For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട്: ജയസൂര്യ ചിത്രം "വെള്ളം" തിയേറ്ററുകളിൽ, തീയതി പുറത്ത്

  |

  കോവിഡ് പ്രതിസന്ധി സിനിമ മേഖലയെയും തളർത്തിയപ്പോൾ ഒരു കൈത്താങ്ങായി നിന്ന നിരവധി സിനിമ പ്രവർത്തകർ ഉണ്ട്. സിനിമ ജീവിതവും സ്വപ്നവുമാക്കിയ ഓരോ മനസിനെയും കോവിഡ് തളർത്തിയെങ്കിലും തിരിച്ചു വരവിന്റെ ഉണർവിലാണ് എല്ലാവരും. ഈ ജനുവരി 22ന് "വെള്ളം" എന്ന ജയസൂര്യ ചിത്രം വരുന്നതോടെ മലയാള സിനിമയും കരകയറാനുള്ള ആദ്യ പടി കീഴടക്കും. ഒരു മഹാമാരിയ്ക്കും തങ്ങളെ തോൽപിക്കാൻ കഴിയില്ലെന്നുള്ള വാക്കുമായി മുന്നോട്ടു വരുകയാണ് "വെള്ളം" സിനിമയുടെ നിർമ്മാതാക്കൾ. ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് "വെള്ളം" നിർമ്മിച്ചിരിക്കുന്നത്.

  vellam-jayasurya

  ചിത്രം തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. പ്രതിസന്ധികൾ ഏറെ ഉണ്ടായിട്ടും തിയേറ്റർ സജീവമാകുന്നത് വരെ കാത്തിരിക്കുകയായിരുന്നു. തിയേറ്ററിൽ എത്തുന്നതിനുള്ള ആളുകളുടെ ഭയവും ആശങ്കയും "വെള്ളം"റിലീസ് ചെയ്യുന്നതോടെ മാറികിട്ടുന്നമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ജന ജീവിതം സാധാരണ നിലയിലാകാൻ ഇതുപകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെയാണ് ഞങ്ങളുടെ ചിത്രം "വെള്ളം" ആദ്യ റിലീസ് ചിത്രമായി തന്നെ തിയേറ്ററിൽ എത്തിക്കുന്ന ഒരു ചലഞ്ച് ഞങ്ങൾ ഏറ്റെടുത്തത്. വിജയ് ചിത്രം മാസ്റ്ററിന് കാണികൾ നൽകിയ ആവേശകരമായ സ്വീകരണം "വെള്ളം" എന്ന ചിത്രത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച സ്വീകാര്യത ഞങ്ങൾക്ക് ആത്മ വിശ്വാസം നൽകുന്നു. മറികടക്കണം നമുക്കൊരുമിച്ച് ഈ കോവിഡ് പ്രതിസന്ധിയെ എന്ന് നിർമ്മാതാക്കൾ പറഞ്ഞു.

  ക്യാപ്റ്റനു ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന "വെള്ള"ത്തിൽ മദ്യാസക്തിയുള്ള മുഴുക്കുടിയനായ 'മുരളി' എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച 'വെള്ളം" ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ സെൻട്രൽ പിക്ചേഴ്സ് വിതരണത്തിന് എത്തിക്കും. ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു.

  ക്യാമറ റോബി വർഗീസ്, എഡിറ്റിങ് ബിജിത്ത് ബാല, കലാസംവിധാനം അജയ് മാങ്ങാട്, കോസ്റ്റ്യൂം അരവിന്ദ്.കെ.ആർ, സൗണ്ട് ഡിസൈൻ അരുൺ വർമ്മ, മേക്കപ്പ് ലിബിൻ മോഹനൻ,ത്രിൽസ് മാഫിയ ശശി,കൊറിയോഗ്രഫി സജ്ന നജാം, പ്രൊജക്ട് ഡിസൈൻ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ സുധ‍ർമൻ വള്ളിക്കുന്ന്, ചീഫ് അസോ.ഡയറക്ടർ ഗിരീഷ് മാരാർ, അസോ.ഡയറക്ടർ ജിബിൻ ജോൺ, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ താമിർ ഓ കെ.

  Read more about: jayasurya vellam
  English summary
  Jayasurya starring movie vellam Will be released on January 22nd 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X