twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാണി ജയറാമും ജയചന്ദ്രനും വീണ്ടും

    By Nirmal Balakrishnan
    |

    ജയചന്ദ്രനും വാണി ജയറാമും പ്രണയാദ്രമായൊരു ഗാനം ആലപിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 1983 എന്ന ചിത്രത്തിലൂടെയാണ് ഈ സ്വരമാധുരികള്‍ വീണ്ടുമെത്തുന്നത്. ഗോപിസുന്ദര്‍ സംഗീതം നല്‍കിയ ഓലഞ്ഞാലിക്കുരുവി എന്ന ഗാനമാണ് ഇവര്‍ ആലപിക്കുന്നത്.

    ഇന്ത്യന്‍ ടീം ക്രിക്കറ്റില്‍ ലോകകപ്പ് നേടിയ വര്‍ഷമായിരുന്നു 1983. ഈ വര്‍ഷം തന്നെയാണ് ക്രിക്കറ്റ് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കു പടര്‍ന്നതും. അക്കാലത്തെ മലയാളത്തിലെ മികച്ച ഗായക കൂട്ടുകെട്ടായിരുന്നു ജയചന്ദ്രന്‍ വാണി ജയറാമിന്റെത്. അതുകൊണ്ടു തന്നെ അക്കാലത്തേക്ക് പ്രേക്ഷകരെ പെട്ടെന്നു കൊണ്ടുപോകാന്‍ വേണ്ടിയാണ് സംവിധായകന്‍ ഈ കൂട്ടുകെട്ടിനെ കൊണ്ടുവരുന്നത്.

    ചിത്രത്തിനു തിരക്കഥയെഴുതിയ അനൂപ് മേനോനാണ് ഇങ്ങനെയൊരു ആശയം കൊണ്ടുവരുന്നത്. അനൂപ് തിരക്കഥയെഴുതിയ ട്രിവാന്‍ഡ്രം ലോഡ്ജില്‍ അനൂപിന്റെ അച്ഛനായി അഭിനയിച്ചത് ജയചന്ദ്രനായിരുന്നു. അങ്ങനെ ഒരു ബന്ധം കൂടി അവര്‍ക്കിടയിലുണ്ട്. യുവത്വങ്ങളുടെ ഓര്‍മകളെ അക്കാലത്തെ നാടന്‍വഴികളിലേക്കു കൊണ്ടുപോകും വിധമാണ് ഗോപീസുന്ദര്‍ സംഗീതമൊരുക്കിയിരിക്കുന്നത്.

    നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. നിവിന്‍ രമേശന്‍ എന്ന നായകനെ അവതരിപ്പിക്കുമ്പോള്‍ നിക്കി ഗില്‍റാണി എന്ന ബാംഗ്ലൂര്‍ സ്വദേശിയാണ് രമേശന്റെ കാമുകി മഞ്ജുളയെ അവതരിപ്പിക്കുന്നത്. രമേശനും മഞ്ജുളയും പാടുന്ന ഗാനമാണ് ജയചന്ദ്രന്‍ വാണി ആലപിക്കുന്നത്. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഇങ്ങനെയൊരു സംഗമം.

    English summary
    Legendary singers P Jayachandran and Vani Jayaram croons together to the tunes of Gopi Sunder for the movie 1983
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X