For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുമാസം സിഗരറ്റ് വലിക്കാതെ കഴിയൂ! വിമര്‍ശനത്തിന് ചുട്ടമറുപടി നല്‍കി ജസ്ല മാടശ്ശേരി! കാണൂ!

  |

  ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരിക്കാനായി ജസ്ല മാടശ്ശേരിയും എത്തിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ജസ്ല എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചും സ്വന്തം അഭിപ്രായം വ്യക്തമാക്കിയും ശ്രദ്ധ നേടിയിരുന്നു ജസ്ല. തന്‍രെ നിലപാടുകള്‍ ആര്‍ജ്ജവത്തോടെ തുറന്നുപറയുന്ന ശൈലി തന്നെയായിരുന്നു ബിഗ് ബോസിലും കണ്ടത്. ടാസ്‌ക്കുകള്‍ക്കിടയില്‍ ഇടയ്ക്ക് രൂക്ഷമായ തര്‍ക്കങ്ങളും നടന്നിരുന്നു. തന്റെ ജീവിതകഥകളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

  സാന്‍ഡ്രയായിരുന്നു ജസ്ലയുടെ അടുത്ത സുഹൃത്ത്. സാന്‍ഡ്രയോടായിരുന്നു ജസ്ല വ്യക്തിപരമായ കാര്യങ്ങളെല്ലാം പങ്കുവെച്ചിരുന്നത്. എലിമിനേഷനിലൂടെ ജസ്ല പുറത്തേക്ക് പോരുമ്പോള്‍ കൂടുതല്‍ സങ്കടപ്പെട്ടതും സാന്‍ഡ്രയായിരുന്നു. ഡോക്ടര്‍ രജിത് കുമാറിനോടുള്ള വിയോജിപ്പുകള്‍ ജസ്ല അവസാനംവരെ പ്രകടിപ്പിച്ചിരുന്നു. എല്ലാവരേയും മിസ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ആ ലിസ്റ്റില്‍ മാഷില്ലെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജസ്ലയുടെ പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  ജസ്ലയുടെ പോസ്റ്റ്

  ജസ്ലയുടെ പോസ്റ്റ്

  കണ്ണും കാതും നാവും മനസ്സുമൊക്കെ സൂക്ഷിക്കേണ്ട മാസം. ഇന്ന് തുടങ്ങുകയാണ്. വിശ്വാസികളുടെ കുരുപൊട്ടലും തെറിയഭിഷേകങ്ങളിലും മാറ്റമുണ്ടോ ആവോ. എവടെ. റംസാന്‍ കരീം നേര്‍ന്ന പോസ്റ്റിലെ കുരുപൊട്ടിയൊലിച്ച് തുടങ്ങി.. ആശംസോള്‍ വീണ്ടും. ഒരിക്കല്‍ കൂടി റംസാന്‍ കരീം. നല്ല പൊരിച്ച കോയീന്‍റെം പോത്തിറച്ചിക്കറീടെം. പത്തിരീന്‍റെം ,തരിക്കഞ്ഞീടേം..ഉന്നക്കായീടെം മണമാണെനിക്ക് റംസാന്‍ എന്നായിരുന്നു ജസ്ല കുറിച്ചത്. തലയില്‍ തട്ടമിട്ടുള്ള ഫോട്ടോയും ജസ്ല പോസ്റ്റ് ചെയ്തിരുന്നു.

  ചാണകക്കുഴിയില്‍ ചാടുമോ

  ചാണകക്കുഴിയില്‍ ചാടുമോ

  നിരവധി പേരായിരുന്നു ജസ്ലയുടെ പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്. നന്നാകാൻ തീരുമാനിച്ചോയെന്നായിരുന്നു ചിലരുടെ ചോദ്യം. മാത്രമല്ല ഇസ്ലാമിന്റെ പാതയിലേക്ക് തിരിച്ചുവരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്നൊരാൾ പറയുമ്പോൾ 'വീണ്ടും ആരേലും ചാണക കുഴിയില്‍ മനപ്പൂര്‍വ്വം ചെന്ന് ചാട്വോ' എന്നാണ് ജസ്‌ല ചോദിച്ചത്. ഈ മറുപടിക്ക് കീഴില്‍ നിരവധി പേരാണ് മറുപടി നല്‍കിയിട്ടുള്ളത്.

  മോശമായ കാര്യമാണോ

  മോശമായ കാര്യമാണോ

  ഇതിന് മറുപടിയായി അത്രക്കും മോശമായ ഒരു മതം ആണെന്നാണോ ജസ്‌ല പറയുന്നത്. പിന്നെ എന്തിനു ഇതുപോലുള്ള പോസ്റ്റുകളും പ്രഹസനങ്ങളും ആരെ കാണിക്കാൻ ആണ് ജസ്‌ലാ എന്നും ആളുകൾ തിരിച്ച് താരത്തോട് ചോദിച്ചിരുന്നു. ഞാന്‍ ചാണകക്കുഴി എന്ന് പറഞ്ഞപ്പോക്കനും അത് നിങ്ങള്‍ നിങ്ങടെ മതത്തെയാണെന്ന് കണ്ടോ. അത് നിങ്ങടെ തെറ്റല്ലേ..ഞാന്‍ ചുമ്മാ ഒരു ചോദ്യം ചോദിച്ചതല്ലേ, ആ ബ്രോയോട്. എന്നായിരുന്നു ജസ്ലയുടെ മറുപടി.

  എന്ത് ചെയ്തു

  എന്ത് ചെയ്തു

  ഏയ് എന്നൗടൊരു തെറ്റും ചെയ്തിട്ടില്ല. ഞാനൊന്നും അനുഭവിച്ചിട്ടില്ല. എന്നെആക്സിഡന്‍റ് ആക്കീട്ടില്ല, ട്രയിനില്‍ നിന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. മുഖത്ത് തുപ്പീട്ടില്ല. വേണ്ടപ്പെട്ടവരില്‍ നിന്നകറ്റീട്ടില്ല. അപവാദം പറഞ്ഞ് പരത്തീട്ടില്ല. ഫോട്ടോസ് മോര്‍ഫ് ചെയ്തിട്ടില്ല. അവഹേളിച്ചിട്ടില്ല. തെറിവിളി പോലും നടത്തീട്ടില്ല.അത്രക്ക് മാന്യമായ മതബോധ സംസ്കാരമല്ലേ.നിങ്ങടെ മതത്തിനുള്ളതെന്നുള്ള മറുപടിയും ജസ്ല നല്‍കിയിരുന്നു.

   ഇസ്സാമിനോട് മാത്രം

  ഇസ്സാമിനോട് മാത്രം

  എനിക്ക് ഒരു മതത്തോട് മാത്രം ഒരു പ്രശ്നവുമില്ല. എല്ലാ മതങ്ങളും അന്ധകാരമാണെന്ന തിരിച്ചറിവ് മാത്രേ ഉള്ളൂയെന്നും ജ്സല മറുപടിയായി നല്‍കിയിരുന്നു. എന്നിട്ട് എല്ലാ വിമർശനങ്ങളും ഇസ്ലാമിനോട് മാത്രമാണല്ലോയെന്ന് ചോദിച്ചപ്പോള്‍ ഇതായിരുന്നു മറുപടി.അത് മാത്രം കാണുന്നത് കൊണ്ടാണ്.

  സിഗരറ്റ് വലിക്കാതെ

  സിഗരറ്റ് വലിക്കാതെ

  ഈ ഒരു മാസമെങ്കിലും സിഗരറ്റ് വലിക്കാതെ കഴിയാന്‍ ശ്രമിക്കൂയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ആലോയ്ക്കട്ടെ..അല്ലേലും കിട്ടാനില്ല. കഷ്ടാണ്...ന്തേ കയ്യിലുണ്ടോ ഒരു ബണ്ടില്‍ തരാനെന്നായിരുന്നു ജസ്ല തിരിച്ച് ചോദിച്ചത്. ഞമ്മളെ കള്ള നോമ്പ് എന്നൊരാള്‍ പറഞ്ഞപ്പോള്‍ നാറ്റിക്കല്ലേ മുത്തേയെന്നായിരുന്നു ജസ്ലയുടെ മറുപടി.

  English summary
  Jazla Madasseri's reaction on negative comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X