Just In
- 2 min ago
നമ്മുടെ പരിചയത്തിൽ ഇയാളുടെ സ്വഭാവം ഉള്ള ഒരാൾ കാണും! വെള്ളം ഫസ്റ്റ്ലുക്കുമായി ജയസൂര്യ
- 22 min ago
ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍സ് പ്രഖ്യാപിച്ചു! ആധിപത്യം പുലര്‍ത്തി നെറ്റ്ഫ്ളിക്സ്
- 44 min ago
വേദാന്തം ഐപിഎസ്! മോഹൻലാലിന്റെ ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്ടര്‍ പുറത്ത്...
- 1 hr ago
കാജല്‍ അഗര്‍വാള്‍ പ്രണയത്തില്‍ പെട്ടോ... സൂചന നല്കി നടി
Don't Miss!
- Sports
ഐ ലീഗില്‍ ഐസ്വാളിന് ത്രില്ലര്‍ ജയം; ഇന്ത്യന്‍ ആരോസിന് രണ്ടാം തോല്‍വി
- News
മാലിന്യം കളയാൻ വീടിന് പുറത്തിറങ്ങി; പെൺകുട്ടിയെ തട്ടിക്കൊണ്ടിപോയി കൂട്ടബലാത്സംഗത്തിനിരയാക്കി!
- Finance
ഭാരത് ബോണ്ട് ഇടിഎഫ്; സബ്സ്ക്രൈബ് ചെയ്യണമെന്നുണെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Technology
സ്മാട്ട്ഫോൺ വാങ്ങുമ്പോൾ ഒരു കിലോ ഉള്ളി സൗജന്യം
- Automobiles
വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട
- Lifestyle
വിഷമിക്കേണ്ടി വരുന്ന രാശിക്കാർ ഇന്ന് ഇവരാണ്
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
ഇതുവരെ കണ്ടവരെല്ലാം അത് പറഞ്ഞു! ജല്ലിക്കെട്ട് നിരാശപ്പെടുത്തില്ല! സിനിമയെ വാഴ്ത്തി വിദേശ നിരൂപകര്‍!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമായിരുന്നു ഇത്. വേറിട്ട ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ ലിജോയുടെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സിനിമ കണ്ടവരെല്ലാം ചിത്രത്തെ വാഴ്ത്തി എത്തിയിരിക്കുകയാണ്. റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ സിനിമ. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ജല്ലിക്കെട്ടിനെ തിരഞ്ഞെടുത്തുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ആന്റണി വര്‍ഗീസ്, സാബു മോന്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ജല്ലിക്കെട്ടിലെ പ്രധാന താരങ്ങള്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഈ സിനിമാനുഭവത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്നാണ് വിദേശത്തെ നിരൂപകര്‍ പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി മാസ്റ്റര്‍ സംവിധായകനാണെന്നാണ് പലരും അഭിപ്രായപ്പെട്ടിട്ടുള്ളത്. ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരും ഇതിനകം തന്നെ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ഇതുവരെ കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞതോടെ സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങളൊന്നും താരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമോഷണല്‍ പോസ്റ്ററുകളുമൊക്കെയാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ലിജോയും സംഘവും നിരാശപ്പെടുത്തില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രേക്ഷകര്‍.
മഞ്ജു വാര്യര്‍ സുരക്ഷിത സ്ഥലത്താണ്! 'കയറ്റ'ത്തിനിടയില്‍ കുരുങ്ങിയെങ്കിലും ആശ്വാസ വാര്‍ത്തയെത്തി!