twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    42 ദിവസത്തിന് ശേഷം മമ്മൂട്ടിയും ജോയ് മാത്യുവും അതങ്ങ് അവസാനിപ്പിച്ചു.. ഇനി പ്രേക്ഷകരിലേക്ക്!

    By Nimisha
    |

    കൈനിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മമ്മൂട്ടി. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തുവരാനുള്ളത്. ബോക്‌സോഫീസില്‍ തരംഗമൊന്നും ഉണ്ടാക്കിയില്ലെങ്കിലും താരത്തിനെ തേടി സിനിമകള്‍ എത്തിക്കൊണ്ടേയിരിക്കുന്നു. ഇതിഹാസ പുരുഷന്‍മാരുടേതുള്‍പ്പടെ ധാരാളം സിനിമകളാണ് മമ്മൂട്ടിയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ്, ഷാംദത്ത് ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സ് തുടങ്ങിയവയാണ് അണിയറയില്‍ റിലീസിന് തയ്യാറെടുക്കുന്നത്.

    ദുല്‍ഖറിനെപ്പോലെയല്ല പ്രണവ്.. വ്യത്യസ്തനാവുന്നത് ഇക്കാര്യത്തില്‍.. മറ്റാര്‍ക്കുമില്ലാത്ത മികവ്!ദുല്‍ഖറിനെപ്പോലെയല്ല പ്രണവ്.. വ്യത്യസ്തനാവുന്നത് ഇക്കാര്യത്തില്‍.. മറ്റാര്‍ക്കുമില്ലാത്ത മികവ്!

    മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തം.. അതും കേരളത്തില്‍ ആദ്യമായി!മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തം.. അതും കേരളത്തില്‍ ആദ്യമായി!

    അഭിഷേക് ബച്ചന്റെ നായികയാവാന്‍ ഐശ്വര്യയില്ല.. ജീവിതത്തിലെ നായകനെ സിനിമയില്‍ വേണ്ടേ?അഭിഷേക് ബച്ചന്റെ നായികയാവാന്‍ ഐശ്വര്യയില്ല.. ജീവിതത്തിലെ നായകനെ സിനിമയില്‍ വേണ്ടേ?

    ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രമായ അങ്കിളിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായെന്നുള്ള വിവരമാണ് ഒടുവിലായി ലഭിക്കുന്നത്. ഷട്ടറിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം തന്നെയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 42 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയത്. വയനാട്ടിലും കോഴിക്കോടുമായാണ് കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്.

     അങ്കിള്‍ പൂര്‍ത്തിയാക്കി

    അങ്കിള്‍ പൂര്‍ത്തിയാക്കി

    ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രമായ അങ്കിളിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയമായിരുന്നു മുന്‍ ചിത്രമായ ഷട്ടറില്‍ പ്രതിപാദിച്ചത്. അതുകൊണ്ട് തന്നെ തിരക്കഥയൊരുക്കുന്നത് ജോയ് മാത്യുവാണെന്നറിഞ്ഞപ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വര്‍ധിക്കുന്നു.

    തിയേറ്ററുകളിലേക്ക് എത്തുന്നത്

    തിയേറ്ററുകളിലേക്ക് എത്തുന്നത്

    മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഷാംദത്ത് ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സ്, അജയ് വാസുദേവന്‍ ചിത്രമായ മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ ഇവയുടെ റിലീസിങ്ങ് തീയതി ഇതുവരയെും പുറത്തുവിട്ടിട്ടില്ല. അങ്കിളിന്റെ റിലീസിങ്ങ് തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

    42 ദിവസത്തെ ചിത്രീകരണത്തിന് ശേഷം പാക്ക് അപ്പ്

    42 ദിവസത്തെ ചിത്രീകരണത്തിന് ശേഷം പാക്ക് അപ്പ്

    വയനാട്ടിലും കോഴിക്കോടുമായാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്. വയനാട്ടിലെ ചിത്രീകരണത്തിനിടയില്‍ ആരാധകരോടൊപ്പം സംവദിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. താരജാഡയില്ലാതെ ആരാധകനോട് സംസാരിക്കുന്ന മമ്മൂട്ടിയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

    മമ്മൂട്ടിയെ അങ്കിളാക്കി

    മമ്മൂട്ടിയെ അങ്കിളാക്കി

    17 വയസ്സുള്ള പെണ്‍കുട്ടി അച്ഛന്‍രെ സുഹൃത്തിനെ അങ്കിളെന്നാണ് വിളിക്കുന്നത്. കുടുംബത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ അവള്‍ ആശ്രയത്തിനായി വിളിക്കുന്നതും അങ്കിളിനെയാണ്. സംഘര്‍ഷ ഭരിതമായ മുഹൂര്‍ത്തത്തിലൂടെയാണ് അങ്കിള്‍ നീങ്ങുന്നത്. ജോയ് മാത്യുവിന്റെ തിരക്കഥ എന്നത് ചിത്രത്തിന് മാറ്റ് കൂട്ടുമെന്നതില്‍ സംശയം വേണ്ട.

    വ്യത്യസ്തമായ ഗെറ്റപ്പുകളിലെത്തുന്നു

    വ്യത്യസ്തമായ ഗെറ്റപ്പുകളിലെത്തുന്നു

    ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കോമ്രേഡ് ഇന്‍ അമേരിക്കയിലൂടെ തുടക്കം കുറിച്ച കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദുല്‍ഖറിനെ തേച്ചിട്ട് പോയ നായിക മമ്മൂട്ടിയെ തേക്കുമോ എന്ന് കാത്തിരുന്ന് കാണാം.

    പ്രതീക്ഷകളോടെ ആരാധകര്‍

    പ്രതീക്ഷകളോടെ ആരാധകര്‍

    മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അങ്കിളിനായി. ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പനാണ് ക്യാമറാ വിഭാഗം കൈകാര്യം ചെയ്തിട്ടുള്ളത്. വിനയ ഫോര്‍ട്ട്, ആശ ശരത്ത്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, മുത്തുമണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

    English summary
    After the widely acclaimed Shutter, actor Joy Mathew is scripting Uncle which stars Mammootty in the lead. Gireesh Damodar, a former associate of Ranjith and Padmakumar, is making his directorial debut with this movie. After working continuously for 42 days, the team finally wrapped up the shoot last day in Kozhikode.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X