For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകരെ രസിപ്പിക്കാന്‍ ജാന്‍എമൻ എത്തുന്നു, ട്രെയിലര്‍ പുറത്തിറക്കി മമ്മൂട്ടി!

  |

  ഒടിടി ഡാര്‍ക്ക്‌ ത്രില്ലറുകളും,ക്രൈം ത്രില്ലർ സിനിമകളും മാത്രം വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രേക്ഷകരെ ഒരുമിച്ചിരുത്തി തിയേറ്ററില്‍ പൊട്ടിചിരി പടര്‍ത്താന്‍ യുവതാരങ്ങളെ അണിനിരത്തി നവാഗതനായ സംവിധായകന്‍ ചിദംബരം ഒരുക്കിയ കമ്പ്ലീറ്റ്‌ ഫാമിലി ഫണ്‍ എൻ്റർടെയ്നർ സിനിമയാണ് ജാന്‍എമൻ. യുവാക്കളെയും കുടുംബപ്രേക്ഷകരേയും ഒരു പോലെ ചിരിപ്പിക്കുന്ന, രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്നുറപ്പിക്കാവുന്ന ഒരത്യുഗ്രൻ ട്രൈലറാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

  കാനഡയുടെ ദൃശ്യ ഭംഗിയില്‍ ആരംഭിക്കുന്ന സിനിമ ബേസില്‍ ജോസഫ്‌ അവതരിപിക്കുന്ന,ജോയ്മോന്‍' എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ജോയ്മോന്റെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന എകാന്തതയും ഒറ്റപ്പെടലിനെയും അതിജീവിക്കാന്‍ തന്‍റെ 30ആം പിറന്നാള്‍ നാട്ടിലെ പഴയ സഹപാഠികളുടെ കൂടെ ആഘോഷിക്കുവാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന ജോയ്മോന്‍ നേരിടേണ്ടിവരുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയുടെ പശ്ചാത്തലം.

  janeman movie image

  യുവതാരങ്ങളുടെ ഇടയില്‍ നിര്‍ണായകമായ ഒരു റോളില്‍ ആണ് ലാല്‍ എത്തുന്നത്. കുറെ നാളുകൾക്കു ശേഷം ആണ് സംവിധായകനും കൂടിയായ ലാൽ ഇങ്ങനെയൊരു കഥാപാത്രം ചെയ്യുന്നത് എന്നാണ് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അർജുൻ അശോകൻ, ബേസിൽ ജോസഫ്, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ശരത് സഭ തുടങ്ങിയ യുവ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു.

  പോസ്റ്ററുകൾക്കും , ഗാനത്തിനും പ്രേക്ഷകരുടേയും യുവാക്കളുടേയും ഇടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിന് ശേഷം പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് പോസ്റ്ററും വമ്പൻ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ചിത്രത്തിന്റെ കണ്ടന്റുകൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ തന്നെ യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചേരുവകളുള്ള ചിത്രമായിരിക്കും ജാൻ-എ-മൻ എന്നുറപ്പിക്കാം.

  ദീപിക-രണ്‍വീര്‍ വിവാഹവിരുന്നില്‍ പങ്കെടുക്കാതെ മുന്‍ കാമുകന്‍ രണ്‍ബീര്‍; അവന്‍ അങ്ങനെ തന്നെയാണെന്ന് നടി

  വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ സജിത്ത് കൂക്കൾ, ഷോൺ ആന്റണി എന്നിവർ നിർമ്മാണ പങ്കാളികളാക്കുന്നു. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ P എബ്രഹാം എന്നിവരാണ്. വിഷ്ണു താണ്ടശ്ശേരി ആണ് സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി അടക്കമുള്ള സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫി നിർവഹിച്ച വിഷ്ണു ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകൻ ആകുന്ന ചിത്രം കൂടിയാണ് ഇത്.

  Dulquer Salman’s Kurup hits 1500 theaters on November 12 | Filmibeat Malayalam

  സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, ഓഫ് ലൈൻ മാർക്കറ്റിംഗ് ആതിര ദിൽജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്. ഐക്കൺ സിനിമാസ് നവംബർ 19ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

  പാട്ട് ഹോട്ടല്ലേ, ആ ഇടുപ്പില്‍ വച്ച് ചപ്പാത്തി ചുട്ടാലോ? നിര്‍മ്മാതാവിന്റെ ചോദ്യത്തെപ്പറ്റി മല്ലിക ഷെറാവത്ത്

  Read more about: movie
  English summary
  Ja Ne Man Movie Trailer Released
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X