For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്ര കുരുത്തം കെട്ട പെണ്ണിനെ എന്തിനാ കൊണ്ടുവന്നത് ? സീമയ്ക്ക് നേരെ പൊട്ടിത്തെറിച്ച് ഐവി ശശി

  By Nihara
  |

  മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരദമ്പതികളിലൊരാളാണ് ഐവി ശശിയും സീമയും. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടനവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സൂപ്പര്‍ ഹിറ്റ് സംവിധായകന്‍, തൂലികയിലെഴുതിയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി മികച്ച പ്രകടനം പുറത്തെടുത്ത അഭിനേത്രി. വിശേഷണങ്ങള്‍ നീളുകയാണ്. ശാന്തി എന്ന നര്‍ത്തകിയായി സിനിമയിലേക്കെത്തിയ സീമയുടെ കരിയര്‍ മാറി മറിഞ്ഞത് ഐവി ശശി എന്ന സംവിധായകനിലൂടെയാണ്. സിനിമയ്ക്കുമപ്പുറത്ത് ജീവിതത്തിലും ഒന്നിച്ച ഇരുവരും മികച്ച കുടുംബ ജീവിതം നയിച്ചു വരികയാണ്.

  റാണ ദഗ്ഗുപതിയും ദുല്‍ഖറും നേരത്തെ പരിചയക്കാരായിരുന്നോ ? ഇതെപ്പോ സംഭവിച്ചു ? ഡിക്യു പറയുന്നത് !!

  ഐവി ശശി മലയാള സിനിമയ്ക്കു സമ്മാനിച്ചതാണ് സീമയെന്ന അഭിനേത്രിയെ. സിനമയ്ക്കുമപ്പുറം ജീവിതത്തിലും ആ പെണ്‍കുട്ടിയുടെ കൈ പിടിക്കാനുള്ള തീരുമാനം എടുത്തതിനും പിന്നിലും സിനിമയാണ്. താന്‍ കണ്ടെത്തിയ നായികയെ ജീവിത നായികയാക്കിയതിനു പിന്നിലുള്ള കഥ തുറന്നു പറയുകയാണ് ഐവി ശശി. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ തയ്യാറാക്കിയ തിരയും കാലവും എന്ന പുസ്തകത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് സംവിധായകന്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

  മമ്മൂട്ടിയും ജോഷിയും തമ്മില്‍ ശത്രുത ? വിവാദങ്ങള്‍ക്കുള്ള മറുപടിയുമായി മമ്മൂട്ടി

   കണ്ടത്

  ആദ്യമായി കണ്ടുമുട്ടിയത്

  നൃത്ത സംവിധായകനായിരുന്ന തങ്കപ്പന്‍ മാസ്റ്ററുടെ അസിസ്റ്റന്റ് കമലിനു കീഴില്‍ നൃത്തം പഠിക്കാനെത്തിയ കുഞ്ഞു പെണ്‍കുട്ടി. ശാന്തി എന്നായിരുന്നു അവളുടെ പേര്. സീമയെ ആദ്യമായി കണ്ടതിനെക്കുറിച്ച് ഐവി ശശി പറയുന്നത് ഇങ്ങനെയാണ്.

  വീഴ്ച

  നൃത്തത്തിനിടയില്‍ തളര്‍ന്നു വീഴുന്നത് പതിവായിരുന്നു

  നൃത്ത പഠനം പുരോഗമിക്കുന്നതിനിടയില്‍ ശാന്തി തളര്‍ന്നു വീഴുന്നതും ഛര്‍ദ്ദിക്കുന്നതും പതിവായിരുന്നു. വീഴുമ്പോഴൊക്കെ കമല്‍ അവളെ കളിയാക്കുമായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ തളര്‍ച്ച മാറ്റി അവള്‍ നൃത്തപഠനം തുടരുകയായിരുന്നു പതിവെന്ന് സംവിധായകന്‍ ഓര്‍ക്കുന്നു.

  ഉപനായിക

  ശ്രീദേവി പരിചയപ്പെടുത്തി

  പിന്നീടൊരിക്കല്‍ നടി ശ്രീദേവിയെ കാണാന്‍ ഹൈദരാബാദിലേക്ക് പോയപ്പോള്‍ ഉപനായികയായ ശാന്തിയെ താരം തനിക്കു പരിചയപ്പെടുത്തിയെന്ന് സംവിധായകന്‍ പറയുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഇദ്ദേഹം ചിലപ്പേള്‍ നിനക്ക് റോള്‍ തരുമെന്ന് ശ്രീദേവി പറഞ്ഞപ്പോള്‍ വളരെ പെട്ടെന്നു തന്നെ ശാന്തിയുടെ മറുപടിയും വന്നു. എല്ലാവരും ഇതു തന്നെയാണ് പറയുന്നതെന്നായിരുന്നു ശാന്തി പറഞ്ഞത്.

  ചൂടായി

  ചെരുപ്പിട്ട് നൃത്തം ചെയ്യുന്നത് കണ്ടപ്പോള്‍ സഹിച്ചില്ല

  ഉദയാ സ്റ്റുഡിയോയില്‍ വെച്ച് നൃത്തരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചെരുപ്പിട്ട് നൃത്തം ചെയ്യുകയായിരുന്ന ശാന്തിയെ കണ്ടപ്പോള്‍ സംവിധായകന് സഹിച്ചില്ല. ഇത്ര കുരുത്തം കെട്ട പെണ്ണിനെ എന്തിനാ കൊണ്ടുവന്നതെന്ന് ചോദിച്ച് താന്‍ ചൂടായെന്നും ഐവി ശശി പറയുന്നു.

  തിരിച്ചും ചൂടായി

  സീമ തിരിച്ചും ചൂടായി

  എന്തിനാണ് തന്നെ ഭരിക്കാന്‍ വരുന്നതെന്ന് ചോദിച്ച് സീമയും സംവിധായകനോട് ചൂടായി. ശാന്തിയുടെ നിഷ്‌കളങ്കതയും എടുത്തടിച്ചുള്ള മറുപടിയും സംവിധായകനെ ആകര്‍ഷിച്ചു. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്.

  വീണ്ടും കണ്ടു

  പിന്നീട് കണ്ടുമുട്ടിയത്

  ഇതാ ഇവിടെ വരെ എന്ന സെറ്റിലായിരുന്നു പീന്നീട് ശാന്തിയെ കണ്ടത്. ആ പടത്തിലെ ഡാന്‍സ് ട്രൂപ്പിലെ അംഗമായിരുന്നു ശാന്തി. തുടര്‍ന്ന് ഈ മനോഹര തീരം എന്ന സിനിമയിലും നൃത്തക്കാരിയായി അവര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

  ശാന്തിയില്‍ നിന്നും സീമയിലേക്ക്

  അവളുടെ രാവുകളിലൂടെ നായികയാക്കി

  1978 ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലാണ് സീമ ആദ്യമായി നായികയായി അഭിനയിച്ചത്. പല നായികമാരെയും പരിഗണിച്ചതിന് ശേഷമാണ് രാജിയാവാനുള്ള അവസരം സീമയെ തേടിയെത്തിയത്. ആ ചിത്രത്തിലൂടെ സീമ മലയാളികള്‍ക്ക് സുപരിചിതയായി മാറുകയായിരുന്നു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും താരത്തെ തേടിയെത്തി.

  സംഭവിച്ചത്

  പ്രണയം അറിയാതെ സംഭവിക്കുകയായിരുന്നു

  അവളുടെ രാവുകള്‍ ചിത്രീകരണ സമയത്താണ് സീമയും ഐവി ശശിയുെ പ്രണയത്തിലാകുന്നത്. നിന്നെ എനിക്കിഷ്ടമാണെന്ന് പറഞ്ഞ് നേരെ പ്രണയത്തിലേക്ക് കടക്കുകയായിരുന്നു. തങ്ങള്‍ക്കിടയിലെ പ്രണയം അറിയാതെ സംഭവിക്കുകയായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്.

  പ്രതികരണം

  ആദ്യമായി തുറന്നു പറഞ്ഞത്

  കമല്‍ഹാസനോടായിരുന്നു സീമയുമായുള്ള പ്രണയത്തെക്കുറിച്ച് ഐവി ശശി ആദ്യം തുറന്നു പറഞ്ഞത്. നന്നായി ശാന്തി നല്ല കുട്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നീടാണ് എല്ലാവരും ഈ പ്രണയെത്തക്കുറിച്ച് അറിഞ്ഞു തുടങ്ങിയത്.

  സീമ പറഞ്ഞത്

  വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പെട്ടെന്ന് വേണം

  വിവാഹത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് സീമയായിരുന്നു. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വേണമെന്നായിരുന്നു സീമ ആവശ്യപ്പെട്ടത്. 1980 ഓഗസ്റ്റ് 29 ന് ചെന്നൈയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.

  English summary
  IV Sasi talk about his love with Seema.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X