twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    18 മണിക്കൂറോളമാണ് അവിടെ കുരുങ്ങിയത്! ഭീതിജനകമായ അനുഭവം പങ്കുവെച്ച് ജയറാമും കുടുംബവും!

    By Nimisha
    |

    ഇന്നുവരെയില്ലാത്തത്ര ദുരിതമാണ് ഇത്തവണത്തെ മഴക്കാലം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായെത്തിയ പേമാരിക്ക് മുന്നില്‍ വിറുങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമൊക്കെയായി നിരവധി പേര്‍ക്കാണ് വീടുകളും സമ്പാദ്യവുമൊക്കെ നഷ്ടമായത്. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ചിലര്‍. കേരളത്തെ സഹായിക്കുകയെന്ന ദൗത്യവുമായി തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്.

    ജോജു ജോര്‍ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, മല്ലിക സുകുമാരന്‍, അനന്യ, മുന്ന തുടങ്ങിയവരുടെ വീടുകളില്‍ വെള്ളം കയറിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചത്. നിമിഷനേരം കൊണ്ടാണ് രക്ഷാപ്രവര്‍ത്തകര്‍ അവരെ സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചത്. ചെന്നൈയില്‍ നിന്നും കുടുംബസമേതം നാട്ടിലേക്ക് വരുന്നതിനിടയില്‍ കുതിരാനിലെ മണ്ണിടിച്ചിലില്‍ തങ്ങളും പെട്ടുപോയിരുന്നുവെന്ന് ജയറാം പറഞ്ഞിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

    കുടുംബസമേതം കേരളത്തിലേക്ക്

    കുടുംബസമേതം കേരളത്തിലേക്ക്

    ചെന്നൈയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ കുതിരാനില്‍ പെട്ടുപോയ അനുഭവത്തെക്കുറിച്ചാണ് താരം വിവരിക്കുന്നത്. പാലക്കാട് കുതിരാനില്‍ നടന്ന മണ്ണിലിടച്ചിലിനെത്തുടര്‍ന്നാണ് തങ്ങളും കുരുങ്ങിപ്പോയത്. 18 മണിക്കൂറിന് ശേഷമാണ് അവിടെ നിന്നും നീങ്ങിയത്. തങ്ങളുടെ സുരക്ഷയും മറ്റ് കാര്യങ്ങളും കൃത്യമായി ഒരുക്കിത്തന്നത് കേരള പോലീസായിരുന്നു. തങ്ങളുടെ മാത്രമല്ല നിരവധി പേരുടെ ജീവനാണ് അവര്‍ രക്ഷിച്ചത്.

     കേരള പോലീസിന് നന്ദി

    കേരള പോലീസിന് നന്ദി

    പോലീസ് കോര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ച് ഭക്ഷണവും സഹായവും നല്‍കിയാണ് അവര്‍ തങ്ങളെ വിട്ടത്. ഈ അവസരത്തില്‍ കേരള പോലീസിനും സര്‍ക്കാരിനുമാണ് തങ്ങള്‍ നന്ദി പറയുന്നത്. ദുരിതബാധിതരെ സഹായിക്കുന്നതിനായി അഹോരാത്രം പോരാടുന്നവരെക്കുറിച്ച് നിരവധി പേരാണ് വാചാലരായത്. തന്നെയും കുടുംബത്തെയും മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയതെന്ന് സലീം കുമാറും പറഞ്ഞിരുന്നു.

    മണിക്കൂറുകള്‍ക്ക് ശേഷം കൊച്ചിയിലേക്ക്

    മണിക്കൂറുകള്‍ക്ക് ശേഷം കൊച്ചിയിലേക്ക്

    മണിക്കൂറുകള്‍ക്ക് ശേഷമാണ് തങ്ങള്‍ കൊച്ചിയിലേക്ക് എത്തിയതെന്നും ആലുവയിലെ ക്യാംപ് സന്ദര്‍ശിച്ചിരുന്നുവെന്നും കൂടുതല്‍ ക്യാംപുകള്‍ സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പിലുമാണെന്നും അദ്ദേഹം പറയുന്നു. രണ്ട് വാഹനങ്ങളില്‍ നിറയെ സാധനങ്ങളുമായാണ് തങ്ങള്‍ പോവുന്നത്. തന്റെ വണ്ടിയിലും മുന്നിലുള്ള കാളിദാസന്റെ ജീപ്പിലും അവശ്യ സാധനങ്ങളുമുണ്ടെന്നും അദ്ദേഹം പറയുന്നു.

    കൂടുതല്‍ സാധനങ്ങള്‍ എത്തിക്കും

    കൂടുതല്‍ സാധനങ്ങള്‍ എത്തിക്കും

    താന്‍ ബ്രാന്‍ഡ് അംബാസഡറായ രാംരാജ് കൂടുതല്‍ വസ്ത്രങ്ങള്‍ എത്തിക്കുമെന്നും മറ്റൊരു സുഹൃത്ത് മുണ്ടുകളും വെള്ളവും എത്തിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. പനമ്പിള്ളി നഗറിലെ ക്യാംപില്‍ സാധനങ്ങള്‍ തീര്‍ന്നിട്ടുണ്ടെന്നും കുട്ടികള്‍ക്ക് നല്‍കാനുള്ള സാധനങ്ങളാണ് തീര്‍ന്നുപോയതെന്നും അവ എത്തിക്കാനുള്ള ശ്രമത്തില്‍ എല്ലാവരും പങ്കുചേരണമെന്നും താരം അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍വതിയും ഇക്കാര്യത്തിനായി ആവശ്യപ്പെട്ടിരുന്നു.

    ഫേസ്ബുക്ക് ലൈവ് കാണാം

    ജയറാമിന്റെ ഫേസ്ബുക്ക് ലൈവ് കാണൂ.

    English summary
    Jayaram shares about his experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X