For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായിരിക്കും, 'സണ്ണി'യെ കുറിച്ച് ജയസൂര്യ

  |

  മികച്ചതും ആകർഷകവുമായ മലയാളം സിനിമകൾ പ്രേക്ഷകർക്ക് തുടർച്ചയായി സമ്മാനിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ഇന്ന് ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സണ്ണിയുടെ ആഗോള പ്രീമിയർ പ്രഖ്യാപിച്ചു. രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ ജയസൂര്യയാണ് നായകൻ. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്ന് നിർമ്മിച്ച സണ്ണി ഇരുവർ ഒരുമിക്കുന്ന എട്ടാമത്തെ ചിത്രമാണ്. ഈ സസ്‌പെൻസ്-ഡ്രാമ ഒരു നടനെന്ന നിലയിൽ ജയസൂര്യയുടെ നൂറാമത്തെ ചിത്രമായതിനാൽ ഒരു വലിയ നാഴികക്കല്ലാണ്. 2021 സെപ്റ്റംബർ 23 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ഇന്ത്യയിലും 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും സണ്ണി സ്ട്രീമിംഗിന് ലഭിക്കും.

  jayasurya

  നെറ്റിയിൽ സിന്ദൂരം ചാർത്തി ഋഷിക്കൊപ്പം നവവധുവായി സൂര്യ, കൂടെവിടെയിൽ വിവാഹം, സൂചന നൽകിയ ബിബിൻ

  തന്റെ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി (ജയസൂര്യ) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അവൻ ജീവിതത്തിൽ സന്പാദിച്ചതെല്ലാം, അവന്റെ സ്നേഹം, പണം, ഉറ്റ സുഹൃത്ത്, എല്ലാം അവന് നഷ്ടമായി. പൂർണ്ണമായി തകർന്നും നിരാശനുമായ അദ്ദേഹം ആഗോള പകർച്ചവ്യാധിയുടെ നടുവിൽ ദുബായിൽ നിന്ന് കേരളത്തിലേക്ക് എത്തുകയും സമൂഹത്തിൽ നിന്ന് സ്വയം പിൻവലിഞ്ഞ് ഒരിടത്ത് ഒതുങ്ങി കൂടുകയും ചെയ്യുന്നു. ഒരു വൈകാരിക പ്രക്ഷുബ്ധതയിൽ കുടുങ്ങി, സാവധാനത്തിൽ സ്വയം നശിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, സണ്ണി അപരിചിതരായ ചിലരുമായി സൗഹൃദം സ്ഥാപിച്ചു. ഏഴ് ദിവസങ്ങൾക്കുള്ളിൽ സണ്ണിയുടെ കാഴ്ചപ്പാട് മാറി മറിയുന്നു. ഏറ്റവും മികച്ച ബാക്ക്ഗ്രൗണ്ട് സ്കോർ സുന്ദരമാക്കിയ സിനിമയിൽ തുടക്കം മുതൽ അവസാനം വരെ മികച്ച നാടകീയതയും സസ്‌പെൻസും സമന്വയിപ്പിച്ചിട്ടുണ്ട്.

  "പ്രേക്ഷകർക്ക് വൈകാരിക ഉന്മേഷത്തോടെയുള്ള കഥകൾ ഇഷ്ടമാണ്, കൂടാതെ സണ്ണി പോലുള്ള ഒരു സിനിമ ലളിതമായ മനുഷ്യ വികാരങ്ങളുടെ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു, ആഖ്യാനം പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കഥാപാത്രത്തെ സ്നേഹിക്കാൻ അത് പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു," ആമസോൺ പ്രൈം വീഡിയോയിലെ കണ്ടൻറ് മേധാവിയും ഡയറക്ടറുമായ വിജയ് സുബ്രഹ്മണ്യം പറഞ്ഞു. . " ഞങ്ങളുടെ മലയാളം ലൈബ്രറിക്ക് ഒരു മികച്ച കൂട്ടിച്ചേർക്കലായി ഈ ശക്തമായ സിനിമയെ അവതരിപ്പിക്കാൻ ഡ്രീംസ് എൻ ബിയോണ്ടുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ സണ്ണി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

  മകളുടെ പേര് കണ്ടെത്തിയത് 9ാം ക്ലാസിൽ , റോയയുടെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി ആര്യ

  "ഒരു വൈകാരിക പ്രതിസന്ധിയിൽ സ്വയം കണ്ടെത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സണ്ണി. തികച്ചും അപരിചിതരുമായുള്ള ആശയവിനിമയവും പെട്ടെന്നുള്ള സംഭവങ്ങളും ഇടപെടലുകളും അദ്ദേഹത്തിൻറെ പ്രതീക്ഷയും ആഹ്ലാദവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന കഥയാണിത്" നടനും നിർമ്മാതാവുമായ ജയസൂര്യ പറഞ്ഞു. ഒരു നടനെന്ന നിലയിൽ ഇത് എന്റെ നൂറാമത്തെ ചിത്രമാണ്, എൻറെ അഭിനയ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായിരിക്കും ഇത്. രഞ്ജിത്തുമായി ചേർന്ന് നേരത്തെ നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇത് ശരിക്കും സവിശേഷമാണ്. എന്റെ 100 -മത്തെ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കാൻ പോകുന്നതിലും 240 രാജ്യങ്ങളിലുടനീളമുള്ള ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നതിലും എനിക്ക് ഏറെ സന്തോഷമുണ്ട്.

  മമ്മൂക്കയുടെ രാക്ഷസ രാജാവ് ശരിക്കും രാക്ഷസ രാമനായിരുന്നു..നാദിർഷയും പേരുമാറ്റും

  "എന്റെ ഹൃദയത്തോട് വളരെ ചേർന്നു നിൽക്കുന്ന ഒരു ചിത്രമാണ് സണ്ണി. അതുല്യമായ ഈ ആഖ്യാനം ഒരൊറ്റ കഥാപാത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്, ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ജയസൂര്യയെ പോലൊരു നടനെ ലഭിച്ചതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. "സണ്ണിയുടെ നിർമ്മാതാവും എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത്ത് ശങ്കർ പറഞ്ഞു. " സങ്കീർണ്ണമായ മനുഷ്യ വികാരളെ ശ്രദ്ധാപൂർവ്വം ഞങ്ങൾ തിരക്കഥയിൽ തുന്നിചേർത്തിട്ടുണ്ട്. പ്രേക്ഷകർക്ക് ഇത് അനുഭവിച്ചറിയാനാകും. പ്രേക്ഷകർക്ക് ഞങ്ങളുടെ ഈ സിനിമ ഇഷ്ടമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ സൃഷ്ടി ആഗോള പ്രേക്ഷകർക്ക് മുന്നിലെത്തുന്ന, ആമസോൺ പ്രൈം വീഡിയോയിലെ പ്രീമിയറിനായി ഞാൻ കാത്തിരിക്കുകയാണ്.

  Read more about: jayasurya ott
  English summary
  Jayasurya’s Movie ‘Sunny’ Streaming On Amazon Prime, releasing Date Out,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X