ്ങൾക്കൊപ്പം കഴിയാനുമൊക്കെയാണ് പ്രണവിന് ഇഷ്ടം.

  Also Read: സിനിമയോട് ചേർന്ന് നിൽക്കാൻ തുടങ്ങിയിട്ട് 29 വർഷങ്ങൾ, ജനപ്രിയ നായകന് ഇന്ന് പിറന്നാൾ

  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് അഭിനയിച്ചത് പ്രിയദർശൻ സംവിധാനം ചെയ്ത മർക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലായിരുന്നു. കല്യാണി പ്രിയദർശനായിരുന്നു ചിത്രത്തിൽ പ്രണവിന്റെ നായിക. മോഹൻലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ സിനിമയ്ക്ക് പുറമെ പ്രണവ് നായകനാകുന്ന ഏറ്റവും പുതിയ സിനിമ വിനീത് ശ്രീനിവാസന്റെ സംവി​ധാനത്തിൽ എത്തുന്ന ഹൃദയം ആണ്. ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിലെ ദർശന എന്ന വീഡിയോ ​ഗാനം റിലീസ് ചെയ്തിരുന്നു. വീഡിയോ സോങ് കണ്ടവരെല്ലാം പ്രണവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. താൻ പരാജയമാണെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ കൈയ്യടിപ്പിക്കുന്ന രീതിയിലുള്ള പ്രകടനമാണ് പ്രണവ് വീഡിയോയിൽ കാഴ്ചവെച്ചിരിക്കുന്നത്. വിന്റേജ് മോഹൻലാലിനെ ഓർമിപ്പിക്കുന്ന പ്രകടനമാണ് പ്രണവിന്റേത്. ഇപ്പോൾ പ്രണവിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങളും സൗഹൃദ വിശേഷങ്ങളുമെല്ലാം പങ്കുവെച്ചിരിക്കുകയാണ് ഹൃദയത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ. പ്രണവ് മോഹന്‍ലാലിനെ കുറിച്ച് എന്ത് പറഞ്ഞാലും അത് തള്ളാണെന്ന് മാത്രമെ ആളുകള്‍ പറയുകയുള്ളൂവെന്നാണ് വിനീത് പറയുന്നത്.

  ഹൃദയത്തിലെ ആദ്യ ​ഗാനമായ ദർശന റിലീസ് ചെയ്തശേഷം ലൈവിലെത്തിയാണ് ഹൃദയം സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും നായകൻ പ്രണവിനൊപ്പമുള്ള അനുഭവങ്ങളും വിനീത് ശ്രീനിവാസൻ വിവരിച്ചത്. അപ്പുവിനെ കുറിച്ച് എന്ത് പറഞ്ഞ് തുടങ്ങിയാലും അപ്പോള്‍ത്തന്നെ ആളുകള്‍ തള്ളാണെന്ന് പറയുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും വിനീത് പറയുന്നു. പലരും ഇത്തരത്തിൽ പ്രണവിനെ കുറിച്ച് പറയുന്നതിന് പിന്നിൽ അവർക്ക് അപ്പുവിനെ കുറിച്ച് വ്യക്തമായി അറിയില്ല എന്നതാണെന്നും പ്രണവ് കൂട്ടിച്ചേർത്തു. ഒരു താരപുത്രൻ ഇത്ര സിമ്പിളായി ജീവിക്കുമോ എന്ന കാര്യവും അത്തരത്തില്‍ വിശ്വസിക്കാനും അവർക്ക് ബുദ്ധിമുട്ടാണ് എന്നതുമാണെന്നും വിനീത് പറയുന്നു.

  'അപ്പു ഇങ്ങനെയൊക്കെയായിരിക്കുമോ... അതോ ഇവര്‍ വെറുതേ തള്ളുന്നതാണോ? ശരിക്കും ഇങ്ങനെയൊക്കെ ആവാന്‍ പറ്റുമോ എന്നെല്ലാം അവര്‍ക്ക് സംശയമാണ്. കാരണം അപ്പു എവിടെയും വരുന്നില്ല.... ആരും തന്നെ കാണുന്നില്ല. എന്നാല്‍ എവിടെ വെച്ചും കാണാന്‍ കഴിയുന്നൊരാളാണ് അപ്പു. സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളേയല്ല അവന്‍. ചിലപ്പോള്‍ ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് ചായക്കടയില്‍ കയറിയാല്‍ അവിടെ അപ്പു ഇരിക്കുന്നുണ്ടാവും. അങ്ങനെ ആര്‍ക്കും പിടിതരാത്ത ആളാണ്. പക്ഷേ ആളുകള്‍ക്ക് അപ്പുവിനെപ്പറ്റി അറിയാത്തതുകൊണ്ട് എന്ത് പറഞ്ഞാലും തള്ളാണെന്ന് പറയും. അതുകൊണ്ട് ഞാനും തള്ളുന്നില്ല... ടീസറിന് വേണ്ടിയുള്ള ഇന്റര്‍വ്യൂ എടുക്കുന്ന സമയത്ത് ഒരു ആര്‍ട്ടിസ്റ്റ് കയറി വരികയും പെട്ടെന്ന് സൈഡില്‍ നോക്കി ഞെട്ടുകയും ചെയ്തിരുന്നു. കാരണം ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്ത് തൊട്ടിപ്പുറത്ത് അപ്പു നിലത്ത് വന്നിരിക്കുകയായിരുന്നു. നമുക്ക് അവനെ നന്നായി അറിയാവുന്നതുകൊണ്ട് അതൊരു അത്ഭുതമല്ല. അറിയാത്ത ആളുകള്‍ പെട്ടെന്ന് ഇങ്ങനെ കാണുമ്പോള്‍ അയ്യോ എന്ന് വിചാരിക്കും' വിനീത് പറഞ്ഞു.

  പോസിറ്റീവായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍ എന്നാണ് പരക്കെ അറിയപ്പെടുന്നത്. ആരെക്കുറിച്ചും നെഗറ്റീവായി സംസാരിക്കാറില്ലെന്നും ആരും നെഗറ്റീവായി സംസാരിക്കുന്നത് കേട്ടുകൊണ്ട് നിൽക്കില്ലെന്നും അരുണ്‍ ഗോപി ഒരിക്കൽ പറഞ്ഞിരുന്നു. സിനിമയിലായാലും വ്യക്തി ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായാണ് പ്രണവിന്റെ യാത്ര. പലപ്പോഴും പ്രണവിന്റെ സിംപ്ലിസ്റ്റി വ്യക്തമാക്കുന്ന വീഡിയോകൾ നിരവധി സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. സോഷ്യൽമീഡിയയിലൊന്നും പ്രണവ് സജീവമല്ലെങ്കിലും പ്രണവിനെ പുറകെ എന്നും അദ്ദേഹത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ സഞ്ചരിക്കാറുണ്ട്. അടുത്തിടെ പ്രണവിന്റെ സഹോദരി വിസ്മയ പ്രണവിനൊപ്പം ട്രക്കിങ് നടത്തുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

  യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി പ്രണവിന്റെ ദര്‍ശനാ പാട്ട് | FilmiBeat Malayalam

  മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ പ്രണവ് അഭിനയിച്ച ​ഗാനം അടുത്തിടെ റിലീസായപ്പോൾ മികച്ച പ്രതികരണം നേടിയിരുന്നു. കൊവിഡ് മൂലം തിയേറ്ററുകൾ പ്രതിസന്ധി നേരിടുന്നതിനാലാണ് പ്രിയദർശൻ സിനിമ മരക്കാറിന്റെ റിലീസ് വൈകുന്നത്. മലയാളത്തിൽ ഇതുവരെ നിർമിച്ചിട്ടുള്ള ബ്രഹ്മാണ്ഡ സിനിമകളിൽ ഒന്നുകൂടിയാണ് മരക്കാർ അറബിക്കടലിന്റെ സിം​ഹം. വിനീത് ശ്രീനിവാസന്റെ ഹൃദയം 2022 ജനുവരിയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ത്രികോണ പ്രണയ കഥ പറയുന്ന സിനിമയിൽ കല്യാണി പ്രിയദർശനാണ് പ്രണവിനും ദർശനയ്ക്കും പുറമെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കല്യാണിക്കൊപ്പം പ്രണവിന്റെ രണ്ടാമത്തെ സിനിമയാണ് ഹൃദയം. അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഹൃദയം. ഹേഷം അബ്ദുള്‍ വഹാബാണ് ഹൃദയത്തിന്റെ സംഗീത സംവിധായകന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.

  English summary
  'It's sad to hear people spreading negativity about Pranav', says vineeth sreenivasan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X