twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി മുഖ്യാതിഥിയായ ചടങ്ങില്‍ ശ്രദ്ധേയായ ആദ്യകാല നായികയും മകളും, എന്താ കാര്യം?

    By Aswini
    |

    Recommended Video

    80കളിലെ സുന്ദരി ജലജ റസൂൽ പൂക്കുട്ടിയുടെ സിനിമയിലോ?? | filmibeat Malayalam

    തൃശ്ശൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് കഴിഞ്ഞ ദിവസം 'ദ സൗണ്ട് സ്റ്റോറി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നു. റസൂല്‍ പൂക്കുട്ടി നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍വ്വഹിച്ചത് മമ്മൂട്ടിയാണ്. തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദത്തെ കുറിച്ച് പറയുന്ന സിനിമയാണ് 'ദ സൗണ്ട് സ്റ്റോറി'.

    പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ ശരിക്കുള്ള സൗണ്ട് കേട്ടിട്ടുണ്ടോ.. കേള്‍ക്കണോ..??പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ ശരിക്കുള്ള സൗണ്ട് കേട്ടിട്ടുണ്ടോ.. കേള്‍ക്കണോ..??

    ഓഡിയോ ലോഞ്ചിന് മമ്മൂട്ടിയും റസൂല്‍ പൂക്കുട്ടിയു സത്യന്‍ അന്തിക്കാടുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ ചടങ്ങില്‍ പ്രതീക്ഷിക്കാത്ത ഒരാളിലാണ് പ്രേക്ഷകരുടെ കണ്ണ് മുട്ടിയത്. എഴുപതുകളിലെ ശാലീന സുന്ദരി ജലജ. ജലജ എന്താ റസൂല്‍ പൂക്കുട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ എന്നായി സംശയം

    ജലജയും മകളും

    ജലജയും മകളും

    ജലജ മാത്രമല്ല, മകളും തൃശ്ശൂരില്‍ വച്ചു നടന്ന ദ സൗണ്ട് സ്‌റ്റോറിയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു. വേദിയിലും സദസ്സിലും ജലജ ആകര്‍ഷമാകുകയും ചെയ്തു.

    എന്താ കാര്യം

    എന്താ കാര്യം

    ജലജയ്ക്ക് ഈ ചിത്രവുമായി എന്തെങ്കിലുംബന്ധമുണ്ടോ. നല്ല വേഷങ്ങള്‍ ലഭിച്ചില്‍ അഭിനയിക്കും എന്ന് പറഞ്ഞ ജലജ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടോ. ജലജയുടെ മകള്‍ സിനിമയില്‍ അഭിനയിക്കുന്നതായ വാര്‍ത്തകളുണ്ടായിരുന്നല്ലോ.. മകള്‍ ഈ സിനിമയിലുണ്ടോ... എന്നൊക്കെയാണ് ചോദ്യങ്ങളുയര്‍ന്നത്..

    വെറുതേ വന്നു

    വെറുതേ വന്നു

    എന്നാല്‍ അധികം ആലോചിച്ച് തല പുകയ്‌ക്കേണ്ടതില്ല. ജലജയ്ക്കും ഈ സിനിമയ്ക്കും നേരിട്ട് ബന്ധമൊന്നുമില്ല. റസൂല്‍ പൂക്കുട്ടിയുടെ അടുത്ത സുഹൃത്താണ് ജലജ. അതുകൊണ്ട് തന്നെ പൂക്കുട്ടി നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു!!

    ദ സൗണ്ട് സ്റ്റോറി

    ദ സൗണ്ട് സ്റ്റോറി

    തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദ വിരുന്നിനെ കുറിച്ചാണ് ദ സൗണ്ട് സ്‌റ്റോറി എന്ന ചിത്രം കഥ പറയുന്നത്. അന്ധനായ ഒരാളുടെ പൂരത്തിന്റെ അനുഭവമാണ് സിനിമ. റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍ നിന്ന് പ്രശാന്ത് പ്രഭാകരാണ് ദ സൗണ്ട് സ്‌റ്റോറി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത്.

    ജലജ സിനിമകളില്‍

    ജലജ സിനിമകളില്‍

    എഴുപതുകളുടെ അവസാനത്തിലാണ് ജലജ സിനിമയിലെത്തിയത്. എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ശാലിനി എന്റെ കൂട്ടുകാരി, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, രണ്ട് പെണ്‍കുട്ടി, രാഗം താനം പല്ലവി, വേനല്‍ തുടങ്ങിയ ഒത്തിരി ചിത്രങ്ങള്‍ ചെയ്തു. വേനല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

    സിനിമ വിട്ടത്

    സിനിമ വിട്ടത്

    1993 ല്‍ വിവാഹം കഴിഞ്ഞതോടെ ജലജ സിനിമയില്‍ നിന്ന് വിട്ടു നിന്നു. വിവാഹ ശേഷം ദുബായിലേക്ക് പോയ ജലജയ്ക്ക് പിന്നീട് സിനിമയെ കുറിച്ച് ആലോചിക്കാന്‍ സമയമില്ലായിരുന്നു. ഭര്‍ത്താവിന്റെയും മകളുടെയും കാര്യം നോക്കി ദുബായില്‍ തിരക്കിലായി.

    മടങ്ങിവരുമോ?

    മടങ്ങിവരുമോ?

    സിനിമ ഇനി ചെയ്യില്ല എന്ന് പറഞ്ഞിട്ടല്ല ഞാന്‍ പോയത്. സിനിമ ഇനിയും ചെയ്യുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കും. മകള്‍ ഇപ്പോള്‍ എന്റെ കൂടെയില്ല. യു എസില്‍ പഠിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ഫ്രീ ആണ്. നല്ല വേഷം ലഭിച്ചാല്‍ അഭിനയിക്കും എന്ന് ജലജ പറഞ്ഞിരുന്നു

    English summary
    Jalaja at Resul pookutty film ''The sound Story'' musicl lauch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X