twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമും അക്കു അക്ബറും വീണ്ടും

    By Lakshmi
    |

    ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ജയറാമിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു അക്കു അക്ബറിന്റെ വെറുതേ ഒരു ഭാര്യ. ദാമ്പത്യത്തിന്റെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമാണ് നേടിയത്. നടി ഗോപികയ്ക്കും ഈ ചിത്രം ഏറെ മൈലേജ് നല്‍കി.

    ഒരിടവേളയ്ക്ക് ശേഷം അക്കുവും ജയറാമും വീണ്ടും ഒന്നിച്ചപ്പോഴും മോശമല്ലാത്ത വിജയമാണ് സംഭവിച്ചത്. ഗോപികയുടെ തിരിച്ചുവരവ് ചിത്രമെന്ന നിലയ്ക്കുകൂടി ശ്രദ്ധ നേടിയ ഭാര്യ അത്ര പോരയെന്ന ചിത്രത്തിലൂടെ അക്കു-ജയറാം കൂട്ടുകെട്ട് ക്ലിക്കായി. ഇപ്പോഴിതാ മൂന്നാമതും ഇവര്‍ ഒന്നിയ്ക്കാന്‍ പോവുകയാണ്. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ജയറാമാണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ ജയറാം ഒരു ആയുര്‍വേദ ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നതെന്ന് അക്കു പറയുന്നു. ഡോക്ടറുടെ ജീവിതത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളെ കോര്‍ത്തിണിക്കിയാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് അക്കു പറയുന്നു.

    പൂര്‍ണമായും ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നും അക്കു പറയുന്നു. ഉദയകൃഷ്ണന്‍-സിബി കെ തോമസ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ ആരെല്ലാമാണ് അവതരിപ്പിക്കുന്നതെന്ന കാര്യം തീരുമാനിച്ചുവരുന്നതേയുള്ളു. ഒക്ടോബറോട് ഇതിന്റെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്ന് സംവിധായകന്‍ പറയുന്നു.

    English summary
    Jayaram and director Akku Akbar were successful in entertaining their audience twice, Now, the team is back again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X