twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യ കുമ്പസരിക്കാന്‍ പോകുന്നു...

    By Sruthi K M
    |

    അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുമ്പസാരത്തില്‍ ജയസൂര്യ നായകനാകും. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സൂപ്പര്‍ ചിത്രത്തിനുശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുമ്പസാരം. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും കുമ്പസാരം.

    ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിനുശേഷം ഹണി റോസും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കുമ്പസാരം. വിനീത്, പ്രിയങ്ക, ടിനി ടോം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കും. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

    jayasurya

    ആല്‍ബിയുടെ ക്യാമറയിലാണ് കുമ്പസാരം എന്ന ചിത്രം ഒരുങ്ങാന്‍ പോകുന്നത്. വിഷ്ണു മോഹന്‍സിതാര ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കും. ഫ്രെയിംസ് ആന്‍ഡ് ഇന്നവിറ്റബിള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

    ആട് ഒരു ഭീകര ജീവിയാണ്, ആമയും മുയലും എന്നീ വ്യത്യസ്ത ചിത്രങ്ങളാണ് ഈ വര്‍ഷം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ജയസൂര്യയുടെ മറ്റു ചിത്രങ്ങള്‍. രമ്യാനമ്പീശന്‍ നായികയാകുന്ന ജിലേബി എന്ന ചിത്രത്തിലും ജയസൂര്യയാണ് നായകന്‍.

    English summary
    actor Jayasurya new film kumbasaram directed by Aneesh anwar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X