twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെന്നിന്ത്യയ്ക്ക് സണ്ണി ലിയോണിനെ നന്നേ പിടിച്ചു

    By Lakshmi
    |

    ബോളിവുഡില്‍ വന്നകാലത്തുതന്നെ വലിയ വാര്‍ത്തസൃഷ്ടിച്ച താരമാണ് സണ്ണി ലിയോണ്‍. മുമ്പെല്ലാം കനേഡിയന്‍ നീലച്ചിത്രതാരമെന്നാണ് സണ്ണിയെ വിശേഷിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാവരും ബോളിവുഡ് താരമെന്നുതന്നെയാണ് സണ്ണി ലിയോണിനെ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ സണ്ണി വെറും ബോളിവുഡ് താരം മാത്രമല്ല, തെന്നിന്ത്യയിലും പ്രിയംനേടിക്കഴിഞ്ഞു ഇവര്‍.

    വടക്കറിയെന്ന ചിത്രത്തിലെ ഐറ്റം നമ്പറുമായിട്ടാണ് സണ്ണി തെന്നിന്ത്യയിലേയ്‌ക്കെത്തിയത്. ഇപ്പോള്‍ താരത്തിന് തമിഴിലുംതെലുങ്കുമെല്ലാമായി കൈനിറയെ ചിത്രങ്ങളാണ്. മാദകതാരങ്ങളോട് എന്നും താല്‍പര്യക്കൂടുതല്‍ കാണിയ്ക്കാറുണ്ട് തെന്നിന്ത്യന്‍ സിനിമ. സണ്ണിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിയ്ക്കുന്നത്.

    ഒരു ഊര്‍ല രണ്ടു രാജ

    സണ്ണി ലിയോണിന് ഓഫറുകളുടെ പെരുമഴ

    സണ്ണി ലിയോണ് ലഭിച്ചിരിക്കുന്ന പുത്തന്‍ തമിഴ് ചിത്രമാണിത്. ഇതില്‍ കൊമേഡിയന്‍ പൊറോട്ട സൂരിയ്‌ക്കൊപ്പമാണ് സണ്ണി ചുവടുവെയ്ക്കാന്‍ പോകുന്നത്. വിമല്‍ നായകനായി എത്തുന്ന ചിത്രത്തിലെ സണ്ണിയുടെ ഗാനം ഹൈവേയില്‍ വച്ചാണ് ചിത്രീകരിക്കുക. 35 ലക്ഷം രൂപയാണ് ഐറ്റം നമ്പറിനായി സണ്ണിയ്ക്ക് ലഭിച്ചിരിക്കുന്നത്.

     ട്രഡീഷണല്‍ സണ്ണി

    സണ്ണി ലിയോണിന് ഓഫറുകളുടെ പെരുമഴ

    ടീഗ എന്ന തെലുങ്ക് ചിത്രത്തില്‍ പതിവ് ഗ്ലാമറസ് സ്റ്റൈല്‍ മാറ്റി പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞായിരിക്കും സണ്ണി ലിയോണ്‍ എത്തുക. ചുരുക്കിപ്പറഞ്ഞാല്‍ സണ്ണിയുടെ എല്ലാവരും ചൂഷണം ചെയ്യുന്ന ഗ്ലാമര്‍ സൈഡ് ടീഗയില്‍ ഉണ്ടാവില്ല.

    തെന്നിന്ത്യയില്‍ മൂന്ന് ചിത്രങ്ങള്‍

    സണ്ണി ലിയോണിന് ഓഫറുകളുടെ പെരുമഴ

    മൂന്ന് ചിത്രങ്ങളിലേയ്ക്ക് കൂടി സണ്ണിയെ കരാര്‍ ചെയ്യാനായി നിര്‍മ്മാതാക്കള്‍ ക്യൂവിലാണെന്നാണ് കേള്‍ക്കുന്നത്. സണ്ണി സമ്മതം മൂളുകയാണെങ്കില്‍ ഈ ചിത്രങ്ങളിലും താരത്തിന്റെ ത്രസിപ്പിക്കുന്ന പ്രകടനം കാണാന്‍ കഴിയും.

    ഭൂരിഭാഗവും ഐറ്റം നമ്പറുകള്‍

    സണ്ണി ലിയോണിന് ഓഫറുകളുടെ പെരുമഴ

    മൂന്ന് ചിത്രങ്ങളില്‍ രണ്ടെണ്ണത്തിലും സണ്ണിയുടെ ഐറ്റം നമ്പറാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. മൂന്നാമത്തെ ചിത്രത്തില്‍ സണ്ണിയ്ക്ക് വച്ചുനീട്ടാന്‍ പോകുന്നത് ചിത്രത്തിലെ നായികാവേഷമാണത്രേ.

     സാമ്രാജ്യം വിപുലമാക്കാന്‍

    സണ്ണി ലിയോണിന് ഓഫറുകളുടെ പെരുമഴ


    ബോളിവുഡില്‍ മാത്രമായി ഒതുങ്ങിനില്‍ക്കാനല്ല തന്റെ പ്ലാനെന്ന് സണ്ണി തെളിയിച്ചുകഴിഞ്ഞു. തമിഴിനോടും തെലുങ്കിനോടുമൊന്നും കരിയറിന്റെ കാര്യത്തില്‍ ഒരു വിവേചനവും സണ്ണി ലിയോണ്‍ കാണിയ്ക്കുന്നില്ല. 2015ലും സണ്ണിയുടെ സാന്നിധ്യം തെന്നിന്ത്യയിലുണ്ടാകുമെന്നകാര്യം ഉറപ്പായിക്കഴിഞ്ഞു.

    English summary
    It is raining offers for Sunny Leone from South film industries. Yes, she is foraying into South in a big way
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X